അകലെ ഒരു ദീപം-5


ലക്ഷ്മിമേനോൻ

ഒരു മണിയായി.
എല്ലാവരും ലഞ്ചിനു വേണ്ടീ എഴുന്നേറ്റു.സതിയും ബാഗുമെടുത്ത്‌ മേഴ്സിയുടെ സീറ്റിനെ ലക്ഷ്യമാക്കി നടന്നു.
തന്റെ പ്രതീക്ഷകളെ അപ്പാടെ തട്ടിമാറ്റിക്കൊണ്ട്‌ മേഴ്സി എഴുന്നേറ്റു പോയി. സതിയുടെ നേരെ ഒന്നു നോക്കുകപോളും ചെയ്യാതെ സാവിത്രിയുടെ കൂടെ നടന്നു.

തന്നെ അവഗണിക്കാനെന്തു സംഭവിച്ചു?
സതിയുടെ മനസ്സാകെ അസ്വസ്ഥമായി.
ഇത്രയും നേരം ഈ സമയത്തിനുവേണ്ടി കാത്തിരുന്ന തന്നെ അവഗണിച്ചുകോണ്ട്‌ സാവിത്രിയുടെ കൂടെ പോകാൻ മേഴ്സിക്കെന്തു സംഭവിച്ചു.

തന്നോടെന്തിനാണ്‌ മേഴ്സിക്കിത്ര ദേഷ്യ്യം?

തന്റെ സന്തോഷത്തിൽ പങ്കു ചേരുന്നതിന്‌ പകരം മേഴ്സി എന്റ്ഃഏ പിണങ്ങുവാൻ?എന്തുണ്ടെങ്കിലും എല്ലാം തന്നോട്‌ തുറന്നു പറയുന്ന മെഴ്സിക്കെന്തേ ഇങ്ങിനെയൊരു പരിവർത്തനം?
ഓർക്കുന്തോറും സതിയുടെ കണ്ണുകൾ ഈറനായി.
“മേഴ്സി....”അവൽ വിളിച്ചു..
ഒന്നും മീണ്ടാതെ ദേഷ്യത്തോടെ അവൾ തിരിഞ്ഞുനോക്കി.
തന്റെ പ്രിയപ്പെട്ട മേഴ്സിയാണോ ഇത്‌?
ഇണക്കുരുവികലെപ്പോലെ കഴിയാറുള്ള മേഴ്സിയാണോ ഇങ്ങനെ കാര്യമില്ലാതെ പിണങ്ങി നടക്കുന്നത്‌. അവൾക്കഹിതമായി എന്തെങ്കിലും താൻ പ്രവർത്തിച്ചതായി ഓർക്കുന്നില്ല.
അടക്കാനാവാത്ത വ്യസനത്തോടെ അവൾ വീണ്ടും മേഴ്സിയുടെ പിന്നാലെ നടന്നു.
മേഴ്സി ഒന്നു നില്ക്കു...മേഴ്സിക്കെന്തു പറ്റി?എന്നോട്‌ പരയില്ലേ?സതി കരച്ചിലിന്റെ വക്കത്തോളം എത്തിയിരുന്നു.
“സ്വന്തം മനസ്സാക്ഷിയോട്‌ ചോദിച്ചാൽ ഇതിനുള്ള മറുപടി ലഭിക്കും. തല വെട്ടിത്തിരിച്ച്‌ നടക്കുന്നതിന്നീടയിൽ മേഴ്സി പറഞ്ഞു.
സാവിത്രി ആ രംഗം കണ്ട്‌ അമർത്തിച്ചിരിച്ചു.
അണ്ടിപോയ അണ്ണാനെ പോലെ സതി നില്ക്കുമ്പോൾ സാവിത്രിയുടെ തോളിൽ കാ​‍ീയിട്ട്‌ എന്തോ അടക്കം പറഞ്ഞ്‌ മേഴ്സി നടന്നുപോയി.

ഒന്നും മനസ്സിലാവാതെ സതി ഏറെ നേരം അതെ നില്പ്പു നിന്നു.

തന്റെ ആത്മാർത്ഥസ്നേഹിതക്ക്‌ ഇത്ര വലിയ മാറ്റം സംഭവിക്കണമെങ്കിൽ എന്തോ കാര്യമായിട്ടുണ്ട്‌.എന്താണെന്ന്‌ എങ്ങിനെയാണറിയുക?ആരോടു ചോദിക്കും?
ഉള്ളിൽ തികട്ടി വന്ന വേദന കണ്ണുനീർമുത്തുകളായി കവിളിലൂടെ ഒഴുകി. അനുമോദനത്തിന്റെ പൂച്ചെണ്ടുകൾ നല്കുന്നതിനുപകരം കോപാഗ്നിയിൽ നടക്കുന്ന മേഴ്സിയെ ഓർത്ത്‌ മേശമേൽ താല വെച്ച്‌ പൊട്ടിക്കരഞ്ഞു. എല്ലാവരും ഉണ്ണാനായിപുറത്തുപോയത്‌ വല്ലാത്ത ഒരാശ്വാസമായി.

അല്പ്പനേരത്തിനുശേഷം ടിഫിൻബോക്സ് എടുത്ത്‌ സതി വീണ്ടും നടന്നുവരുന്നത്‌ കണ്ടപ്പോൾ മെഴ്സി എഴുന്നേല്ക്കാനൊരുങ്ങി. എന്തോ ഓർത്തിട്ടെന്ന പോലെ സീറ്റിൽതന്നെ ഇരുന്നു. കുടിക്കാനുള്ള വെള്ളം എടുക്കാനായി സാവിത്രി അവിടെ നിന്നും പോയത്‌ സതിക്കല്പ്പം സമാധാനം നല്കി.
”പറയൂ മേഴ്സി.....നിനക്കെന്തു പറ്റി?
എന്താണെങ്കിലും .......ഗദ്ഗദങ്ങളിൽ സതിയുടെ വാക്കുകൾ മുറിഞ്ഞുവീണു.

അപ്പോഴും മെഴ്സി ഒന്നും മിണ്ടിയില്ല. ക്രൂദ്ധയായി അതെ ഇരുപ്പിൽ ഇരുന്ന മെഴ്സി എന്തെങ്കിലും ഒരു വാക്ക്‌ കേൾക്കാനായി സതി ചെവി വട്ടം പിടിച്ചു.

അല്പ്പനേരത്തെ ആലോചനക്കുശേഷം മേഴ്സി എന്തോ പറയുവാനായി മുഖമുയർത്തി.

തീ പാറുന്ന നോട്ടം!സതി അതിശയിച്ചുപോയി.
തന്റെ മേഴ്സിയാണൊ ഇത്‌?
ഇതേവരെ മേഴ്സിയുടെ ഇത്തരമൊരു മുഖം കണ്ടിട്ടില്ല. മേഴ്സിയുടെ നാവിൽ നിന്നും പുറപ്പെടുന്ന ഒരു വാക്കു കേൾക്കാനായി സതി അക്ഷമയോടെ കാത്തുനിന്നു. തന്റെ ആത്മസ്നേഹിതയുടെ വെറുപ്പിന്റെ കാരണം അറിഞ്ഞേ തീരൂ. ഇതുവരൈങ്ങനെ ഒരവസരം ഉണ്ടായിട്ടില. ഒരിക്കലും ഉണ്ടാകുമെന്ന്‌ പ്രതീക്ഷിച്ചതുമില്ല.

“വരൂ മേഴ്സി......നമുക്ക്‌ കാന്റീനിൽ പോയി വല്ലതും കഴിക്കാം”. പുഞ്ചിരിച്ചുകൊണ്ട്‌ ഉറ്റസ്നേഹിതയെപ്പോലെ ലില്ലിക്കുട്ടി കയറിവന്നു.


ആ നിമിഷത്തിനുവേണ്ടി കാത്തിരുന്ന പോലെ സതിയോടൊരു വാക്കു പോലും പറയാതെ മേഴ്സി എഴുന്നേറ്റുപോയി. തല്ക്കാലം സതിയിൽ നിന്നു രക്ഷപ്പെട്ടസമാധാനം.


സതിക്ക്‌ എന്തെന്നില്ലാത്ത വേദന തോന്നി. മേഴ്സി എന്തോ പറയാൻ തുനിഞ്ഞതായിരുന്നു. അപ്പോഴേക്കും ആ നശിച്ച ലില്ലിക്കുട്ടി കയറി വന്നു.

വീണ്ടും ഒന്നു പൊട്ടിക്കരയുവാനാണ്‌ സതിക്കു തോന്നിയയത്‌. ടിഫിൻബോക്സ് തുറന്ന്‌ അല്പ്പനേരം അങ്ങിനെതന്നെ ഇരുന്നു. അമ്മ വളരെ ശ്രദ്ധയോടെ ഉണ്ടാക്കികൊടുത്തയച്ച പൊറോട്ടയും, മുട്ടക്കറിയും പങ്കിടുവാൻ മേഴ്സി ചെന്നില്ലല്ലൊ എന്ന ദുഃഖം അവളെ പരവശയാക്കി.

സാവിത്രി രണ്ടു ഗ്ളാസ്സിൽ വെള്ളവുമായി വന്നു. മേഴ്സിയെ കാണാത്തതിൽ നേരിയൊരു പുഞ്ചിരിയുമായി തിരിച്ചുനടന്നു.
മേഴ്സിയുടെ പോക്ക്‌ ഓർത്തപ്പോൾ സതിയുടെ ഹൃദയം ഒരു വങ്കടലായി മാറി. ആരോടാണ്‌ ചോദിക്കുക/ തന്റെ പ്രിയ സഖിക്ക്‌ ഇത്ര പെട്ടെന്ന്‌ ഇങ്ങിനെയൊരു മാറ്റം സംഭവിക്കാൻ.എന്തുണ്ടായി?
ഓർക്കുന്തോറും സതിയുടെ കണ്ണുനീർ ധാരധാരയായി ഒഴുകി.
മെഴ്സിയും താനും ഏറ്റവും വെറുത്റ്റ്ഹിരുന്ന സഹപ്രവർത്തകരാണ്‌ ലില്ലിക്കുട്ടിയും സാവിത്രിയും. ഇന്നവർ രണ്ടുപേരും മേഴ്സിയുടെ ഉറ്റ കൂട്ടുകാരികളായിരിക്കുന്നു.

ആത്മസ്നേഹിതയായ താനോ.....അങ്ങേ അറ്റം വെറുക്കപ്പെട്ടവളും.

ഓർമ്മകളുടെ കയത്തിൽ മുങ്ങിത്താഴുമ്പോൾ അവൾ മെഴ്സിയുടെ വാക്കുകൾ ഓർക്കാൻ ശ്രമിച്ചു. “സ്വന്തം മനസ്സാക്ഷിയോട്‌ ചോദിച്ചാൽ ഇതിനുള്ള ഉത്തരം ലഭിക്കും. ”
എന്താണതിന്റെ അർഥം?
താനെപ്പോഴാണ്‌ മനസ്സാക്ഷിയെ വഞ്ചിച്ചത്‌?മേഴ്സിയൊന്നു തെളിച്ചുപറഞ്ഞിരുന്നെങ്കിൽ....
യാതൊരു തെറ്റും ചെയ്യാത്ത തന്നെ എന്തിനാണീ വേദനയുടെ പ്രതിക്കൂട്ടിൽ നിർത്തിയിരിക്കുന്നത്‌?

എവിടെയോ എന്തോ പാകപ്പിഴയുണ്ട്‌.വൈകു


ന്നേരം പോകുമ്പോഴെങ്കിലും മെഴ്സിയെ തനിച്ചുകണ്ട്‌ സംസാരിക്കണം. അപ്പോഴെങ്കിലും ലില്ലിക്കുട്ടിയും സാവിത്രിയും അവളുടെ കൂടെ ഉണ്ടാവാതിരുന്നാൽ മതിയായിരുന്നു.
യാന്ത്രികമായി ആഫീസിലെ ജോലികൾ ചെയ്തിരുന്നുവെങ്കിലും ഒന്നിലും മനസ്സിനെ കേന്ദ്രീകരിക്കാൻ കഴിഞ്ഞില്ല. എന്തിനാൺ` മേഴ്സി തന്നോട്‌ പിണങ്ങിയിരിക്കുന്നത്‌? ആ ഛോദ്യത്തിനുള്ള ഉത്തരം തേടുകയായിരുന്നു ആ സമയം മുഴുവൻ അവളുടെ മനസ്സ്‌.


ലില്ലിക്കുട്ടിയോടും സാവിത്രിയോടും മേഴ്സി കൂട്ടുചേർന്നതിൽ തനിക്കൊരു പരാതിയുമില്ല. അതവളുടെ ഇഷ്ടം. പക്ഷേ എന്തിന്‌ തന്നോട്‌ പിണങ്ങണം?പിണങ്ങി എന്നു മാത്രമല്ല ദയനീയമാം വിധം തന്നെ വെറുക്കുകയും ചെയ്യുന്നു. അതിൽ മാത്രമേ സതിക്കു ദുഃഖമുള്ളു.

തടിച്ച ലഡ്ജറിലൂടെ യാന്ത്രികമായി വിരലുകൾ ചലിക്കവേ തല ഉയർത്തി നോക്കി. തിരക്കിട്ട്‌ കൂറ്റയും ബാഗുമെടുത്ത്‌ ഇറങ്ങിപ്പോകുന്ന മെഴ്സിയെ ഉൾക്കിടിലത്തോടെ നോക്കിയിരുന്നു.

അവൾ വാച്ചിൽ നോക്കി. സമയം നാലാവുന്നതേയുള്ളു. എന്താണാവോ മെഴ്സി നേരത്തെ പോവുന്നത്‌?മേഴ്സിയുമായി ഒറ്റയ്ക്കു സംസാരിക്കുവാനായി തനിക്ക്‌ പേർമിഷൻ വാങ്ങി നേരത്തെ പോയാൽ കൊള്ളാമെന്നുണ്ട്‌. അല്ലെങ്കിലേ കാലത്ത്‌ വൈകിവന്നതാണ്‌. ഇന്നിനി പെർമിഷൻ ചോദിക്കാനും നിവൃത്തിയില്ല. നീറുന്ന മനസ്സിനെ തളച്ചിടാൻ സതി വളരെയേറെ പാടുപെട്ടു. ലില്ലിക്കുട്ടിയോടോ സാവിത്രിയോടോ ചോദിച്ചാൽ വിവരം അറിയാമായിരുന്നു.അവർ പരയുമെന്നു തന്നെ എന്താണുറപ്പ്‌?തന്നെ സദാ പുച്ഛിക്കുന്ന അവർ അറിഞ്ഞാലും പറയാൻ തയ്യാറായി എന്നു വരില്ല.

പെട്ടെന്നാണ്‌ തോന്നിയത്‌. മേഴ്സി ജോയിയുമായി നേരത്തെ ചട്ടം കെട്ടിയിരിക്കും. അവർക്കെന്തെങ്കിലും രഹസ്യമായി സംസാരിക്കാനുണ്ടാകും. സതി അങ്ങിനെ സമാധാനിക്കാൻ ശ്രമിച്ചു.
ജോയിയോട്‌ അന്വേഷിച്ചാൽ തീർച്ചയായും മേഴ്സിയുടെ പീണക്കത്തിന്റെ കാരണം അറിയാൻ കഴിഞ്ഞേക്കും. പക്ഷേ ഇന്ന്‌ ജോയിയും നേരത്തെ പോകില്ലേ?

നാളെ അല്പ്പം നേരത്തെ വന്ന്‌ ജോയിയെ കണ്ട്‌ വിവരം അറിയണം. അതറിയുന്നതുവരെ മനസ്സിന്‌ യാതൊരു സമാധാനവും ലഭിക്കില്ല.

അഞ്ചു മണിയായപ്പോൾ എല്ലാവരും എഴുന്നേറ്റു. നിരാശാബോധം സതിയെ കീഴടക്കിയിരുന്നു.

തലയും കുനിച്ച്‌ മേഴ്സിയെ മാത്രം ഓർത്ത്‌ അവൾ നടന്നു നീങ്ങി.

റോഡില്ക്കൂടി ചീറിപായുന്ന വാഹനങ്ങളോന്നും അവൾ ശ്രദ്ധിച്ചില്ല. കലുഷമായ മനസ്സിനെ എങ്ങിനെയാണ്‌ ആശ്വസിപ്പിക്കേണ്ടതെന്ന്‌ ഓർക്കുകയായിരുന്നു സതി.

അവൾ തിരിഞ്ഞുനോക്കി. പിന്നിൽ പുഞ്ചിരിയുമായി സൈക്കിളിൽ നിന്നിറങ്ങുന്ന ജോയി.
തെല്ലൊരല്ഭുതത്തോടെ അവൾ ജോയിയെ നോക്കി.
“എന്തേ കൂട്ടുകാരി വന്നില്ലേ ഇന്ന്‌?
ജോയി സൈക്കിൾ ചവിട്ടി കൂടെ നടന്നു.
ഒന്നും മനസ്സിലാകാതെ സതി മിഴിച്ചു നിന്നു. സതിയും മേഴ്സിയും തമ്മിലുള്ള പിണക്കം ജോയിക്കറിയില്ലെന്ന്‌ ജോയിയുടെ നോട്ടം കൊണ്ടവൾ മനസ്സിലാക്കി.

നിമിഷങ്ങൾക്കുള്ളിൽ സമചിത്തത പാലിച്ച ശേഷം അവൾ മറുപടി നല്കി.
മെഴ്സി നേരത്തെ പെർമിഷൻ വാങ്ങിപ്പോയല്ലൊ.
ഇത്തവണ ഞെട്ടിയത്‌ ജോയിയാണ്‌.
”നേരത്തെ പോയോ?/...എന്തു പറ്റി?ജോയിയുടെ ആകാംക്ഷ നിറഞ്ഞ ചോദ്യം“
”എനിക്കറിയില്ല. ജോയിയോട്‌ പരഞ്ഞില്ലേ?
“ഇല്ല......ഇന്നലേയും ഇന്നും എനിക്കവളെ കാണാൻ പറ്റിയില്ല. ഇന്നലെ ഫോൺ വിളിച്ചിട്ടും അവളെ കിട്ടിയില്ല.
ജോയിയുടെ മറുപടി അവളെ കൂടുതൽ ചിന്താക്കുഴപ്പത്തിലാക്കി. ജോയി അറിയാതെ മേഴ്സിക്കൊരു കാര്യവുമില്ലല്ലൊ. ഇതിലെന്തോ കുഴപ്പമുണ്ട്‌.അവൾ സംശയം ദൂരീകരിക്കാൻ തന്നെ തീരുമാനിച്ചു.

”എന്തിനെന്നറിയില്ല, മേഴ്സി എന്നോട്‌ പിണങ്ങിയാണ്‌ നടക്കുന്നത്‌“.

”സതിയോട്‌ മേഴ്സി പിണങ്ങുകയോ?അവിശ്വസിനീയ ഭാവത്തിൽ ജോയി അവളെ നോക്കി.

അതിന്നിടയിൽ പലരും ആ വഴി കടന്നുപോയി. കാമുകന്റെ അരക്കെട്ടിൽ ചുറ്റിപ്പിടിച്ചുകൊണ്ട്‌ ലില്ലിക്കുട്ടിയും സ്ക്കൂട്ടറിൽ പോകുന്നതവൾ കണ്ടു.
“ഞാൻ പോകട്ടെ ജോയി. എന്റെ ബസ്സ്‌ വരാറായി. സതിയുടെ വക്കുകളൊന്നും ജോയി കേൾക്കുകയുണ്ടായില്ല. അയാളും മെഴ്സിക്കെന്തു പറ്റി എന്നോർക്കുകയായിരുന്നു.