പ്രവാസി മലയാളിയുടെ പ്രശ്നങ്ങൾക്ക് പരിഹാരം


കെ.സി.ജോസഫ് 
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മലയാളി സംഘടനകൾ മുൻകൈയെടുത്താൽ മലയാള ഭാഷാപഠനത്തിനു കൂടുതൽ സൌകര്യമൊരുക്കും. പ്രവാസികൾക്കിടയിൽ മലയാളഭാഷയുടെ പ്രചാരണത്തിന്‌ സർക്കാർ പ്രഥമപരിഗണന നല്കും. മലയാള പഠനത്തിനും പ്രചാരണത്തിനും മലയാളം മിഷൻ മികച്ച വേദിയായിക്കഴിഞ്ഞു.പല സംസ്ഥനങ്ങളിലും ഇതിന്റെ പ്രവർത്തനം സജീവമായിട്ടുണ്ട്‌. നടക്കാനിരിക്കുന്ന വിശ്വമലയാളി സമ്മേളനത്തിലും ഭാഷാപ്രചാരണം പ്രധാന വിഷയമാകും.  

പ്രവാസി യാത്രാപ്രശ്നങ്ങൾ കേരള എം.പി മാരുമായി ചർച്ച ചെയ്തു പരിഹാരമുണ്ടാക്കൻ ശ്രമിക്കും. ബന്ദിപ്പൂരിലെ രാത്രിയാത്രാനിരോധനം പരിഹരിക്കുന്നതിൽ കടമ്പകളുള്ളതിനാൽ സമാന്തര പാതയുടെ കാര്യം ഗൌരവമായെടുക്കും. കൂട്ടുപുഴ പാലത്തിന്റെ കാര്യവും അങ്ങിനെ തന്നെ. പ്രവാസികൾക്കായി കേരളകലാമണ്ഡലം, ലളിതകലാ അക്കാദമി, നാടൻ കലാ അക്കാദമി, സംഗീത നാടക അക്കാദമി തുടങ്ങിയവയുടെ പരിപാടികൾ ഓരോ സംസ്ഥാനത്തേയും എല്ലാ സംഘടനകളും ചേർന്നാവശ്യപ്പെട്ടാൽ നടത്താമെന്നും മന്ത്രി പറഞ്ഞു. ഇത്തരം സൌകര്യങ്ങൾ ഓരോ സംഘടനക്കുമായി നല്കുന്നതിൽ പരിമതിയുണ്ട്‌. മറ്റു സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ ഇടപെടാൻ സർക്കാരിന്‌ പരിമിതികളുണ്ടെങ്കിലും ഇതിനുള്ളിൽ നിന്നുകൊണ്ട്‌ വേണ്ടതു ചെയ്യും.

ബാംഗ്ളൂരിൽ നോർക്ക സംഘടിപ്പിച്ച ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ പ്രവാസിമലയാളികൾക്കുള്ള യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി കെ.സി.ജോസഫ്.


പത്രവാർത്ത