കഥകൾ കാലത്തിന്റെ പരിച്ഛേദം

Varamozhi Editor: Text Exported for Print or Save



കഥകൾ കാലത്തിന്റെ പരിച്ഛേദം ആണെന്നും കഥ എഴുതുന്നതും വായിക്കുന്നതും ചർച്ച ചെയ്യുന്നതും സാംസ്ക്കാരികധർമ്മമാണെന്നുംദൂരവാണി കേരള സമാജം സാഹിത്യവിഭാഗം ചെയര്‍മാന്‍  എം.എസ്.ചന്ദ്രശേഖരൻ പറഞ്ഞു. ബാംഗ്ളൂർ മലയാളി റൈറ്റേഴ്സ് ആൻഡ് ആർട്ടിസ്റ്റ്ഫോറം സംഘടിപ്പിച്ച “കഥാനകം”പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 




ഫോറം പ്രസിഡണ്ട്‌ ഇന്ദിരാബാലൻ അദ്ധ്യക്ഷത വഹിച്ചു. ദീപ.വി.കെ. ജി വാര്യർ,ഉഷാശർമ്മ എന്നിവരുടെ കഥകൾ സാഹിത്യകാരൻ സുധാകരൻ രാമന്തളി വിശകലനം ചെയ്തു.കഥ ധ്വന്യാത്മകവും സൌന്ദര്യാത്മകവും അതോടോപ്പം മൂല്യങ്ങളെ പുനഃ സൃഷ്ടിക്കുന്നതുമായിരിക്കണമെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു. കഥാ രചനയിൽ അഖണ്ഡത,സൂക്ഷ്മത,ശില്പ്പഭദ്രത, മൌലികത ഹൃദയദ്രവീകരണക്ഷമത തുടങ്ങിയവ ഉണ്ടായിരിക്കണമെന്നു യോഗം ഒന്നടങ്കം അഭിപ്രായപ്പെട്ടു. സാറാജോസഫിന്റെ പാപത്തറകൾ, അശോകൻ ചെരുവിലിന്റെ കണ്ണുകള്‍  അടയുന്നില്ല, എന്നീ കഥകൾ സതീഷ് തോട്ടശ്ശേരി പഠനവിധേയമാക്കി അവതരിപ്പിച്ചു. പ്രൊഫസ്സർ എൻ,എസ്.രാമസ്വാമിയേയും, നടൻ തിലകനേയും അനുസ്മരിച്ചുള്ള അനുശോചനപ്രമേയം കെ.ആർ.കിഷോർ അവതരിപ്പിച്ചു. ജി.ബിജു, തങ്കച്ചൻ പന്തളം എന്നിവർ സ്വന്തം കവിതകൾ ആലപിച്ചു.

ഫോറം സെക്രട്ടറി സി.ഡിഗബ്രിയേൽ,ഡോ:രാജൻ,ജി.ആർ.കവിയൂർ,തങ്കച്ചൻ പന്തളം, ആർ.വി. പിള്ള രഞ്ജിത്‌, രവികുമാർ തിരുമല, വെൺമണി സുരേന്ദ്രൻ, ചന്ദ്രശേഖരൻ നായര്‍, സി.ഡി. തോമസ്, കെ.കെ.ഗംഗാധരൻ, കെ.ഡി.ജോണി.എൻ.എ.എസ് പെരിഞ്ഞനം എന്നിവർ ചർച്ച യിൽ പങ്കെടുത്തു സംസാരിച്ചു.
 

യോഗത്തിൽ കൈരളികലാസമിതി നടത്തിയ സാഹിത്യമല്‍സരത്തിലെ വിജയികളെ  അനുമോദിച്ചു. കെ.വി.പി.സുലൈമാൻ നന്ദിപ്രകാശിപ്പിച്ചു.