സഞ്ജയന്റെ ഹാസ്യം ആത്മചികിൽസ

 ആഷാമേനോൻ


സഞ്ജയൻ ഹാസ്യമെഴുതിയത്‌ മറ്റുള്ളവരെ ചിരിപ്പിക്കാനോ,
 പഠിപ്പിക്കാനോ ആയിരുന്നില്ല. 
മറിച്ച്‌ ആത്മചികിൽസയായിരുന്നു. 
നിരവധി പ്രതിസന്ധികളിലൂടെയും വേദനകളിലൂടെയും
എസ്‌ .രമേശന്‍ നായര്‍ 
കടന്നുപോയിരുന്നുവെങ്കിലും 
ശക്തമായ ദാർശനികത ഉണ്ടായിരുന്നു 
സഞ്ജയന്റെ കൃതികളിൽ. 
ഈ ദാർശനികതയാവാം 
അദ്ദേഹത്തെ ചങ്ങമ്പുഴയിൽ നിന്നകലാൻ 
പ്രേരിപ്പിച്ചത്‌. എസ്. രമേസൻ നായരും 
സഞ്ജയനുണ്ടായിരുന്ന സാത്വികത കാത്തുസൂക്ഷിക്കുന്നുണ്ട്‌.
 കവിതയിൽ പലരും പരാക്രമം നടത്തുമ്പോഴും രമേശൻ നായർ
 സ്വക്ഷേത്രത്തിൽ മാത്രം ഒതുങ്ങിനിന്ന്‌ കവിതകൾ രചിക്കുന്നു.
തൃശൂരിൽ സഞ്ജയൻ പുരസ്ക്കാരം എസ്.രമേശൻ നായർക്കു സമർപ്പിക്കുന്ന ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ആഷാമേനോൻ.

ചടങ്ങിൽ പ്രൊ:കെ.പി. ശങ്കരൻ അദ്ധ്യക്ഷനായി. 

കാലഘട്ടം ആവശ്യപ്പെടുന്ന ഹാസ്യം രമേശൻ നായരുടെ കൃതികളിലുണ്ടെന്നും അതുകൊണ്ടു തന്നെ സഞ്ജയൻ പുരസ്ക്കാരത്തിന്‌ അദ്ദേഹമർഹനാണെന്നും കെ.പി.ശങ്കരൻ പറഞ്ഞു. ഭാഷയുടെ ബലം ഉറച്ചുകിട്ടിയ എഴുത്തുകാരനാണ്‌` രമേശൻ നായർ.
-പത്രവാര്‍ത്ത