പി.കെ ഗോപി |
ആണത്തത്തോടെ ജീവിക്കുകയും
അതിസൂക്ഷ്മമായി അഭിനയിക്കുകയും ചെയ്ത അസാധാരണ അഭിനേതാവായിരുന്നു തിലകൻ. അഭിനയകലയെ
സ്നേഹിക്കുന്ന സാധാരണ പ്രേക്ഷകന്റെ മനസ്സിൽ ഏതു വലിയ നടന്റെ പ്രതിച്ഛായയുടേയും
മുകളിൽ തിലകന്റെ കഥാപാത്രങ്ങൾ ഉയർന്നുനില്ക്കുന്നു. ജീവിതത്തിലും സിനിമയിലും കടുത്ത കയ്പ്പുകളനുഭവിച്ച് കലയുടെ മാത്രം കിരീടം അണിഞ്ഞ ആ മനുഷ്യൻ സത്യൻ എന്ന നടനുശേഷം
തന്റെ മനസ്സിൽ വിസ്മയാനുഭൂതികൾ സൃഷ്ടിച്ച നടനായിരുന്നുവെന്നും പി.കെ.ഗോപി പറഞ്ഞു.
ദീപ്തിവെൽഫെയർ അസോസിയേഷൻ സംഘടിപ്പിച്ച തിലകൻ അനുസ്മരണയോഗത്തിൽ
സംസാരിക്കുകയായിരുന്നു അദ്ദേഹം. ദീപ്തി വൈസ് പ്രസിഡണ്ട് ബിനുബേബി അദ്ധ്യക്ഷത
വഹിച്ച യോഗത്തിൽകെ.സന്തോഷ്‌കുമാർ,സുധാകരന്‍രാമന്തളി,വി.സോമരാജൻ,വിഷ്ണുമംഗലംകുമാർ, സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.