കണിക്കൊന്ന (കവിതകള്‍) പി.കൃഷ്ണന്‍ നമ്പ്യാര്‍



ടി.പി. ഭാസ്ക്കര പൊതുവാള്‍ 

അക്ഷരങ്ങളെ ആത്മാര്‍ഥമായി സ്നേഹിക്കുന്ന മറുനാടന്‍ മലയാളി. മലയാളനാടിന്റെ മണിനാദവും മലയാളമണ്ണിന്റെ  സ്വരവീര്യവും മലയാളമാണെന്ന് മനസ്സില്‍ തട്ടി പാടുന്ന ഒരു കവിയുടെ  ആദ്യകവിതാസമാഹാരത്തിന് ആമുഖവാക്യമെഴുതുമ്പോള്‍  ഏറെ സന്തോഷമുണ്ട്. സ്വന്തം കാര്യത്തില്‍ അലസത കാണിക്കുന്ന  ഒരു മനുഷ്യന്‍- തന്റെ കര്‍മ്മ മണ്ഡലങ്ങളിലെല്ലാം  സജീവസാന്നിധ്യമായി നിറഞ്ഞു നില്‍ക്കുമ്പോള്‍  സര്‍ഗ്ഗാത്മകതയുടെ ലോകത്തേക്ക്  കൈപിടിച്ച് കൊണ്ടു പോകാന്‍  എനിക്ക് കഴിഞ്ഞതില്‍  വളരെയേറെ ചാരിതാര്‍ത്ഥ്യം ഉണ്ട്.

56 ഓളം കവിതകളടങ്ങിയ  ഈ സമാഹാരത്തിലെ കവിതകള്‍ ഓരോന്നും വിഷയവൈവിധ്യം കൊണ്ടും ബിംബ സൌകുമാര്യം കൊണ്ടും ശ്രദ്ധേയങ്ങളാണ്. വാക്കുകള്‍ കൂട്ടിചേര്‍ക്കുമ്പോള്‍ ലാളിത്യ ത്തോടൊപ്പം  കവിതയുടെ ഭാവതലം ധ്വന്യാത്മക സൌന്ദര്യം കൊണ്ടു നിറയ്ക്കാനും കവിക്ക്‌ കഴിയുന്നു. മറുനാട്ടിലിരുന്നു കൊണ്ടു മലനാട് കാണുന്ന ഒരു മലയാളിയുടെ  മനസ്സിന്റെ വികാരപാരാവശ്യം "കണിക്കൊന്ന"യിലെ  ഒട്ടുമിക്ക  കവിതകളിലും നമുക്ക് കാണാന്‍ കഴിയുന്നു. 

പ്രസാധനം-സൂപ്പര്‍ ലിങ്ക് പബ്ലിഷേഴ്സ് 
ബാംഗ്ലൂര്‍ -560024