കമ്പാർ
ജാതിമതഭേദമെന്യേ
എല്ലാവരേയും ഒന്നിപ്പിക്കുന്ന നന്മയുടെ ഉൽസവമാണ് ഓണം. മഹത്തായസന്ദേശമാണ് ഓണം
വിഭാവന ചെയ്യുന്നത്. മലയാളികളും കന്നഡിഗരും തമ്മിൽ അടുത്ത ബന്ധമാണുള്ളത്.
അന്യസംസ്ഥാനങ്ങളിൽ എത്തുന്ന മലയാളികൾ അവിടുത്തെ സംസ്ക്കാരവുമായി പെട്ടെന്ന്
ഇഴുകിച്ചേരുന്നു. എല്ലാ മേഖലകളിലും മലയാളികളുടെ സാന്നിധ്യം ശ്രദ്ധേയമാണ് എന്ന്
സാഹിത്യകാരനും ജ്ഞാനപീഠജേതാവുമായ ചന്ദ്രശേഖരകമ്പാർ പറഞ്ഞു.ബാംഗ്ളൂർ കൈരളികലാസമിതി
ഓണാഘോഷച്ചടങ്ങിന്റെ സമാപന സമ്മേളനത്തിൽ പ്രസം ഗിക്കുകയായിരുന്നു അദ്ദേഹം