മലയാള സിനിമ മാഫിയകളുടെ കൈയിൽ



അലി അക്ബർ

മലയാള സിനിമ വ്യവസായം മാഫിയവല്ക്കരിക്കപ്പെട്ടെന്ന തിലകന്റെ അഭിപ്രായം അക്ഷരാർത്ഥത്തിൽ ശരിയാണ് .താരരാജാക്കന്മാരുടെ കൈയിൽ നിന്നു മോചിപ്പിച്ചെങ്കിലേ എൺപതുകളിലെ പ്രതാപത്തിലേക്ക് മലയാളസിനിമ തിരിച്ചെത്തു. അഭിനയം മാത്രമല്ല നിർമ്മാണവും വിതരണവും തീയ്യേറ്ററുകളും കൈയടക്കി വെച്ചിരിക്കുന്ന താരരാജാക്കന്മാരുടെ അനുവാദമില്ലെങ്കിൽ കഴിവു കൊണ്ടു മാത്രം ഒരു പ്രതിഭക്കും മലയാളസിനിമയിൽ എത്തിപ്പെടാൻ കഴിയില്ല. ഇക്കാര്യം ധൈര്യപൂർവം വിളിച്ചു പറഞ്ഞുവെന്നതാണ്‌ തിലകൻ ചെയ്ത കുറ്റം. മലയാളസിനിമക്കു ലഭിച്ച  അമൂല്യപ്രതിഭയാണ്‌ തിലകൻ.

കൊയൊലാണ്ടിയിൽ ദർപ്പണ ഫൈൻ ആർട്സ് സൊസൈറ്റിയും  കോഴിക്കോടൻ നാടകോൽസവ വേദിയും സംഘടിപ്പിച്ച തിലകൻ അനുസ്മരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അലി അകബർ. 
- പത്രവാര്‍ത്ത