അതുപറയാതെ അദ്ദേഹം പോയി


മമ്മൂട്ടി 
എനിക്ക്‌ നേരത്തെ നഷ്ടമായതാണ്  തിലകൻ ചേട്ടനെ, മാനസീകമായി, ഇപ്പോൾ ഭൗതികമായും. അദ്ദേഹം പോയപ്പോൾ ശൂന്യത പൂർണ്ണമായി. എന്തിനാണ്‌ തിലകഞ്ചേട്ടൻ എന്നോട്‌ പിണങ്ങി യതെന്ന്‌ എനിക്ക്‌ ഇപ്പോഴുമറിയില്ല. ഇനി മദ്യപിച്ചാൽ നിങ്ങളെ ഞാൻ തല്ലിക്കൊല്ലും എന്ന്‌ ഞാൻ അദ്ദേഹത്തോട്‌ പറഞ്ഞിട്ടുണ്ട്‌. നല്ല ഉദ്ദേശത്തോടെയായിരുന്നു, അപ്പോൾ തന്നെ തിലകൻ ചേട്ടൻ എന്നെ വിളിച്ചുപറഞ്ഞു. സ്വന്തം മകനായിക്കരുതുന്ന ഒരാളുടെ കൈകൊണ്ട്‌ മരിക്കുന്നതിൽ സന്തോഷമേയുള്ളു  എന്ന്‌. അന്നു രാത്രി ഞാനദ്ദേഹത്തെ വിളിച്ചു. എന്റെ ഭാഗത്തു നിന്ന്‌ തെറ്റു പറ്റിയോ, വിഷമമയോയെന്നു ചോദിച്ചു.

എനിക്കൊരു കത്തെഴുതിയ്ട്ടുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ദയവുചെയ്ത്‌ അത്‌ അയ ക്കരുതെന്ന്‌ ഞാൻ അദ്ദേഹത്തോട്‌ അപേക്ഷിച്ചു. അദ്ദേഹമത്‌ അയച്ചില്ല. എനിക്കു സങ്കടമാകും എന്നുള്ളതുകൊണ്ടായിരുന്നു അത്‌. അത്രക്കു അടുപ്പമായിരുനു ഞങ്ങൾ തമ്മിൽ. ഒരു കാലത്ത്‌ തിലകൻ ചേട്ടനുമായി എനിക്ക്‌ ആത്മബന്ധമുണ്ടായിരുന്നു. മലയാളസിനിമയിൽ എന്നെ ഇത്ര മാത്രം ഇഷ്ടപ്പെട്ട മറ്റൊരാളുണ്ടായിരുന്നില്ല. ആശാൻ എന്നായിരുന്നു എന്നെ വിളിച്ചിരുന്നത്‌. വല്ലാത്ത ഊർജ്ജമുള്ള വ്യക്തിയായിരുന്നു അദ്ദേഹം. ഓരോ അപകടഘട്ടത്തിൽ നിന്നും തിരിച്ചു വന്നത്‌ ആ ഉർജ്ജമുണ്ടായിരുന്നതുകൊണ്ടാണ്‌. പച്ചയായ മനുഷ്യനായതുകൊണ്ടാണ്‌ ജീവിത ത്തിൽ പല എതിർപ്പുകലും അദ്ദേഹ ത്തിനു നേരിടേണ്ടിവന്നത്‌.
നല്ല അടുപ്പത്തിലായിരുന്ന ഞങ്ങളിടക്ക് വെച്ച് അകന്നുപോയി. എന്താണ് അതിനുള്ള കാരണ മെന്നെനിക്കറിയില്ല. എന്നെങ്കിലും എന്നോടു അത് പറയുമെന്ന് കരുതി. ഞാന്‍ കാത്തിരുന്നു. അദ്ദേഹം പറഞ്ഞില്ല ഞാന്‍ ചോദി ച്ചതുമില്ല . അത് പറയാതെ അദ്ദേഹം പോയി........

- പത്രവാര്‍ത്ത .