ജനകീയ നാടക രൂപങ്ങള്‍ തിരിച്ചു വരവിന്റെ പാതയിലാണെന്നും, പ്രതിരോധത്തിന്റെ നേരിട്ടുള്ള സംവേദന രൂപമായി ജനകീയ നാടകങ്ങള്‍ വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും സര്‍ഗധാരയുടെ നാട്ടരങ്ങില്‍ നടന്ന നാടക ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു.
"ജനകീയ നാടകത്തിന്റെ വര്‍ത്തമാനം" എന്ന വിഷയത്തില്‍ സമയം മാസികയുടെ
അസിസ്റ്റന്റ് എഡിറ്റര്‍ പ്രകാശ് വാടിക്കല്‍ പ്രഭാഷണം നടത്തി. സര്‍ഗധാര
പ്രസിഡണ്ട് രഞ്ജിത്ത് അദ്ധ്യക്ഷത വഹിച്ചു. ഡെന്നീസ് പോള്‍, സതീഷ്
തോട്ടശ്ശേരി, കെ ആര്‍ കിഷോര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
നാട്ടരങ്ങില്‍ പ്രകാശ് ചെങ്ങല്‍ അവതരിപ്പിച്ച "ഇര" എന്ന ഏകാംഗ നാടകം
എന്‍ഡോ സള്‍ഫാന്‍ ദുരിതത്തിന്റെ നേര്‍ക്കാഴ്ചയായി.
എഴുത്തിലെ പുതു പരീക്ഷണമായ മലയാളത്തിലെ ആദ്യത്തെ ഗ്രാഫിക് കവിതാ
പുസ്തകം ജി ബിജുവിന്റെ "ലോപ സന്ധി" പ്രമുഖ കവി രാജന്‍ കൈലാസ് പ്രകാശനം
ചെയ്തു. പി ശ്രീകാന്ത് പുസ്തകം അവലോകനം ചെയ്തു.
സര്‍ഗധാര മാഗസിന്റെ പുതിയ ലക്കം വിഷ്ണുമംഗലം കുമാര്‍ പ്രകാശനം ചെയ്തു.
സൌമ്യ ശങ്കര്‍, ജി ബിജു എന്നിവര്‍ കവിതാലാപനം നടത്തി.