സി.ചന്ദ്രമതി
ധർമ്മസങ്കടങ്ങൾക്ക് തീ
പിടിക്കുമ്പോൾ സാന്ത്വനസ്പർശം പോലെ കടന്നെത്തുന്ന വാക്കുകൾക്ക് സർഗ്ഗാത്മകതയുടെ
ഇരിപ്പിടം നല്കുകയാണ് സി.ചന്ദ്രമതി. കഥ ചന്ദ്രമതിക്ക് ശക്തമായ ഒരു മാധ്യമം
മാത്രമല്ല ജീവിതം തന്നെയാണ് അതിനാൽ സാഹിത്യത്തിന്റെ സാങ്കേതികത്വം ഈ കഥാകാരിയെ
ഒട്ടും ഉല്ഖണ്ഠപ്പെടുത്തുന്നില്ല. എട്ട് കഥകളുടെ സമാഹാരമാണ് മള്ളി അമ്മായെ എന്ന ഈ
കൃതി. ഉള്ളടക്കത്തിൽ പുലർത്തുന്ന വൈചിത്ര്യത കഥകൾക്ക് വൈപുല്യതയും അനുഭവസാന്ദ്രതയും
നല്കുന്നുണ്ട്.
പ്രസാധനം-സൈന്ധവബുക്സ്
കവർ ഡിസൈൻ-കൃഷ്ണകുമാർ.വി.
തിരുവനന്തപുരം
വില-35.00