മലയാളിസംഘടനകളുടെ പ്രവർത്തനം പ്രശംസനീയം

മന്ത്രി അനിൽകുമാർ


കൂട്ടായ്മയുടെ കാര്യത്തിൽ മലയാളികളുടെ പ്രവർത്തനം മാതൃകാപരമാണെന്ന്‌ മന്ത്രി എം.പി. അനില്‍ കുമാർ പറഞ്ഞു. നാട്ടിലേതിനേക്കാൾ പൊലിമയോടെയാണ്‌ മറുനാട്ടിൽ മലയാളികൾ ഓണമാഘോഷിക്കുന്നത്‌. പൊതുപ്രവർത്തനത്തിൽ മലയാളിസംഘടനകളുടെ പ്രവർത്തനം പ്രശംസനീയമാണ്‌. മന്ത്രി അനില്‍ കുമാർ അഭിപ്രായപ്പെട്ടു.

സുവർണ്ണ കർണ്ണാടക കേരളസമാജം കണ്ടോണ്മെന്റ്‌ സോണിന്റെ ഓണാഘോഷം  ഉല്‍ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


പത്രവാര്‍ത്ത