ടി.കെ ഗംഗാധരന്‍
പടിഞ്ഞാറ്റന്‍
കാറ്റ് ഉമ്മറത്തെ മാവിന്‍ ചില്ലകളില്‍ പരതുന്നതും കുട്ടികളുടെ കലപിലയും
കേട്ട് ബീന ഉച്ചമയക്കത്തില്‍ നിന്നുണര്‍ന്നു. ശബ്ദമുാക്കാതെ എണീറ്റ്
ജനല്‍കര്‍ട്ടന്‍ വകഞ്ഞുമാറ്റി പുറത്തേക്കു നോക്കി.
ലക്ഷം വീട് കോളനിയില്‍ നിന്നും വരുന്ന കുട്ടികളാണ്. പൊരിവെയില് വകവെയ്ക്കാതെ, കളിചിരിയോടെ ടയര്‍ വികളും, തലപന്തും, ഓലപ്പീപ്പികളുമായി സ്‌കൂളൊഴിവു ദിവസം ആഘോഷിച്ച് കൂട്ടം കൂടി നടക്കുന്നവര്‍.
കോളനിയിലംെ കുട്ടികള്‍ വന്ന് ഉണ്ണിമാങ്ങ പെറുക്കുന്നതിഷ്ടമില്ലാത്ത അമ്മ ആ കുരുന്നുകളെ ആട്ടിയോടിക്കുമോ? ബീന ഓര്‍ത്തു.
കൈയിലും പോക്കറ്റിലും മാങ്ങകളുമായി മാന്‍കുട്ടികളെ പോലെ തുള്ളിച്ചാടി പോകുന്ന കുട്ടികളെ നോക്കി നിന്നപ്പോള്‍ ബീനയുടെ ഹൃദയം ആര്‍ദ്രമായി.
കുക്കു, കിച്ചു, മുത്ത്, ചക്കര, നന്ദു, പാച്ചന്‍..... എന്നൊക്കെയാണവര്‍ പരസ്പരം വിളിക്കുന്നതെന്നു തോന്നുന്നു. മനസ്സില്‍ മധുരം നിറയ്ക്കുന്ന ചെല്ലപ്പേരുകള്‍.
കാലത്തുണര്‍ന്ന പാടെ മാങ്ങ പെറുക്കാന്‍ മാവിന്‍ ചുവട്ടിലെത്തുന്ന ശീലമാണ് അമ്മയുടേത്.
'അതവിടെ കെടന്നേട്ടമ്മെ, കൊച്ചുകുട്ട്യോളിപ്പോ ഓടിവരും എന്തു സന്തോഷാന്നറ്യോ ഉണ്ണിമാങ്ങ കിട്ടുമ്പോ അവര്‍ക്ക്?'. ഒരിക്കല്‍ അമ്മയോട് പറഞ്ഞു.
'മറ്റുള്ളോര്‍ക്ക് സന്തോഷായാ നമുക്കെന്താകാര്യം? ഉണ്ണിമാങ്ങ അരിഞ്ഞ് ഉപ്പിലിട്ടാലുള്ള സ്വാദ് അറിഞ്ഞൂടെ നെനക്ക്?'
'കൊച്ചു കുട്ട്യോള് തിന്നാന്‍ പെറുക്കിക്കൊണ്ടോണ ഉണ്ണിമാങ്ങ ഉപ്പിലിട്ടതുെങ്കിലേ ചോറെറങ്ങൂന്ന്ച്ചാ വല്ല്യെ സങ്കടം തന്ന്യാ'.
'നെനക്കങ്ങനെ പറയാം. ഒരു കിലോ നെല്ലിക്കയ്ക്ക് രൂപ ഇരുപതാ വെല. നെല്ലിക്കയ്ക്ക് പകരം ഉണ്ണിമാങ്ങ ഉപ്പിലിട്ടന്താകൊഴപ്പം?'
പ്രതീക്ഷയോടെ ഓടിക്കിതച്ചെത്തുന്ന കുട്ടികള്‍ വെറും കൈയോടെ മടങ്ങുന്നതു കാണുമ്പോള്‍ ബീനയുടെ മനസ്സ് വാടും. അമ്മയ്ക്ക് മനസ്സിലാവില്ല ആ സങ്കടങ്ങളൊന്നും.
പെറ്റതള്ളയായിരുന്നെങ്കില്‍ കുറെക്കൂടി സ്വാതന്ത്ര്യമെടുത്ത് തറപ്പിച്ചു പറയാമായിരുന്നു. ഭര്‍ത്തൃമാതാവായതുകൊ് ബഹുമാനം നടിക്കണം. വാക്കുകള്‍ മയപ്പെടുത്തണം.
പത്തു വര്‍ഷങ്ങള്‍ക്കു മുമ്പ് വെയില്‍ തഴച്ചു നിന്നൊരു മകരപ്പകലിലായിരുന്നു ബീനയുടെ വിവാഹം. മൂന്നാം പക്കം പരിവാര സമേതം ഭര്‍ത്തൃഗൃഹത്തിലേക്ക് വന്ന സായാഹ്നം. ആറ്റുമണല്‍ വിതറി മോടിയാക്കിയ മുറ്റത്ത് അന്നും ഉണ്ണിമാങ്ങകള്‍ വീണു കിടന്നിരുന്നു. അവയില്‍ ചവിട്ടാതെ സൂക്ഷിച്ചാണ് ബീന മുറ്റത്ത് നിന്ന് ഉമ്മറപ്പടിയിലേക്കു കാലെടുത്തുവച്ചത്. അകാലത്തില്‍ കൊഴിങ്ങുവീഴുന്ന ഉണ്ണികളെ കാണുമ്പോള്‍ അമ്മമാവിന്റെ മനസ്സ് നോവുമെന്ന് മുത്തശ്ശി പരഞ്ഞിട്ടുള്ളതാണ് ഓര്‍മ്മ വന്നത്. താരാട്ടി വളര്‍ത്തിയ കുഞ്ഞുങ്ങള്‍ ചില്ലകളില്‍ നിന്ന് അടര്‍ന്ന് വീഴുമ്പോള്‍ നിറമിഴികളോടെ നോക്കിനില്‍ക്കാന്‍ മാത്രം വിധിക്കപ്പെട്ട അമ്മമാവിന്റെ ദുഃഖത്തെപ്പറ്റി മുത്തശ്ശിപറയുമ്പോള്‍സങ്കടം തോന്നുമായിരുന്നു. തീഷ്ണമായ വെയില്‍ച്ചൂടേറ്റ് തളര്‍ന്ന കുരുന്നുകള്‍ ഞെട്ടറ്റ് വീഴുമ്പോള്‍ ഇടനെഞ്ച് തകരുന്ന മാതൃവാത്സല്യം.
മുത്തശ്ശി ഖേദത്തോടെ പറഞ്ഞവസാനിപ്പിച്ച കഥയിലെ സാരാംശം ഇന്നും മറന്നിട്ടില്ല.
'എന്തൂട്ടാ അഹങ്കരിക്കാന്‍ ഈ ഭൂമീല് മനുഷ്യനൊള്ളത്? മാമ്പൂ കണ്ടും മക്കളെ കണ്ടും കൊതിച്ചൊരു കാര്യോല്ല്യ'.
ഉച്ചമയക്കത്തിന്റെ ആലസ്യം വിട്ടുമാറാത്ത മിഴികളോടെ ബീന ജനലരികത്തുനിന്ന് മുറ്റത്തേയ്ക്കു തന്നെ നോക്കി നിന്നു. സൃഷ്ടിയുടെ നിറക്കൂട്ടുതകളാണെങ്ങും!. ഭൂമിയില്‍ വിരിഞ്ഞ നന്മകള്‍! വേലയുടെ അതിരുകള്‍ നിറയെ ചുവന്നപൂക്കളുമായി നില്‍ക്കുന്ന ചെമ്പരത്തിയും ചെത്തിയും, കുടമുല്ലക്കൂട്ടവും, കനകാംബരവും. പടിവാതിലിന്റെ ഇരുവശത്തും കുലച്ച് പ്രകാശം പരത്തി നില്‍ക്കുന്ന ഇളം ചെന്തങ്ങുകള്‍.
ചിറ്റുപാടാകെ പിറവിയുടേയും വാത്സല്യത്തിന്റേയും ആഹഌദത്തിലാണ്. ഭൂമിയിലെ പൊടിപ്പുകളൊക്കെ പൂത്തും തളിര്‍ത്തും കായ്ച്ചും നില്‍ക്കുകയാണ്.ആരോരുമറിയാതെ ഇനിയും ഈ വീട്ടുമുറ്റത്തേയ്ക്ക് പൂക്കാലം കടന്നു വരും. ഇനിയും അമ്മമാവിന്റെ ചില്ലകളില്‍ അരിപ്പൂക്കളും ഉണ്ണിമാങ്ങകളും വിരിയും. മുല്ലവള്ളിയും തിരിച്ചെമ്പരത്തികളും കനകാംബരവും ഇനിയും പൂക്കള്‍ ചൂടി ചിരിച്ചു കുഴയും.
ഭൂമിയെ താരും തളിരുമണിയിക്കുന്ന എത്രയെത്ര വന്തങ്ങളും ഗ്രീഷ്മങ്ങളുമാണ് ബീനയെ തഴുകിയനുഗ്രഹിക്കാതെ കടന്നു പോയിട്ടുള്ളത്? ദൈവകാരുണ്യം ലഭിക്കാതെ വഴി പിരിഞ്ഞു പോകുന്ന ജീവബീജങ്ങളുടെ മൗനഗദ്ഗദങ്ങള്‍ എത്ര കേട്ടു?
ഉന്മേഷരഹിതവും നിദ്രാവിഹീനവുമാണ് രാത്രികള്‍. മടുപ്പിക്കുന്ന ഏകാന്തത.
ബീന വാഷ്‌ബേസിനില്‍ മുഖം കഴുകി. ടവ്വല്‍കൊണ്ട് ഒപ്പി. കണ്ണാടിയില്‍ നോക്കി. കണ്‍തടങ്ങളില്‍ കരിനിഴലുകള്‍ വീണു തുടങ്ങിയോ...?
ദൂരെ ഫോറസ്റ്റ് വകുപ്പില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവ് ശനിയാഴ്ചകളില്‍ വൈകിയ സന്ധ്യകളിലേ വീടണയാറുള്ളു. അപ്പോഴൊക്കെ ഭാര്യ അണിഞ്ഞൊരുങ്ങി നില്‍ക്കണമെന്ന ശാഠ്യമാണാ കുടുംബനാഥന്. കര പുരളാത്ത മുും നേര്യേതുമണിഞ്ഞ്, പൊട്ടും പൂവും ചൂടി നില്‍ക്കുന്ന ഭാര്യയെ കാല്‍ മനസ്സു നിറയുമത്രെ!
ഭ്രാന്തമായ തങ്ങളുടെ കാമഭാവനകള്‍ക്കൊത്തു ചലിക്കുന്ന ഇണകളെയാവും പുരുഷന്മാര്‍ക്ക് കൂടുതലിഷ്ടം. ആഴ്ചയറുതികളില്‍ ഭോഗാസക്തിയോടെ വന്നു കയറുന്ന ഭര്‍ത്താവിന് ഭാര്യ അശുദ്ധയാണെന്നറിയുമ്പോള്‍ നിരാശയോടൊപ്പം വെറുപ്പും ഉാകുന്നു എന്നാണ് അനുഭവം. സ്ത്രീശരീരം പ്രകൃതിജന്യമായ ചില നിയമങ്ങള്‍ക്ക് വിധേയമാണ് എന്നറിയാന്‍ ഇഷ്ടപ്പെടാത്ത പുരുഷകാമനകള്‍.
ഒഴിവു ദിനങ്ങളില്‍ തിന്നും കുടിച്ചും മധുവിധുപോലെ ആഘോഷിക്കണമെന്നാണദ്ദേഹത്തിന്. അകമുറികളിലും മുറ്റത്തും കിങ്ങിണിച്ചിരികളുമായി ഓടിനടക്കാന്‍ ഉണ്ണികള്‍ പിറന്നില്ലല്ലോ എന്ന ദുഃഖവും വിഷാദചിന്തകളും മുളപൊട്ടാത്ത മനസ്സ്.
ജീവിതം അടിമുടി ആസ്വദിക്കാനുളളതാണ്. അതു മറക്കരുത്!. മക്കളില്ലെങ്കിലെന്താ, നിനക്കോമനിക്കാന്‍ ഞാനും, എനിക്കോമനിക്കാന്‍ നീയും, അതുപോരെ ഈ ജീവിതത്തില്‍? ഭര്‍ത്താവിന്റെ വാക്കുകളോര്‍ത്ത് ബീന അടുക്കളയിലേക്ക് നടന്നു. ചായ തയ്യാറാക്കി.
മധുരമില്ലാത്തത് അമ്മയ്ക്ക്. മധുരം ചേര്‍ത്തത് തനിക്കും.
ചായയുമായി അടുക്കള മുറ്റത്ത് നില്‍ക്കുന്ന അമ്മയുടെ അടുത്തു ചെന്നു. അമ്മ മുട്ടക്കോഴികളുമായി സല്ലാപത്തിലായിരുന്നു. പൂവനും പിടയുമായി പത്തിരുപതെണ്ണമുണ്ട്. എട്ടും പത്തും മുട്ട വീതം നിത്യവും കിട്ടും. നാടന്‍ മുട്ടയ്ക്ക് നല്ല വിലയാണ് മാര്‍ക്കറ്റില്‍.
മുട്ടമാത്രമല്ല അമ്മ വില്‍ക്കുന്നത്. ജാതിക്ക, നാളികേരം, അടയ്ക്ക, കുരുമുളക് എന്നിവയൊക്കെ വിറ്റുകിട്ടുന്ന പണം അമ്മയുടെ പെട്ടിയിലേക്കാണ് പോകുന്നത്.
എല്ലാവര്‍ഷവും തറവാട്ടമ്പലത്തിലെ തോറ്റത്തിന് ചാത്തന്‍മുത്തപ്പന്റെ കളവും പാട്ടും അമ്മയുടെ വകയാണ്. മകന് സന്തതിയുണ്ടാവാന്‍ ദൈവത്തിനുള്ള പ്രത്യേക വഴിപാട്.
ഭര്‍ത്താവ് വീട്ടിലുള്ള ദിവസങ്ങളില്‍ മാത്രമേ മീനും മാംസവും വാങ്ങാറുള്ളു. ഉച്ചയ്ക്ക് പകുതി ഗഌസ് ബ്രാണ്ടിയില്‍ തണുത്തജലം ചേര്‍ത്ത് മോന്തുമ്പോള്‍ കൊറിക്കാന്‍ ലേശം എരിവധികമുള്ള പൊരിച്ച മീന്‍ വേണമെന്ന് നിര്‍ബന്ധമാണദ്ദേഹത്തിന്. അത്താഴത്തിനുമിമ്പ് മുക്കാല്‍ ഗഌസെന്നാണ് കണക്ക്. ഉച്ചയ്ക്ക് സേവിക്കുന്നതിലും ഒരു തുടം കൂടുതല്‍.
അത്താഴത്തിനുശേഷം ടീവിയില്‍ ഇംഗഌഷ് സിനിമയോ 'വി ' ചാനലോ കാണല്‍. പ്രോഗ്രാം കൊഴുപ്പുള്ളതല്ലെങ്കില്‍ വേഗം കിടപ്പറയിലേക്ക്.
രതിദാഹം ശമിച്ചാലുടനെ അദ്ദേഹം ഗാഢനിദ്രയിലേക്ക് ചായും. മലര്‍ന്ന കിടന്നുളള കൂര്‍ക്കം വലിയാണ് അസഹ്യം. സംഗീതം ഏറെയാവുമ്പോള്‍ ബീന ഉടുവസ്ത്രം നേരെയാക്കി നിലത്ത് പുല്ലുപായ വിരിച്ച് തനിച്ചുകിടക്കും.
വിവാഹം കഴിഞ്ഞ് രണ്ടാംവര്‍ഷം സംശയം തോന്നിയപ്പോള്‍ ബീന ഗൈനക്കോളജിസ്റ്റിനെ കണ്ടു. ഒരു വര്‍ഷം തുടര്‍ച്ചയായി മരുന്നും പത്ഥ്യവും. പിന്നെ ഭര്‍ത്താവിനായി ചികിത്സ. രണ്ടുപേര്‍ക്കും ഗുളിക വേണമെന്നായി.
ഏറെ നാളുകള്‍ കഴിഞ്ഞപ്പോള്‍ പരിശോധനയ്ക്കു ശേഷം ഡോക്ടര്‍ വിധിച്ചു: ഇപ്പോള്‍ രണ്ടുപേരും നോര്‍മലായിരിക്കുന്നു. ഇനി ചികിത്സ വേണ്ട.പക്ഷേ മദ്യസേവയും പുകവലിയും തീരെ ഉപേക്ഷിച്ചാലേ ഫലംകാണൂ. ഭര്‍ത്താവിനോട് ഡോക്ടറുടെ പ്രത്യേകോപദേശം.
എന്നിട്ടും ഭര്‍ത്താവന്റെ ദുശ്ശീലങ്ങള്‍ക്ക് അറുതിയായില്ല. ദൈവം കനിഞ്ഞുമില്ല.
കൊഞ്ചിയും കളിച്ചും ചിരിച്ചും വാശിപിടിച്ച് കരഞ്ഞും വീടിന്റെ അകമനസ്സിനെ ധന്യമാക്കേണ്ട ഉണ്ണികള്‍ മാലാഖമാര്‍ സംഗീതം പൊഴിക്കുന്ന സ്വര്‍ഗത്തിന്റെ ഏതറിലാണ് ഉറങ്ങിക്കിടക്കുത്.
എണ്ണമറ്റ മക്കള്‍ക്ക് ജന്മം നല്‍കിയ അമ്മമാവിന്റെ പരുക്കന്‍ മേനിയില്‍ ബീന അല്പനേരം മൃദുവായി തലോടി നിന്നു. കിളികളെപോലെ കിലുകിലാ ചിലച്ചുകൊണ്ട് ടയര്‍ വണ്ടികളുമായി ഓടിവരുന്ന കുട്ടികള്‍ക്കുവേണ്ടി പിശുക്കില്ലാതെ ഉണ്ണിമാങ്ങകള്‍ നല്കണമേയെന്ന് അമ്മമാവിനോട് മന്ത്രിച്ചു.
ചെറിയ ഓലപ്പീപ്പിയുമായി മാങ്ങ പെറുക്കാന്‍ വരുന്ന മുത്ത് കൊച്ചുസുന്ദരിയും മിടുക്കിയുമാണ്. കൊച്ചരിപ്പല്ലുകളാണവള്‍ക്ക്. വരണ്ട മുടി ഒരു ചാക്കുവള്ളികൊണ്ട് കെട്ടിയിട്ട കുറുമ്പുകാരി!
പൂവ് കൂട്ടത്തില്‍ ഏറ്റവും ചെറിയവനാണ്. ഉണ്ണിമാങ്ങ കൈയില്‍ കിട്ടിയാലുടനെ കറുമുറെ കടിച്ചു തിന്നുന്നവന്‍. കറുത്ത ചരടില്‍ കോര്‍ത്ത ഏലസ്സ് കഴുത്തില്‍കെട്ടിയ പാച്ചന്റെ കവിളില്‍ ഒരു കാക്കപ്പുള്ളിയുണ്ട്. ഞാഞ്ഞൂള്‍ പോലെ മെലിഞ്ഞ അവനാണ് മാങ്ങ പെറുക്കുന്നത്. തള്ളയെങ്ങാനും കണ്ടാല്‍ ഓടിവന്ന് ചെവി മുരുങ്ങും എന്ന് കൂട്ടുകാരോട് ശബ്ദം താഴ്ത്തി പറഞ്ഞത്. തോഞ്ഞ് തോഞ്ഞ് പതം വന്ന ഒരു സൈക്കിള്‍ ടയറാണ് അവന്റെ കളിവണ്ടി.
ആണായാലും പെണ്ണായാലും ഒരു കുഞ്ഞ് മതിയെന്നായിരുന്നു മധുവിധു രാവുകളില്‍ ഭര്‍ത്താവ് ബീനയുടെ ചെവിയില്‍ മന്ത്രിച്ചിട്ടുള്ളത്. ഒരുപാട് കുട്ടികളെ പ്രസവിച്ച് ശരീരവടിവുകള്‍ നഷ്ടപ്പെട്ട ഒരു ജീവിതസഖിയെയല്ലേ്രത അദ്ദേഹത്തിനിഷ്ടം!
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു വിവാഹവാര്‍ഷികം. അന്നുമുഴുവനും ഭര്‍ത്താവ് മദ്യസേവയിലായിരുന്നു.ഏതോ കൂപ്പ് ലേലക്കാരന്‍ സമ്മാനിച്ച വിദേശത്തു വാറ്റിയ തീര്‍ത്ഥമായിരുന്നുവേ്രത തവിട്ടുനിറമുള്ള കുപ്പിയില്‍.
ആഘോഷത്തിന് ഏതാനും കൂട്ടുകാരേയും ക്ഷണിച്ചിരുന്നു. ചിക്കന്‍ പൊരിച്ചതും പൊറോട്ടയുമായിരുന്നു മേമ്പൊടി. ശമ്പളം സമ്പാദിക്കാനും കിമ്പളം നിത്യനിദാനങ്ങള്‍ക്കും എന്നാണ് ഫോറസ്റ്റുദ്യോഗസ്ഥന്റെ മനസ്സിലിരുപ്പ്.
മകന് സന്തതിയുണ്ടായിക്കാണാന്‍ തറവാട്ട് ദേവതയ്ക്ക് മാസാമാസം ചുറ്റുവിളക്കും ചുവന്ന കട്ട്യാവും നേരുന്ന അമ്മായിയമ്മയ്ക്ക് ലക്ഷം വീട് കോളനിയില്‍ നിന്ന് ഉണ്ണിമാങ്ങ തേടിവരുന്ന കുട്ടികളെ ഇഷ്ടമല്ല എന്നോര്‍ത്ത ബീന സങ്കടം ഉള്ളലൊതുക്കി.
കണ്ണും പൂട്ടിയിരിയ്ക്കുന്ന കല്‍ബിംബങ്ങളോടാണവര്‍ക്ക് ആരാധനയും ഭക്തിയും.
ഇന്ന് ശനിയാഴ്ച. ബാഗില്‍ ബ്രാണ്ടിക്കുപ്പിയും കാട്ടുതേനും വറവ് പലഹാരങ്ങളുമായി ഭര്‍ത്താവ് വന്നെത്തുന്ന ദിവസം. ത്രിബിള്‍ ഫൈഫ് സിഗരറ്റിന്റെ പുകമണം പടരുന്ന കിടപ്പറ.
ബീന ഉമ്മറച്ചുവരില്‍ തറച്ചു വെച്ച വലിയ കണ്ണാടിക്കൂടുകളിലെ ദേവീദേവന്‍മാരുടെ വര്‍ണ്ണച്ചിത്രങ്ങളിലേക്ക് കണ്ണോടിച്ചു. ശ്രീകൃഷ്ണനും, ചാത്തനും, അയ്യപ്പനും, മുരുകനും, ഹനുമാനും എല്ലാവരുമുണ്ട്. മുറ്റത്തെ സിമന്റു പൂശിയ കല്‍ത്തറയില്‍ നാഗയക്ഷിയും പണിക്കരശ്ശന്റെ കല്‍ബിംബങ്ങള്‍ വേറെയും.
അമ്മമാവിന്റെ ശിഖരങ്ങളില്‍ കാറ്റ് പരതുന്നതു കേട്ടു. ഞെട്ടിയടര്‍ന്ന് മണ്ണില്‍ പതിക്കുന്ന ഉണ്ണിമാങ്ങകളുടെ തേങ്ങലുകളും. ചുരന്നു വരുന്നതുപോലെ തോന്നിയ ബീന കിതച്ചുകൊണ്ട് ബഌസിന്റെ കൊളുത്തുകള്‍ വിടര്‍ത്തി. ഉണ്ണിമാങ്ങകള്‍ പെറുക്കാന്‍ വരുന്ന കുഞ്ഞുങ്ങളുടെ പേരുകള്‍ അവള്‍ ഒന്നൊന്നായി വിളിക്കാന്‍ തുടങ്ങി. അമൃതകുംഭങ്ങള്‍ പുറത്തുവന്ന് ഏതോ ഒരു ഉണ്ണിയുടെ ചോരിവായക്കായി പരതി. ബീനയുടെ വിളികള്‍ക്ക് ശക്തി കൂടി:
കുക്കൂ...... കിച്ചൂ..... ചക്കരേ.........
നന്ദൂ......... പാച്ചാ..... വാ അമ്മേടടുത്ത് വാ....
അപ്പുറത്തെ വീടുകളിലെ വേലിത്തലപ്പുകളിലും മതിലുകള്‍ക്കരികേയും ഓരോരുത്തരായി പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നു.