![]() |
മഹാശ്വേതാദേവി |
ലോകജനതയുടെ
വിമോചനപ്പോരാട്ടങ്ങളുടെ പ്രതീകമാണ് ഇറോം ശർമ്മിള. മനുഷ്യത്വഹീനമായ രീതിയിലാണ്
മണിപ്പൂരിൽ ‘അഫ്സ’ എന്ന കരാളനിയമം പട്ടാളം നടപ്പാക്കുന്നത്. ഈ നിയമത്തി ന്നെതിരെ
പോരാടുന്ന ശർമ്മിള ധൈര്യത്തിന്റെ പ്രതീകം കൂടിയാണ്.കൊൽക്കത്ത പ്രസ് ക്ളബ്ബിൽ
ആദ്യത്തെ കോവിലൻ സ്മാരക ആക്ടിവിസ്റ്റ് ഇന്ത്യ നാഷണൽ അവാർഡ് ഇറോം ശർമ്മിളക്കു നല്കി
സംസാരിക്കുകയായിരുന്നു മഹാശ്വ്വേതാ ദേവി.
കേരളത്തിലെ പ്രശസ്തനായ എഴുത്തുകാരൻ
കോവിലന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ അവാർഡാണിത്. മണിപ്പൂരിൽ 1958 മുതൽ
നിലവിലിരിക്കുന്ന സായുധ സേനാ പ്രത്യേകാധികാര നിയമം (അഫ്സ) പിൻവലിക്കാൻ കഴിഞ്ഞ 13
വർഷമായി നിരാഹാരസമരം നടത്തുന്നതിനാണ് ഈ അവാർഡ് ലഭിച്ചത്`.
![]() |
ഇറോം ശര്‍മ്മിള |
ശർമ്മിളയുടെ സമരം മണിപ്പൂരിന്റെ നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങിനില്ക്കുന്നതല്ലെന്നും എവിടെയൊക്കെ മനുഷ്യാവകാശലംഘനങ്ങൾ നടക്കുന്നുവോ
അവിടെയൊക്കെ ബാധകമാണെന്നു
അവാർഡ് ഏറ്റുവാങ്ങിക്കൊണ്ടു
ശർമ്മിളയുടെ സഹോദരൻ സിങ്ങ്ജിത് പറഞ്ഞു.
പത്രവാര്‍ത്ത