തമിഴരുടെ ഭാഷാസ്നേഹം മാതൃകയാക്കണം



യൂസഫലി കേച്ചേരി
ഭാഷ നിലനില്ക്കണമെങ്കിൽ ഭാഷ വികസിക്കണം. മലയാളത്തിൽ തെറ്റായ പ്രയോഗങ്ങൾ വർദ്ധിക്കുകയാണ്‌. തെറ്റ് തിരുത്താൻ ഇനിയും വൈകിയിട്ടില്ല. 

പണ്ട് ചെന്നൈയിൽ പോകുമ്പോൾ കറന്റ്‌ ഇല്ലായെന്നാണ്‌ റെക്കോർഡിങ്ങ് ഫ്ളോറിലുള്ളവർ പറയുന്നത്‌. പിന്നീട്‌ ലൈറ്റ് ബോയ് പോലും ‘മിൻസാരം’ ഇല്ലയെന്നാണ്‌ പറഞ്ഞത്‌.
കറന്റ്‌ എന്ന പ്രയോഗത്തിന്‌ ‘മിൻസാരം’ എന്നു പറയാൻ
അവരെ പ്രേരിപ്പിച്ചത്‌ അവിടത്തെ ഭാഷാവികസനത്തിന്റെ കരുത്താണ്‌.
 ഇതു നമ്മൾ മാതൃകയാക്കണം. 

പത്രഭാഷകളിലെ തെറ്റായ പ്രയോഗം എത്ര പറഞ്ഞിട്ടും മാറുന്നില്ല. 
കുട്ടികള്‍  പേരിടുന്നതുപോലും തെറ്റായ പ്രയോഗങ്ങളുടെ അടിസ്ഥാനത്തിലാണ്‌. പണ്ഡിതന്മാരുൾപ്പെടുന്ന മികച്ച കരിക്കുലം സമിതി രൂപവല്ക്കരിച്ച്‌ 
കുഞ്ഞുങ്ങളെ ചെറിയ പ്രായത്തിൽ തന്നെ നല്ല മലയാളം പരിശീലിപ്പിച്ചില്ലെങ്കിൽ 
മലയാളത്തിന്റെ നിലനില്പ്പു പോലും അപകടത്തിലാകുമെന്ന്‌ യൂസഫലി കേച്ചേരി പറഞ്ഞു.

“വള്ളത്തോള്‍  പുരസ്ക്കാരം” മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയിൽ നിന്ന്‌ സ്വീകരിച്ചുകൊണ്ട്‌ സംസാരിക്കുകയായിരുന്നു കേച്ചേരി. 
പത്രവാര്‍ത്ത