![]() |
സുസ്മേഷ് ചന്ത്രോത്ത് |
2012-ലെ ചെറുകാട്
അവാർഡിന് കഥാകൃത്ത് സുസ്മേഷ് ചന്ത്രോത്ത് അർഹനായി.
10000രൂപയും പ്രശസ്തിപത്രവും
അടങ്ങുന്ന അവാർഡ് ചെറുകാടിന്റെ ചരമദിനമായ 28ന്
വടകര കുട്ടോത്ത് ചെറുകാട്
സ്മാരകഗ്രന്ഥാലയത്തിന്റെ രജതജൂബിലി ആഘോഷവേദിയിൽ വെച്ച് മുൻമന്ത്രി പി.കെ ശ്രീമതി
സമ്മാനിക്കും.
![]() |
ചെറുകാട് |
“ബാർകോഡ്” എന്ന ചെറുകഥാസമാഹാരത്തിനാണ് അവാർഡ്.
ഇടുക്കി ജില്ലയിലെ
വെള്ളത്തൂവൽ സ്വദേശിയായ സുസ്മേഷ്
കേന്ദ്രസാഹിത്യ അക്കാദമിയുടെ പ്രഥമ
യുവപുരസ്ക്കാരം,ഗീതാഹിരണ്യൻ എൻഡോവ്മെന്റ് തുടങ്ങി നിരവധി പുരസ്ക്കാരങ്ങൾ
ലഭിച്ചിട്ടുണ്ട്.
പത്രവാര്‍ത്ത