ആലങ്കോട് ലീലാകൃഷ്ണൻ
നഗരമധ്യത്തിലൊറ്റയ്ക്കൊരാൾ നിന്നു
പ്രണയമാരോടു ചൊല്ലിച്ചിരിക്കുന്നു
ചെവിയില്‍ മാത്രം ഘടിപ്പിച്ച ഹൃത്തിലേ-
ക്കമൃതവർഷമായാരുടെ വാക്കുകൾ!
നഗര വേഗം,തിരക്കുകൾ,തീപ്പുക
ഗതി
തകർക്കുന്ന യന്ത്രപ്പകർച്ചകൾ
അവനതൊന്നുമേ കാണ്മതില്ലെങ്കിലു-
മറിവതുണ്ടൊരു ജൈവരാഗോൽസവം
അവനു പ്രേമാർദ്രജാഗരം ദൂരെയാ-
ണതിരെഴാത്തൊരനന്ത ശൂന്യസ്ഥലം
അകല,മാശ്ളേഷ,മാനന്ദ,മൊക്കെയും
ചെറിയ‘സെല്ലി’ന്നനന്തദൂരം വരെ അവനതൊന്നുമേ കാണ്മതില്ലെങ്കിലു-
മറിവതുണ്ടൊരു ജൈവരാഗോൽസവം
അവനു പ്രേമാർദ്രജാഗരം ദൂരെയാ-
ണതിരെഴാത്തൊരനന്ത ശൂന്യസ്ഥലം
അകല,മാശ്ളേഷ,മാനന്ദ,മൊക്കെയും
അഖിലകാല സ്ഥലാദ്വയശ്രോത്രമാ-
യൊരു മൊബൈൽഫോൺ,ചലിക്കുന്ന ശൂന്യത
‘എവിടെയാണിപ്പോ’ളിവിടെ‘യെന്നുത്തരം
ഇവിടമാകുന്നിതെല്ലാ,’ഇട‘ങളും
പഴയ ബുദ്ധൻ,മഹാബുദ്ധപാതകൾ
പ്രണയമൊക്കെയും ദുഃഖമാകും വഴി
’സുഖമതേ ദുഃഖ‘മെന്ന ബോധോദയം
ഒടുവിലായ് കവി കുഞ്ഞിരാമന്‍ നായർ
നഗരമപ്പോഴേ കാന്താരമാവുന്നു
അസുരയന്ത്രങ്ങൾ ജൈവവസ്തുക്കളായ്!
ഋതുവിലാസങ്ങൾ,പൂവുകൾ, മാനുകൾ
മരണമില്ലാത്ത ജീവന്റെയുൽസവം