പകരം വെക്കാനില്ലാത്ത അഭിനയത്തിന്റെ പേര്‌


രഞ്ജിത്ത്‌ 
“ഇന്ത്യന്‍ റുപ്പി” ഒരു നിമിത്തം മാത്രമായിരുന്നു.
തിലകൻ ചേട്ടൻ അതിലെങ്കിലും തിരിച്ചു വരുമായി രുന്നു.
അങ്ങനെ ആർക്കെങ്കിലും തടഞ്ഞുനിർത്താവുന്ന പ്രതിഭയല്ല അദ്ദേഹം.
എന്റേയോ മറ്റാരുടേ യെങ്കിലുമോ കണ്ടെത്തലുമല്ല.
അത്‌ പകരം വെക്കാനില്ലാത്ത അഭിനയത്തിന്റെ മറ്റൊരു പേരാണ്‌.

ഇടവേളകൾ എല്ലാവർക്കും വരും.അതിന്‌ പല കാരണങ്ങലൂം ഉണ്ടാവും. ചിലർക്ക്‌ അതിനെ അതിജീവിക്കാനാവില്ലെന്ന്‌ വന്നേക്കാം. എന്നാൽ തിലകഞ്ചേട്ടൻ അങ്ങനെ ഏതെങ്കിലും ഇട വേളക്ക്‌ മുക്കിക്കളയാൻ കഴിയുന്ന ഒരു വ്യക്തിത്വമല്ല. തീയിൽ കുരുത്തത്‌ എന്നൊക്കെ പറയാറില്ലേ /അതുപോലൊരു കരുത്ത്‌. ഏത്‌ പ്രതിസന്ധിയുടെ മുഹൂർത്തത്തിലും എടുത്തണിയാനുള്ള ധീരത ആ മനുഷ്യന്റെ സ്വഭാവത്തിൽ ഉൾച്ചേർന്നു കിടപ്പുണ്ട്‌. പക്ഷാഘാതങ്ങൾക്ക്‌ അത്‌ വഴങ്ങില്ല.
ആരുമായും പോരടിക്കാൻ ചേട്ടൻ മടിക്കാറില്ല. സംഘടനകളോടൊക്കെ പോരടിച്ച്‌ ഒറ്റപ്പെട്ടു നില്ക്കുമ്പോൾ തിലകഞ്ചേട്ടനു മാത്രം ചെയ്യാനാവുന്ന ഒരു വേഷം വന്നാൽ ഞാൻ വിളിക്കുക തന്നെ ചെയ്യുമെന്ന്‌ മലയാളസിനിമ പിന്നിട്ട ആ കലുഷിതകാലത്തും ഞാൻ നിലപാടെടുത്തിരുന്നു. ‘ഇന്ദ്യൻ റുപ്പിയുടെ’സമയം വന്നപ്പോൾ ചേട്ടനെ വിളിക്കാൻ എനിക്കൊരു മടിയുമില്ലാതിരുന്നതിന്റെ കാരണവും അതുതന്നെ. തിലകൻ ചേട്ടനില്ലാതെ ആസിനിമ അന്നത്തെ നിലയിൽ നടക്കില്ലാ യിരുന്നു. എത്രയോ പിണക്കങ്ങൾ ഞങ്ങൾ തമ്മിലുണ്ടായിട്ടുണ്ട്‌. അതിന്‌ വലിയ കാരണങ്ങൾ ഒന്നും വേണ്ട. അത്‌ സംഭാഷണത്തിലെ ഒരു തിരുത്തിനെ ചൊല്ലിയാവാം. അല്ലെങ്കിൽ ആവശ്യ മുള്ള സമയത്ത്‌ ക്യാമറക്ക്‌ മുന്നിൽ എത്താത്തതിനെചൊല്ലിയാവാം. തിരിഞ്ഞുനോക്കുമ്പോൾ അതൊക്കെ സ്വാഭാവികമാണ്‌. നിസ്സാരമാണ്‌.

അര നൂറ്റാണ്ടിലേറെ കാലത്തിന്റെ 
അനുഭവത്തിന്റെ ചൂടുകൊണ്ട്‌ പടുത്തുയർത്തിയ പര്‍വ്വതമാണ് തിലകൻ ചേട്ടൻ.
 അത്‌ നമ്മുടെ വരുതിയിൽ നില്ക്കണമെന്ന്‌ നമുക്ക്‌ ശഠിക്കാ നാവില്ല.

വിലക്കുകളുടെ കാലത്ത്‌ ‘ഇന്ദ്യൻ റുപ്പി ’യിലേക്ക് ഒരു സുഹൃത്തിനെക്കൊണ്ട്‌ ആദ്യം വിളിപ്പിച്ചപ്പോൾ രഞ്ജിത്തിനു  എന്നെ അറിയാമല്ലൊ, പിന്നെ  എന്തിന്‌ നിങ്ങൾ വിളിക്കണം എന്നായിരുന്നു ചേട്ടന്റെ പ്രതികരണം. പിന്നെ നേരിട്ട്‌ വിളിച്ചപ്പോൾ എന്റെ പേരിൽ സംഘടന കളുടെ  വിലക്കൊക്കെയുണ്ട്‌. അതൊന്നും പ്രശ്നമില്ലെങ്കിൽ ഞാൻ വരാം എന്നായി.

തിലകൻ ചേട്ടനെ ഞാൻ എടുക്കുന്നുവെന്ന്‌ ഇന്നസെന്റ്‌ ചേട്ടനേയും മമ്മൂക്കയേയും വിളിച്ചുപറഞ്ഞു. ആർക്കും ചേട്ടനോട്‌ വിരോധമൊന്നും ഇല്ലായിരുന്നു. എന്റെ സിനിമയെ ആരും വിലക്കിയതുമില്ല. ചേട്ടന്റെ വിലക്ക്‌ നീങ്ങുന്നതിന്‌  ‘ഇന്ത്യൻറുപ്പി’വഴിയൊരുക്കിയതിൽ അഭിമാനമുണ്ട്‌, സന്തോഷ മുണ്ട്‌. തിരിച്ചുവരുമ്പോൾ  എന്തെങ്കിലും ഒരുക്കം വേണമോ എന്ന്‌ ചേട്ടൻ ചോദിച്ചിരുന്നു. ഒന്നും വേണ്ട, വെപ്പുതാടി വേണ്ടാത്തതുകൊണ്ട്‌ ഇത്തിരി താടി നീട്ടിയാൽ മതിയെന്ന്‌ മാത്രം പറഞ്ഞു. പിന്നെ എത്ര ദിവസം നീണ്ട താടിയാണ്‌ വേണ്ട്തെന്നായി. അതായിരുന്നു തിലകഞ്ചേട്ടന്റെ സമർപ്പണ ത്തിന്റെരീതി.സിനിമക്കുപുറത്തുള്ളസിനിമയിലെ വ്യാജ സൗഹാർദ്ദങ്ങളിലോ, ഫോണ്‍ വിളികളിലോ ഒന്നും ചേട്ടൻ ഒരു താല്പ്പര്യവും കാണിക്കാറില്ല. ഒരു വെറും വിളി ഒരിക്കലും ഉണ്ടാകാറില്ല.‘ഇന്ദ്യൻ റുപ്പിക്കു’ശേഷം രണ്ടൊ മൂന്നോ തവണയേ വിളിച്ചിട്ടുള്ളു. അതും അതുവഴി ചേട്ടനു കിട്ടിയ അംഗീകാരങ്ങളുടെ സന്തോഷം അറിയിക്കാൻ, കിട്ടാതെ പോയ അംഗീകാരത്തിന്റെ ഖേദം അറിയിക്കാൻ.

 പിന്നെ പുറത്തെ അംഗീകാരം കിട്ടിയാലും ഇല്ലെങ്കിലും ഒക്കെ. 
അതുകൊണ്ടല്ല തിലകൻ ചേട്ടൻ ഞങ്ങൾക്കൊക്കെ വലുതാകുന്നത്‌.  
അത്‌ പകരം വെക്കാൻ ഇല്ലാത്ത ആ അഭിനയ ചാരുത 
മലയാളത്തിൽ പടുത്തുയർത്തിയ അഭിമാനത്തിന്റെ പേരൈലാണ്‌. 
ആ അഹങ്കാരത്തെ ഞങ്ങൾ സ്നേഹിച്ചിരുന്നു, ആദരിച്ചിരുന്നു. ഒരു കലഹത്തിനും അതിന്റെ വിലയോ, മതിപ്പോ ഇടിയാൻ ആക്കിയിട്ടില്ല. 
ആ പേര്‌ മലയാളത്തിന്റെയെന്നപോലെ ഞങ്ങളുടേയും സ്വകാര്യ അഹങ്കാരം ആയിരുന്നു.
 പകരം വെക്കാനില്ലാത്ത അഭിമാനമായിരുന്നു. വിട പറയുന്നില്ല.

പത്രവാര്‍ത്ത