എം.ടി.തൊട്ടതെല്ലാം പൊന്നാക്കി



ടി.പദ്മനാഭൻ
കഥ മാത്രമാണ്‌ എന്റെ ലോകം. അതിൽ ഞാൻ പൂർണ്ണതൃപ്തനാണ്‌. ചെറിയ കഥയാണെങ്കിലും സാഹിത്യ ലോകത്തിൽ അത്‌ നിസ്സാരമല്ലെന്ന്‌ കരുതുന്ന പണ്ഡിതന്മാർ ലോകത്താകമാനം ഉണ്ട്‌. അതുകൊണ്ട്‌ എനിക്ക് സംതൃപ്തിയുണ്ട്‌. എന്നാൽ മറ്റുള്ളവർ എല്ലാ മേഖലയിലും വിജയിക്കുന്നതിൽ എനിക്കു കുനിഷ്ഠില്ല. റോസാപ്പൂക്കളെ ഏറെ  ഇഷ്ടപ്പെടുന്ന ആളാണ്‌ ഞാൻ , എന്നാൽ ഒരു പൂന്തോട്ടം  തീർക്കാൻ റോസാപ്പൂ മാത്രം മതിയാവില്ല. ഒട്ടേറെ മേഖലകളിൽ വിജയശ്രീ ലാളിതനായ വാസുദേവൻ നായർ തൊട്ടതെല്ലാം പൊന്നാക്കി. 
 എം.ടി.....

പാലക്കാട്ടെ വയല്ക്കരയിലാണ്‌ തന്റെ ജീവിതവും ഓർമ്മകളും കുരുത്തുതുടങ്ങിയത്‌. ആ വയലിൽ മുളച്ചുതുടങ്ങിയ നെല്‍വിത്തുകളും , വളർന്നുപൊങ്ങിയവയും പാലുറക്കാത്ത നെന്മണിയുള്ളവയും ഒക്കെ ഒരേ സമയം ഉണ്ടാകും.ആ കർഷകമനസ്സാണ്‌ തനിക്ക്‌ ഇപ്പോഴുമുള്ളത്‌. ഒന്നിലേറെ മേനിയുണ്ടെങ്കിലേ കർഷകന്‌ വിശപ്പു മാറ്റാനാകു. നട്ട വിത്തെല്ലാം മുളയ്ക്കണമെന്നാണ്‌ അവന്റെ പ്രാർത്ഥന. അതേ പ്രാർത്ഥനയാണ്‌ തനിക്ക്‌ എപ്പോഴുമുള്ളതെന്ന്‌ എം.ടി..... 

സാഹിത്യകുലപതികളായ ടി.പദ്മനാഭനും,എം.ടി യും ഒരേ ചടങ്ങിനെത്തിയപ്പോഴായിരുന്നു ഈ കൂടിച്ചേരലിന്റെ വാക്കുകൾ പറഞ്ഞത്‌. ചടങ്ങിൽ  കേന്ദ്ര ആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ മുഖ്യാതിഥിയായി. എം.അബ്ദുറഹുമാന്‍  അദ്ധ്യക്ഷനായി. കെ.സുധാകരന്‍ എം .പി.,സ്വാമി അപൂർ വാനന്ദ സരസ്വതി,ആർ.പ്രഭാകരൻ എന്നിവർ സംസാരിച്ചു.ഓ.സി. മോഹന്ദാസ് നന്ദി പറഞ്ഞു.

- പത്രവർത്ത