പുറത്ത്‌ കരിമ്പാറ ഉള്ളില്‍ മയില്‍ പ്പീലി

മോഹന്‍ലാല്‍


മുപ്പതു വര്‍ഷങ്ങള്‍ നീണ്ട സ്നേഹവും സൌഹൃദവും അനുഭവങ്ങളുമാണ്  എനിക്ക് തിലകന്‍ ചേട്ടനു മായുള്ളത് .എത്രയോ സിനിമകള്‍ എത്രയോ കോമ്പിനേഷന്‍ സീനുകള്‍ ,ആകാശത്തിനു കീഴെയുള്ള എല്ലാ കാര്യങ്ങളെയും കുറിച്ച് സംസാരിച്ചിരുന്ന എത്രയോ രാപ്പകലുകള്‍. വേദന യെക്കാളേറെ ശൂന്യതയാണ്.  .അതൊരിക്കലും നികത്തപ്പെടുകയില്ല .എത്രയെത്ര സിനിമകളാണ്  ഉള്ളിലൂടെ  കടന്നുപോകുന്നത്. ഞാന്‍ അദ്ദേഹത്തിനൊപ്പം അഭിനയിക്കുക മാത്രമല്ല ചെയ്തത് അദ്ദേഹത്തില്‍ നിന്ന്‌  പലതും പഠിക്കുകയായിരുന്നു. 

തിലകന്‍ ചേട്ടന്‍ പരുക്കനാണെ ന്നു  എല്ലാവര്‍ക്കുമറിയാം. അത് അദ്ദേഹത്തിന്റെ കുറ്റ മായിട്ടല്ല കാണേണ്ടത്‌ .തിലകന്‍ എന്ന  മനുഷ്യനും നടനും ജനിച്ചു വളര്‍ന്ന സാഹചര്യങ്ങള്‍ അതായിരുന്നു. പോരാട്ടമായിരുന്നു ആ ജീവിതം. എല്ലാ വിജയങ്ങളും പൊരുതി നേടി യതാണ് .ആ സമരത്തിന്റെ അലകള്‍ അന്ത്യകാലം വരെ അദ്ദേഹത്തിന്റെ വാക്കുകളിലും പ്രവൃത്തികളിലും  ഉണ്ടായി രുന്നു.പുറമേക്ക്  ഇങ്ങനെ പരുക്കനെങ്കിലും അകക്കാമ്പിലേക്കു കടന്നാല്‍ തിലകന്‍ എന്ന  മനുഷ്യന്‍ മയില്‍പ്പീലിയാണ് അതെന്റെ അനുഭവമാണ് .ഞാനത് ഉള്ളില്‍ സൂക്ഷിക്കുന്നു. 

തിലകന്‍ ചേട്ടന്‍ ഓര്‍മ്മയായപ്പോള്‍  ഞാന്‍ കേരളത്തില്‍ ഇല്ലായിരുന്നു. ദൂരെയിരുന്നു ഒരു കാര്യം മാത്രമേ  ഞാന്‍ ആലോചിച്ചുള്ളൂ . ആരുണ്ട്  ഇനി ആകാശം മുട്ടുന്ന ആഴങ്ങളുള്ള  കഥാപാത്രങ്ങള്‍ വരുമ്പോള്‍ അവയെ അനായാസം ചുമലിലേറ്റാന്‍ ?

പത്രവാര്‍ത്ത