സമൂഹത്തിൽ അദ്ധ്യാപകരുടെ സ്ഥാനച്യുതി ഗൗരവത്തോടെ കാണണം എം.ടി.


M. T. Vasudevan Nair

എം.ടി. വാസുദേവൻ നായര്‍ 









പഴയകാലത്തെ അദ്ധ്യാപകർക്ക്‌ സമൂഹത്തിലുണ്ടായിരുന്ന 
വലിയ സ്ഥാനം ഇന്ന്‌ ഇല്ലാതായതിന്റെ കാരണമെന്താണെന്ന്‌ 
ആലോചിക്കേണ്ട വിഷയമാണ്‌. 
പഴയകാലങ്ങളിൽ നാട്ടിൻപുറങ്ങളിലെ അദ്ധ്യാപകരും 
അവരുടെ കഷ്ടപ്പാടുകളും  എല്ലാം കഥകളിൽ നിന്ന്‌ വായിച്ചെടുക്കാം. 
ദാരിദ്ര്യം അനുഭവിച്ച്‌ ജീവിച്ചിരുന്ന അദ്ധ്യാപകർക്ക്‌ 
അന്ന്‌ സമൂഹത്തിൽ മധ്യസ്ഥന്റെ സ്ഥാനമുണ്ടായിരുന്നു. 
ഇന്ന്‌ ആ സ്ഥിതി മാറുകയും വേതനവ്യവസ്ഥകളിൽ മാറ്റം വരികയും ചെയ്തു.


സമൂഹത്തിൽ പണ്ടുണ്ടായിരുന്ന മധ്യസ്ഥസ്ഥാനം നഷ്ടമായി. പഴയകാലത്ത്‌ അദ്ധ്യാപകരും വിദ്യാർത്ഥികളും തമ്മിൽ സവിശേഷമായ ബന്ധമുണ്ടായിരുന്നു. ഇന്ന്‌ അദ്ധ്യാപക-വിദ്യാർത്ഥി ബന്ധത്തിൽ എന്തു സംഭവിച്ചു എന്ന്‌ പരിശോധിക്കണം. അത്‌ സുഖകരമായ ബന്ധമായി നിലനിന്നാൽ വിദ്യാർത്ഥികൾക്കും, വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും ആണ്‌ നേട്ടം. നല്ല അദ്ധ്യാപ കരു ടെ വ്യക്തിത്വം വർഷം എത്ര കഴിഞ്ഞാലും മായാതെ നില്ക്കും. 


അഴീക്കോടിലെ അദ്ധ്യാപകന്റെ സവിശേഷത വ്യക്തമാക്കുന്നതാണ്‌, കാരശ്ശേരി അഴീക്കോട് മാഷിനെക്കുറിച്ച്‌ എഴുതിയ പുസ്തകം. പുതിയ കാലത്തെ യുവാക്കള്‍  അക്രമത്തിന്റേയും മൂല്യച്യുതി യുടേയും പാതയിൽ സഞ്ചരിക്കുന്നുവെങ്കിൽ അതിന്റെ ഉത്തരവാദിത്വം അവരെ പഠിപ്പിച്ച അദ്ധ്യാപ കർക്കാണ്‌.

മലയാളി  ഐക്യവേദി സംഘടിപ്പിച്ച “കാരശ്ശേരി മാഷിന്‌ ആദരവും, പുസ്തകപ്രകാശനവും” എന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു.  എം.ടി. വാസുദേവൻ നായർ.



പത്രവാർത്ത