![]() |
കണ്യാര്‍ കളി |

കേരളത്തിൽ പാലക്കാട് താലൂക്കിൽ മാത്രം പ്രചാരത്തിലുള്ള ഒരു നാടൻ കലയാണ് കണ്യാർ കളി. പാലക്കാടു ജില്ലയുടെ കിഴക്കുഭാഗത്തുള്ള പ്രബലങ്ങളായ നായർ സങ്കേതങ്ങളിൽ നൂറ്റാണ്ടുകളായി പ്രചാരത്തിലുള്ള സംഘനൃത്തരൂപത്തിലുള്ള കലാപ്രസ്ഥാനം. സാമൂഹ്യജീവിതത്തിലുണ്ടായ മാറ്റങ്ങളനുസരിച്ച് പില്ക്കാലത്ത് മലയർ,മുടുകർ,വേട്ടുവർ,ചക്കിലിയർ,എന്നിവരുടെ വേഷത്തിൽ പകിട്ടോടുകൂടിയതും കുറവനും, കുറത്തിയും,മണ്ണാനും, മണ്ണാത്തിയും എന്നിങ്ങനെ മിഥുനരൂപങ്ങളിൽ നർമ്മബോധത്തോടു കൂടിയതുമായ ‘പൊറാട്ടുകൾ’-പുറം ആട്ടങ്ങൾ ചേർക്കപ്പെട്ടതായും അറിയുന്നു. ഇവയിലെ ഭാഷ അത്ര പ്രാചീനമല്ല. താളപ്രധാനമായ നൃത്തവും നർമ്മവിലസിതമായ ചോദ്യോത്തരങ്ങളും കണിയാർ കളിയെ സജ്ജീവമാക്കുന്നു. ഈ കലക്കു കാക്കരിശ്ശി യുമായി ബന്ധം കാണുന്നു. കാക്കിരിശ്ശിയിൽ ശിവനും,പാർവ്വതിയും കുറവനും, കൂറത്തിയുമായി തത്വവിചാരം നടത്തുന്നതായിട്ടാണ് കാണപ്പെടുന്നത്. കേരളത്തിന്റെ തെക്കുഭാഗത്താണ്` ഈ കല നടത്തിവരാറുള്ളതെന്നു പറയപ്പെടുന്നു.