സ്വതന്ത്ര സോഫ്റ്റ്വെയര്‍ : പ്രത്യയശാസ്ത്രവും പ്രയോഗവും

സുരേഷ് കോടൂര്‍ 
എപ്പോഴൊക്കെ കാണുകയും, കേള്‍ക്കുകയും, വായിക്കുകയും മറ്റേതെങ്കിലും വിധത്തില്‍ ഉപയോഗിക്കുകയും ചെയ്യുന്നുവോ, അപ്പോഴൊക്കെ ഉപഭോക്താവ് ഉടമസ്ഥന് പ്രതിഫലം നല്‍കാന്‍ നിര്‍ബന്ധിതരാകുകയും ചെയ്യുന്ന ഒരവസ്ഥയെ യാഥാര്‍ഥ്യമാക്കുന്നതിനാണ് സോഫ്ടവെയര്‍ രംഗത്തെ ആ ഗോള ഭീമന്‍മാര്‍ പ്രയത്നിച്ചുകൊണ്ടിരിക്കുന്നത്. അന്തമില്ലാതെ റോയല്‍റ്റി ഇനത്തില്‍ പണമൊഴു കിവന്ന് തങ്ങളുടെ ഖജനാവുകള്‍ നിറഞ്ഞൊഴുകുന്ന ഒരു ലോകത്തെയാണ് ഐ.ടി. രംഗത്തെ ഈ വ്യവസായ ‘ഭീമന്‍മാര്‍ ആത്യന്തികമായി ലക്ഷ്യമിടുന്നത്. നമ്മുടെയൊക്കെ കമ്പ്യട്ടറുകളിലോടുന്ന സോഫ്റ്റ്വെയറിന്  മാസം തോറും നാം വാടക കൊടുക്കേ ണ്ടി വരികയും, നമുക്ക് അത് ഒരിക്കലും സ്വന്തമാക്കാന്‍ കഴിയാതിരിക്കുകയും ചെയ്യുന്ന ഒരവസ്ഥ. നമ്മുടെ കമ്പ്യൂട്ടര്‍ സ്ക്രീനില്‍ തെളിയുന്ന  വിവരങ്ങള്‍ പകര്‍ത്തുക അസാധ്യമാകുന്ന ഒരവസ്ഥ. ഇതൊന്നും തന്നെ ഇന്ന് വെറും സാങ്കല്പികമല്ല. കുത്തകകള്‍ കൈയ്യടക്കി ഇരിക്കുന്ന അമേരിക്കയിലെ ഐടി സാങ്കേതിക മേഖല ഈ ദിശയിലാണ് ഇപ്പോള്‍ സഞ്ചരിച്ചു തുടങ്ങിയിട്ടുള്ളത്. ഇത്തരം ഒരു ബിസിനസ്സ് മാതൃക ഗൌരവമായി തന്നെ നടപ്പിലാക്കുന്നതിനുള്ള പരിശ്രമങ്ങളുമായി മുന്നോട്ട് നീങ്ങുകയാണ് മിക്ക ഐടി ബഹുരാഷ്ട്ര ‘ഭീമന്മാരും. ഇത്തരം വ്യവസ്ഥകള്‍ നിയമ വിധേയമാക്കുന്ന തരത്തില്‍ “ ബൌദ്ധി ക സ്വത്തവകാശ നിയമങ്ങള്‍’ പുതു ക്കി എഴുതുന്നതിനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാകുകയാണ്. അമേരിക്കന്‍ കോണ്‍ഗ്രസ്സ് പാസ്സാ ക്കിയ “ഡിജിറ്റല്‍ മെലനീയം ആക്ട്’(ഉ.ങ.ഇ.അ) ഈ രംഗത്തെ വലിയൊരു ‘ഭീഷണിയായി വളര്‍ന്നിരിക്കുന്നു. ഐടി രംഗത്തെ ബൌദ്ധി ക സ്വത്തവകാശ നിയമനിര്‍മ്മാണങ്ങള്‍ എപ്പോഴും സോഫ്റ്റ് വ്യവസായ ലോപി കള്‍ക്ക് അനുകൂലമായിട്ടാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതും.

 
.
വിവരസാങ്കേതിവ വിദ്യ അഥവ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി പുതിയ പുതിയ ഔന്ന്യത്യങ്ങള്‍ കീഴടക്കുകയും, അഭൂതപൂര്‍വ്വമായ അളവില്‍ വിവരങ്ങള്‍ (ഇന്‍ഫര്‍മേഷന്‍) ഉത്പാദിപ്പിക്കപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്ന ഒരവസ്ഥയ്ക്ക് ലോകം ഇന്ന് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണ് അതേ സമയം, ഒരു വശത്ത് “വിവരങ്ങള്‍’ ഏറി വരികയും, അവ സംസ്ക്കരിച്ചടുക്കുന്നതിനും, വിനിമയം ചെയ്യുന്നതിനുമുള്ള ആധുനിക ഉപാധികള്‍  അതിവേഗത്തില്‍ വികസിതമായി വരികയും ചെയ്യുമ്പോള്‍ തന്നെ, മറുവശത്ത് വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് കൂടുതല്‍  അപ്രാപ്യമാവുകയും, വിവരങ്ങള്‍ക്കുമേലുള്ള കുത്തകാവകാശസ്ഥാപന പ്രക്രിയ  വര്‍ദ്ധിവരിച്ചുകയും ചെയ്യുകയാണ് എന്ന വൈരുദ്ധ്യാവസ്ഥയേയും നാമിന്ന് അഭിമുഖീകരിക്കുന്നു.  മനുഷ്യരാശിയുടെ നന്മയെ നെഞ്ചിലേറ്റുന്ന ധവളിമയുടെ മഹര്‍ഷി വര്യരല്ല, മറിച്ച് ലാഭത്തിന്റെ ദുര്‍മേദസ്സുകളാണ് ഇന്ന് അറിവിന്റെ അധിപര്‍. മനുഷ്യ പുരോഗതിക്കിത് വെളിച്ചമേകുന്ന വിലക്കില്ലാത്ത അറിവിന്റെ ആഗോള പ്രചരണമല്ല, അറിവെന്ന ചരക്കിന്റെ തന്ത്രപരമായ ലേലം വിളികളാണ് വിപണിയിലെ പുത്തന്‍ വണിക്കുകളുടെ ആഗോള മന്ത്രം, തീയിനും, ചക്രത്തിനും പേറ്റെന്റെടുക്കാതെ പോയ പൂര്‍വ്വികരെ തിരുമണ്ടന്‍മാരാക്കുന്ന ബുദ്ധിമാന്‍മാരാണല്ലൊ നാമിപ്പോള്‍.

ഇന്‍ഷര്‍മേഷന്‍ ടെക്നോളജി രംഗത്തെ അത്ഭുതകരമായ കുതിച്ചുചാട്ടം കൂടുതല്‍ വിവരങ്ങള്‍ കൂടുല്‍ ആയാസരഹിതമായി കൂടുതല്‍ ആളുകളിലേക്ക് ലഭ്യമാക്കുന്നതിനും സാമൂഹ്യജീവിതത്തിന്റ സമസ്ത മേഖലകളും കൂടുതല്‍ സുതാര്യമാക്കുന്നതിനുള്ള ശക്തമായൊരു ഉപാധിയാക്കി ഐ.ടി. യെ ഉപയോഗിക്കുവാനുള്ള സാധ്യതകളാണ് പ്രദാനം ചെയ്തിട്ടുള്ളത്. പക്ഷേ സമൂഹപുനര്‍നിര്‍മാണത്തിന് നിര്‍ണായകമായ രീതിയില്‍ സഹായകരമായേക്കാവുന്ന ഐ.ടി. യുടെ വിപുലമായ സാധ്യതകള്‍ അന്താരാഷ്ട്ര കോര്‍പ്പറേഷനുകളുടെ അമിതാര്‍ത്തിയില്‍ കവര്‍ന്നെടുക്കപെട്ടുകൊണ്ടിരിക്കുന്നു എന്നത് ഈ രംഗത്തെ സാങ്കേതികവിദ്യയുടേതായ പുതിയ “ഡിജിറ്റല്‍” യുഗം, വിവരങ്ങളുടെ കുത്തകാവകാശം സംരക്ഷിക്കുവാനുള്ള പുത്തന്‍ മാര്‍ഗങ്ങള്‍ ആരാഞ്ഞുകൊണ്ട് “ബൌദ്ധിക സ്വത്തവകാശ നിയമങ്ങള്‍’ (കിലേഹഹലരൌമഹ ജൃീുലൃ്യ ഞശഴവ അര) പുതിയ രൂപ‘ഭാവങ്ങള്‍ കൈകൊള്ളുകയാണ്.
 
.
ഇന്‍ഫര്‍മേഷന്‍, എന്റര്‍ടൈന്‍മെന്റ്, സോഫ്റ്റ് വെയര്‍ എന്നീ മേഖലയിലെ വ്യവസായ ലോപി കളാണ് ഇപ്പോള്‍ കൂടുതല്‍ കര്‍ശനവും, പരിഷ്ക്കരിച്ചതുമായ ബൌദ്ധിക സ്വത്തവകാശ നിയമങ്ങള്‍ക്ക് വേണ്ടിയുള്ള ശ്രമങ്ങള്‍ക്ക് സജീവ നേതൃത്വം നല്‍കുന്നത്. തങ്ങളുടെ ഉല്‍പ്പന്നങ്ങളേയോ, അവയുടെ നിര്‍മ്മാണ രഹസ്യങ്ങളേയോ സംരക്ഷിക്കുക എന്നത് മാത്രമല്ല, ഈ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിന് സഹായിച്ചേക്കുമെന്ന് സംശയം പോലും തോന്നുന്ന സാങ്കേതിക വിദ്യകളിലുള്ള ഗവേഷണങ്ങളെ പോലും നിരോധിക്കുന്നതിനുള്ള നിയമ നിര്‍മ്മാണങ്ങള്‍ക്ക് വേണ്ടിയാണ് ഈ ലോപി കളില്‍ നിന്നും മുറവിളി ഉയരുന്നത്. ഡി. എം.സി.എ ആക്ട് ഈ ശ്രമങ്ങളുടെ വിജയമായിരുന്നു.
പഴയകാലങ്ങളില്‍ പുസ്തകങ്ങളായും വീഡിയോ കാസറ്റുകളായും ശോഷിച്ചിരുന്ന ഇന്‍ഷര്‍മേഷന്‍ ഇന്ന് കമ്പ്യൂട്ടറുകളില്‍ “ഡിജിറ്റല്‍’ രൂപത്തില്‍ സൂക്ഷിക്കാമെന്നതും, ഇപ്രകാരം സൂക്ഷിച്ചിട്ടുള്ള “ഇന്‍ഫര്‍മേഷന്‍’ ഗുണമേന്മ ഒട്ടും കുറയാതെ എത്ര തവണ വേണമെങ്കിലും പകര്‍പ്പുകളായി എടുക്കാമെന്നതും സോഫ്ട് വെയര്‍ രംഗത്ത് പുതിയ കോപ്പിറൈറ്റ് നിയമങ്ങളുടെ അവതാരങ്ങളുമായി രംഗത്തുവരാന്‍ സോഫ്ട് വെയര്‍ മാത്രം ഉണ്ടാക്കുന്ന കമ്പനികള്‍ക്ക് പ്രേരണയായി. ശക്തമായ നിയമങ്ങളിലൂടെ സോഫ്റ്റ് വെയര്‍ കോപ്പി ചെയ്യുന്നത് തടയാത്ത പക്ഷം സോഫ്റ്റ് വെയര്‍ മാത്രം ഉല്‍പ്പന്നമായുള്ള തങ്ങള്‍ക്ക് കൊള്ള ലാഭം കൊയ്യാനുള്ള വഴി തുറന്നു കിട്ടില്ലെന്ന് ഈ കുത്തകകള്‍ തിരിച്ചറിഞ്ഞു. എന്നാല്‍ എലിയെ പേടിച്ച് ഇല്ലം ചുടുന്ന രീതിയില്‍, കോപ്പി അടി മാത്രമല്ല അതിന് സഹായിച്ചേക്കാമെന്ന് കരുതുന്ന സാങ്കേതിക വിദ്യകളെ തന്നെ നിയമവിരുദ്ധമാക്കുകയാണ് പുതിയ നിയമങ്ങള്‍. ഇന്ന് പ്രത്യക്ഷത്തില്‍ കാണുന്നതിനും അപ്പുറം ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുളവാക്കുന്ന ടെക്നോളജിയുടെ കുത്തക വത്ക്കരണത്തിലേക്കാണ് ഇത് വഴിതെളിക്കുന്നത്. അമേരിക്കയിലെ റെക്കോര്‍ഡിംഗ് കമ്പനികള്‍ നാപ്സ്റല്‍ എന്ന സോഫ്റ്റ് വെയര്‍ ഉണ്ടാക്കിയ കമ്പനിയ്ക്കെതിരെ കോപ്പിറൈറ്റ് അവകാശ ലംഘന തര്‍ക്കവുമായി കോടതിയില്‍ വ്യവഹാരത്തിലേര്‍പ്പെടുകയും അനുകൂലമായ വിധി നേടിയെടുക്കുകയും ഉണ്ടായി. കമ്പ്യൂട്ടറില്‍ സൂക്ഷിച്ചിട്ടുള്ള പാട്ടുകള്‍ (മ്യൂസിക്ക് ഫയല്‍സ്) കോപ്പി ചെയ്യുന്നതിനും, വിതരണം ചെയ്യുന്നതിനും ഉപയോഗിക്കുന്ന സോഫ്റ്റ് വെയര്‍ ആണ് നാപ്സ്റല്‍. പാട്ടുകള്‍ കോപ്പിചെയ്യുന്ന “ കള്ളന്മാരെ’ സഹായിക്കുന്ന എന്നായിരുന്നു ഈ കമ്പനിയ്ക്കെതിരായ ആരോപണം. ഡി.എം.സി.എ നിയമമനുസരിച്ച് പാട്ടുകള്‍ റെക്കോര്‍ഡ് ചെയ്തിട്ടുള്ള ഡിവിഡികള്‍ കമ്പ്യൂട്ടറില്‍ ഉപയോഗിക്കാന്‍ സഹായിക്കുന്ന സാങ്കേതിക വിദ്യ നിയമവിരുദ്ധമാണ്. ഡി.വി.ഡി ക്യാസറ്റുകളില്‍ പാട്ടുകള്‍ റെക്കോര്‍ഡ് ചെയ്യുന്നതിന് ഉപയോഗിക്കുന്ന സാങ്കേതിക വിദ്യ കോപ്പി റൈറ്റ് നിയമങ്ങളാല്‍ സംരക്ഷിക്കപ്പെടുകയും ചെയ്യുന്നു. അതിനാല്‍ ഈ സോഫ്റ്റ്വെയറുകളില്‍ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യ എന്തെന്ന് കണ്ടുപിടിക്കാനുള്ള ഗവേഷണങ്ങള്‍ പോലും നിയമവിരുദ്ധമാണ്.

കോപ്പിയടിയുമായി യാതൊ രു ബന്ധമില്ലാത്ത സാങ്കേതിക വിദ്യകളും ഈ നിയമത്തിന്റെ പരിധിയില്‍ വന്നിരിക്കുകയാണ് ഇപ്പോള്‍. ബിസിനസ്സ് ആവശ്യങ്ങള്‍ക്കായി അമേരിക്കയില്‍ എത്തിയ റഷ്യന്‍ പൌരനെ ഈ നിയമം അനുസരിച്ച് അമേരിക്ക അറസ്റ്റ്  ചെയ്തത് ഏറെ ഒച്ചപ്പാടുകള്‍ ഉണ്ടാക്കുകയുണ്ടായി. റഷ്യന്‍ കമ്പനി ഒരു സോഫ്റ്റ്വെയറിന് പിന്നിലുള്ള സാങ്കേതിക വിദ്യ അനാവരണം ചെയ്യുകയും, ആ സോഫ്റ്റ്വെയര്‍ ഉപയോഗിച്ചുണ്ടാക്കുന്ന ഡോക്യുമെന്റുകള്‍ മറ്റ് സോഫ്റ്റ്വെയര്‍ ഉപയോഗിച്ചും വായിക്കാനുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ചെടുക്കുകയും ചെയ്യുന്നു എന്നതായിരുന്നു റഷ്യന്‍ കമ്പനിയ്ക്ക് മേല്‍ ഉന്നയിക്കപ്പെട്ട ആരോപണം. ഒരു ഉത്പന്നം തുറന്ന് അത് പ്രവര്‍ത്തിക്കുന്നത് എങ്ങനെയെന്ന് മനസ്സിലാക്കുന്ന “ റിവേഴ്സ് എഞ്ചിനീയറിംങ്ങ്’ എന്നറിയപ്പെടുന്ന പ്രക്രിയ തന്നെ പുതിയ നിയമം അസാദ്ധ്യമാക്കുന്നു. കമ്പ്യൂട്ടര്‍ സോഫ്റ്റ്വെയര്‍ രംഗത്ത് ഏറെ പ്രാധാന്യം കൈവരുന്ന ഈ പ്രക്രിയയ്ക്ക് കോപ്പിയടിയുമായി ബന്ധമൊന്നുമില്ല. ഉദാഹരണത്തിന്, മൈക്രോസോഫ്റ്റ് കമ്പനിയുടെ വേര്‍ഡ് പ്രൊസസി ങ്ങ് (ഡോക്യുമെന്റുകള്‍ ഉണ്ടാക്കുന്ന സോഫ്റ്റ്വെയര്‍) പാക്കേജുകള്‍ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യ (ഫയല്‍ ഫോര്‍മ്മാറ്റ്) കോപ്പിറൈറ്റ് നിയമം മൂലം സംരക്ഷിച്ചിരിക്കുകയാണ് ഇത് മൂലം മൈക്രോസോഫ്റ്റ് പാക്കേജ് ഉപയോഗിച്ച് ഉണ്ടാക്കിയ ഡോക്യുമെന്റുകള്‍ ആ പാക്കേജ് ഉപയോഗിച്ച് മാത്രമേ വായിക്കാനാവു എന്ന ഒരവസ്ഥ സൃഷ്ടിക്കുന്നതിന് മൈക്രോസോഫ്റ്റിന് കഴിഞ്ഞു. ഈ ഡോക്യുമെന്റുകള്‍ തുറന്ന് അവയുടെ ഘടന മനസ്സിലാക്കുന്നതിനും, അതുവഴി ഈ ഡോക്യുമെന്റുകള്‍ വായിക്കാവുന്ന മറ്റ് സോഫ്റ്റ്വെയര്‍ പാക്കേജുകള്‍ നിര്‍മ്മിക്കുന്നത് തടയുന്നതിനും ഇത്തരം നിയമങ്ങളിലൂടെ കഴിയുന്നു.

കാര്‍ഷിക, വ്യവസായിക, ആരോഗ്യ മേഖലകള്‍, ജനറ്റിക് ഗവേഷണം തുടങ്ങിയ ഇതര മേഖലകളില്‍ “ഗാട്ട്” കരാറിലൂടെ (ഏഅഠഠ - ലോകവ്യാപാര സംഘടനയുടെ പൂര്‍വികര്‍) ഉയര്‍ത്തികൊണ്ടുവന്ന ബൌദ്ധിക സ്വത്തവകാശ നിയമങ്ങളുടെ(ഠഞകജട) തുടര്‍ച്ചയെന്നവണ്ണം വേണം ഇന്‍ഫര്‍മേഷന്‍ രംഗത്ത് ഉയര്‍ന്നുവരുന്ന ബൌദ്ധിക സ്വത്തവകാശ നിയമങ്ങള്‍ക്കുള്ള നീക്കങ്ങളേയും കാണാന്‍. “വിവരത്തിന്റ കുത്തകവല്‍ക്കരണമാണ് ഇവരുടെയൊക്കെ ഉന്നം. സമൂഹത്തിന്റ മൊത്തം പുരോഗതിയുടെ ചിലവില്‍ ബഹുരാഷ്ട്ര കോര്‍പ്പറേഷനുകള്‍ തടിച്ചുകൊഴുക്കുന്നത് അനുവദി ക്കാമോ എന്നതാണ് എപ്പോഴം സജീവമായി ഉയര്‍ന്നു വരുന്ന പ്രധാന ചോദ്യം.

എല്ലാവിധത്തിലുള്ള ബൌദ്ധികസ്വത്തവകാശ നിയമങ്ങളും അടിസ്ഥാനപരമായ ഒരു പ്രശ്നമാണ് ഉയര്‍ത്തുന്നത്. ശാസ്ത്ര സാങ്കേതിക മേഖലകളുള്‍പെടെയുള്ള വിജ്ഞാനത്തിന്റെ സമസ്ഥമേഖലകളിലും മനുഷ്യ സമൂഹം ഇന്നോളം നേടിയെടുത്തിട്ടുള്ള അറിവുകളും, പുരോഗതിയും, അവയുടെയൊക്കെ ചുമലില്‍ നിന്നുകൊണ്ട് ഇന്നു നാം വെട്ടിപ്പിടിക്കുന്ന പുത്തന്‍ അിറവുകളും, സമൂഹത്തിന് മൊത്തമായും അവകാശപ്പെട്ടിരിക്കുന്നു എന്ന സത്യത്തെ അത് തിരസ്കരിക്കാന്‍ ശ്രമിക്കുന്നു. “ശാസ്ത്രത്തിന്റെയും, മറ്റ് സാഹിത്യ കലാദികളുടെയും പുരോഗതിയെ പ്രോത്സാഹിപ്പിക്കുന്നതിനായി പുതിയ കണ്ടുപിടുത്തങ്ങള്‍ നടത്തുന്നവര്‍ക്കും (ക്ിലിീൃ) സാഹിത്യകലാദി സംരഭങ്ങളുടെ സൃഷ്ടാക്കള്‍ക്കും (അൌവീൃേ) ഒരു നിശ്ചിത സമയപരിധിയിലേക്ക് അതാത് ഉല്‍പ്പന്നങ്ങളുടെ പൂര്‍ണ്ണ ഉടമസ്ഥാവകാശം നല്‍കുന്നതിനുള്ള അവകാശവും, ഉത്തരവാദിത്ത്വവും കോണ്‍ഗ്രസ്സില്‍ നിക്ഷിപ്തമാകുന്നു’ എന്ന് അമേരിക്കയുടെ ഭരണഘടന രേഖപ്പെടുത്തുന്നു. ശാസ്ത്രത്തിന്റ പുരോഗതിയെ മാത്രം മുന്നില്‍കണ്ട് നിര്‍വഹിക്കേണ്ട മേല്‍വാചകത്തിലെ “സമയപരിധി’, ബഹുരാഷ്ട്ര കുത്തകകള്‍ അമേരിക്കന്‍ കോണ്‍ഗ്രസ്സില്‍ ചെലുത്തുന്ന “സ്വാധീനത്തിന്റ’ ഫലമായി “പരിധിയില്ലാതെ നീണ്ടുപോയിക്കൊണ്ടിരിക്കുന്നു എന്നതാണ് പലപ്പോഴും യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത്.
ഇങ്ങനെ സോഫ്റ്റ്വെയര്‍ രംഗം അനുദിനം ശക്തമായി കുത്തകവല്‍ക്കരിക്കപ്പെടുകയും ഉപഭോക്താക്കളുടെ സ്വാതന്ത്യ്രം മുഴുവനായും അപഹരിക്കപ്പെടുകയും ചെയ്യാന്‍ തുടങ്ങിയ സാഹചര്യത്തിലാണ് സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രസ്ഥാനം ഒരു ജനകീയ സോഫ്റ്റ്വെയര്‍ ബദലായി ശക്തിപ്രാപിച്ചിട്ടുള്ളത്. സോഫ്റ്റ്വെയര്‍ രംഗത്ത് ഐ. ടി. കുത്തകകള്‍ ബൌദ്ധികസ്വത്തവകാകത്തിന്റ പേരില്‍ നടത്തുന്ന കുത്തകവല്‍ക്കരണത്തിനെതിരെയുള്ള വിപുലമായ ഒരു ബഹുജനപ്രസ്ഥാനമായിത്തന്നെ വളര്‍ന്ന് പന്തലിക്കുകയാണ് ഇപ്പോള്‍ ഫ്രീ സോഫ്റ്റ്വെയര്‍ അതവാ സ്വതന്ത്ര സോഫ്റ്റ്വെയര്‍ എന്ന് വിശേഷിക്കപ്പെടുന്ന ഡിജിറ്റല്‍ രംഗത്തെ മൌലികമായ പുത്തന്‍ സാമൂഹ്യ വിപ്ളവം.  സോഫ്റ്റ്വെയര്‍ രംഗത്തെ കുത്തകവല്‍ക്കരണത്തിനെതിരെയുള്ള സമരങ്ങള്‍ക്ക് ശക്തിപകരുന്നതിന് ഏറെ ഫലപ്രഥമായ ഒരായുധമായിരിക്കുന്നു ഇന്ന് സ്വതന്ത്ര സോഫ്റ്റ്വെയര്‍. ലോകസാമ്രാജ്യത്വത്തിന്റ കുത്തകവല്‍ക്കരണത്തിലൂനിയ സാമ്പത്തികപ്രതൃയശാസ്ത്രത്തിനെതിരെയുള്ള പ്രധാനസമരമുഗമായിത്തന്നെ ഇന്ന് ലോകത്തിന്റ പല‘ഭാഗങ്ങളിലും സ്വതന്ത്ര  സോഫ്റ്റ്വെയര്‍ ഒരു ജനകീയ ബദലിന്റ രൂപ‘ഭാവങ്ങള്‍ ക്രമേണ കൈക്കൊണ്ടുതുടങ്ങിയിട്ടുണ്ട്.

1985 ലാണ് അമേരിക്കയിലെ മസാച്ചുസെറ്റ് ഇസ്ററിറ്റൃട്ട് ഓഫ് ടെക്നോളജിയില്‍ (ങകഠ) കമ്പ്യൂട്ടര്‍ ശാസ്ത്രജ്ഞനായിരുന്ന റിച്ചാര്‍ഡ് എം സ്ററാള്‍മാന്റെ നേതൃത്വത്തില്‍ ഫ്രീ സോഫ്റ്റ്വെയര്‍ ഫൌണ്ടേഷന്‍ രൂപമെടുക്കുന്നത്. അതിനും രണ്ട് വര്‍ഷം മന്‍പുതന്നെ ഫ്രീ സോഫ്റ്റ്വെയര്‍ (സ്വതന്ത്ര സോഫ്റ്റ്വെയര്‍) എന്ന നൂതനമായ ആശയത്തിന് അടിത്തറയിട്ടുകൊണ്ട് “ഗ്നു’ (ഏചഡ) എന്ന ബൃഹത്തായ പദ്ധതിക്ക് സ്ററാള്‍മാന്‍ ആരംഭം കുറിച്ചിരുന്നു. സാധാരണ ജനങ്ങള്‍ക്ക് കമ്പൃൂട്ടര്‍ ഉപയോഗിക്കുന്നതിനാവശ്യമുള്ള എല്ലാ സോഫ്റ്റ്വെയറും കുത്തക സോഫ്റ്റ്വെയറിന് (ജൃീുൃശലമ്യൃേ ടീളംമൃല) ബദലായി തീര്‍ത്തും സ്വതന്ത്രമായി ഉപയോഗിക്കാവുന്ന രീതിയില്‍ സ്വതന്ത്ര സോഫ്റ്റ്വെയര്‍ സമുച്ചയത്തിന്റ ഭാഗമായിലഭ്യമാക്കുക എന്നതായിരുന്നു ഡോ. സ്ററാള്‍മാന്‍ ഈ ബൃഹത് സംരഭത്തിലൂടെ ലക്ഷ്യമിട്ടത്. പിന്നീട് ലിനക്സ് സോഫ്റ്റ്വെയര്‍ (ലിനക്സ് ഒപറേറ്റിങ്ങ് സിസ്ററംസ്) എഴുതിയ ലിനക്സ് ടോര്‍വാള്‍ഡ് താനുണ്ടാക്കിയ ലിനക്സ് സ്വതന്ത്ര സോഫ്റ്റ്വെയറിന് നല്‍കി സ്ററാള്‍മാന്റ ഒപ്പം ചേര്‍ന്ന് പ്രസ്ഥാനത്തിന് ഏറെ ശക്തിപകരുകയും ചെയ്തു. സോഫ്റ്റ്വെയര്‍ കമ്പനിയുടെ കുത്തകാവകാശത്തിനെതിരെ സോഫ്റ്റ്വെയര്‍ ഉപഭോക്താവിന്റ സ്വതന്ത്യ്രം(എൃലലറീാ ീള ടീളംമൃല ഡലൃെ) എന്ന മുദ്രാവാക്യമായിരുന്നു സ്വതന്ത്ര സോഫ്റ്റ്വെയര്‍ സംരഭത്തിന്റ കാതല്‍. ഫ്രീ സോഫ്റ്റ്വെയര്‍ എന്ന പ്രയോഗത്തിലെ ഫ്രീ എന്ന വാക്ക് ഫ്രീഡം എന്ന വാക്കിനെയാണ് (ഉപഭോക്താക്കളുടെ സ്വതന്ത്യ്രം എന്ന അര്‍ത്ഥത്തില്‍ )പ്രതിനിധാനം ചെയ്യുന്നത്. സൌജന്യം എന്ന അര്‍ത്ഥത്തിലല്ല ഫ്രീ എന്ന് ഉപയോഗിച്ചിട്ടുള്ളത്. യഥാര്‍ത്ഥത്തില്‍ സോഫ്റ്റ്വെയറിന് വില ഈടാക്കുന്നതിനോട് ഫ്രീ സോഫ്റ്റ്വെയറിന് എതിര്‍പ്പൊന്നുമില്ല. എങ്കിലും മിക്കവാറും ഫ്രീ സോഫ്റ്റ്വെയര്‍ പോഗ്രാമുകളും തീര്‍ത്തും സൌജന്യമായോ അല്ലെങ്കില്‍ വളരെ തുച്ഛമായ വിലയ്ക്കോ ഉപഭോക്താക്കള്‍ക്ക് ലഭ്യമാവുന്നു.

1980കളുടെ തുടക്കംവരെ കമ്പ്യുട്ടര്‍ ഗവേഷണരംഗത്ത് ഗവേഷകര്‍ക്ക് ഇടയിലും, ശാസ്ത്രജ്ഞര്‍ക്കിടയിലും, വിദ്യാര്‍ത്ഥികള്‍ക്കിടയിലുമൊക്കെ  അറിവുകളുടെ കൊടുക്കല്‍ വാങ്ങലുകള്‍ യഥേഷ്ടം നിലനിന്നിരുന്നു. മിക്കവാറും യൂണിവേഴ്സിറ്റികളിലും, ഗവേഷണസ്ഥാപനങ്ങളിലുമാണ് കമ്പ്യൂട്ടര്‍ സാങ്കേതികതയുടെ പ്രധാനപ്പെട്ട മിക്ക ആശയങ്ങളും, അതുപോലെ സോഫ്റ്റ്വെയറും (കമ്പ്യൂട്ടര്‍ പ്രോഗ്രാമുകള്‍) രൂപപ്പെട്ടത്. ഇത് അന്യോന്യം കൈമാറുകയും തങ്ങള്‍ക്ക് ആവിശ്യത്തിന് ഉതകുന്ന തരത്തില്‍ മാറ്റങ്ങള്‍ വരുത്തി ഉപയോഗിക്കുകയും, മറ്റുള്ളവര്‍ക്ക് ആവശ്യം പോലെ ലഭ്യമാക്കുകയും ഒക്കെ ചെയ്യാനുള്ള സ്വാതന്ത്യ്രവും എല്ലാവര്‍ക്കും അന്നുണ്ടായിരുന്നു. അങ്ങനെയുള്ള കൊടുക്കല്‍ വാങ്ങലുകളുടെ ഒരന്തരീക്ഷത്തിലാണ് കമ്പ്യൂട്ടര്‍ രംഗത്തെ മിക്ക അടിസ്ഥാന ആശയങ്ങള്‍ക്കും, യുണിക്സ് പോലുള്ള സങ്കീര്‍ണമായ പ്രോഗ്രാമുകള്‍ക്കുമൊക്കെ ജന്മം നല്‍കിയത്. അന്നു വരെ കമ്പ്യൂട്ടര്‍ ഹാര്‍ഡ് വേയറിന്റെ ‘ഭാഗമെന്ന നിലയ്ക്ക് നല്‍കി വരികയായിരുന്നു സോഫ്റ്റ്വെയര്‍ അഥവാ കമ്പ്യൂട്ടര്‍ പ്രോഗ്രാമുകള്‍. എന്നാല്‍ സോഫ്റ്റ് വെയര്‍ തനിച്ച് ഒരു ഉത്പന്നമാക്കി മാര്‍ക്കറ്റില്‍ വില്‍ക്കാമെന്ന നില വന്നത് മൈക്രോസോഫ്റ്റിന്റെ ആവിര്‍‘ഭാവത്തോടെയാണ്. സോഫ്റ്റ്വെയര്‍ മാത്രമാണ് ഇത്തരം കമ്പനികളുടെ ഉത്പന്നം എന്ന നിലവന്നതാണ് പഴയതുപോലെ സോഫ്റ്റ്വെയര്‍ യഥേഷ്ടം കോപ്പിചെയ്യുന്നതിന്, മാറ്റങ്ങള്‍ വരുത്തുന്നതിനും, പരസ്പരം ആവശ്യം പോലെ കൈമാറുന്നതിനുമൊക്കെ അനുവദിക്കുന്നത് തങ്ങളുടെ ബിസിനസ്സ്  താല്പര്യങ്ങള്‍ക്ക് തീര്‍ത്തും അപകടകരമാണെന്ന് ഇവര്‍ തിരിച്ചറിഞ്ഞു. സോഫ്റ്റ് വെയറിന് ലൈസന്‍സ് ഏര്‍പ്പെടുത്തുകയും കോപ്പീറൈറ്റ് നിയന്ത്രണങ്ങള്‍ ഉണ്ടാക്കുകയുമൊക്കെ ചെയ്യേണ്ടത് തങ്ങള്‍ക്ക് അതിരുകളില്ലാതെ ലാഭം കൊയ്യുന്നതിന് അത്യധാപേക്ഷിതമാണെന്ന് വ്യക്തമായി. അങ്ങനെ സോഫ്റ്റ്വെയര്‍ കോപ്പി ചെയ്യുന്നതും കൈമാറ്റം ചെയ്യുന്നതുമൊക്കെ നിയമവിരുദ്ധമാക്കിക്കൊണ്ടുള്ള കോപ്പീറൈറ്റ് നിയമങ്ങളുടെ നീണ്ട നിരതന്നെ നിലവില്‍ വന്നു. ഇതപര്യന്തമുള്ള മനുഷ്യ സമൂഹ പുരോഗതികളുടെ തന്നെ അടിസ്ഥാനമായിട്ടുള്ള അറിവുകള്‍ പരസ്പരം പങ്കുവെയ്ക്കുക എന്ന സ്വാഭാവിക രീതിയുടെ കടയ്ക്കല്‍ തന്നെയാണ് പുത്തന്‍ സോഫ്റ്റ്വെയര്‍ കുത്തകകളുടെ ലാഭാര്‍ത്തി കത്തിവെച്ചത്. സോഫ്റ്റ്വെയര്‍ കൊള്ളവിലകൊടുത്ത് വാങ്ങേണ്ടിവരുന്ന ഉപഭോക്താവിന്റെ മേല്‍ ഇതിന്റെ പുറമെ ലൈസന്‍സുകളുടെയും കോപ്പീറൈറ്റിന്റെയും രൂപത്തില്‍ അസംഖ്യം നിയന്ത്രണങ്ങളും വന്നു വീണു.പലപ്പോഴും ഇത് തികച്ചും അസംബന്ധത്തിലേക്കാണ് എത്തിപ്പെട്ടത്.

ഉദാഹരണത്തിന് നിങ്ങള്‍ നിങ്ങളുടെ വീട്ടിലെ ഉപയോഗത്തിനായി ഒരു സോഫ്റ്റ്വെയര്‍ സി. ഡി വാങ്ങിയെന്ന് കരുതുക, നിങ്ങളുടെ വീട്ടിലെ ഒരു കമ്പ്യൂട്ടരില്‍ മാത്രം ഉപയോഗിക്കാനുള്ള സ്വതന്ത്യ്രമേ നമുക്ക് ലഭിക്കുകയുള്ളു. നിങ്ങളുടെ വീട്ടില്‍ തന്നെ തൊട്ടടുത്ത മുറിയില്‍ വച്ചിരിക്കുന്ന കമ്പ്യൂട്ടറിലേക്ക് ഈ സി. ഡി കോപ്പി ചെയ്ത് ഒരേ സമയം ഈ സി. ഡി യിലുള്ള സോഫ്റ്റ്വെയര്‍ ഉപയോഗിക്കുന്നത് കുറ്റകരമാണ്. ഇതിന്റപേരില്‍ നിങ്ങളെ കോടതി കയറ്റാനും ജയിലിലടയ്ക്കാനുമുള്ള അവകാശം സോഫ്റ്റ്വെയര്‍ കമ്പനിക്ക് ഉണ്ട്. നിങ്ങളുടെ രണ്ടാമത്തെ കമ്പ്യൂട്ടറില്‍ ഉപയോഗിക്കാന്‍ അതേ സി. ഡി വീണ്ടും അത്രതന്നെ വിലകൊടുത്ത് വാങ്ങണമെന്നാണ് സോഫ്റ്റ്വെയര്‍ കുത്തകകള്‍ അവശ്യപെടുന്നത്. ഈ നിര്‍ദ്ദേശം ലങ്കിച്ച് സോഫ്റ്റ്വെയര്‍ കോപ്പി ചെയ്യുന്നവരും, തങ്ങളുടെ കൈവശമുള്ള സോഫ്റ്റ്വെയര്‍ സ്വന്തം അയല്‍ക്കാരന് കൊടുത്ത് സഹായിക്കുന്നരും ഒക്കെ സോഫ്റ്റ്വെയര്‍ കുത്തകക്കമ്പനികളുടെ കണ്ണില്‍ തികഞ്ഞ കള്ളന്‍മാരാണ്, ജയിലിലടക്കപ്പെടേണ്ടവര്‍. അങ്ങനെ വില്‍ക്കുന്ന ഒരോ കോപ്പിക്കും കൊള്ള വില ഈടാക്കി സാധാരക്കാരില്‍നിന്ന് അമിതലാഭം കൊയ്യാന്‍ സഹായിക്കുന്നതും, അവയ്ക്ക്മേല്‍ വിചിത്രമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തന്നതുമായ പ്രൊപ്പറൈറ്ററി സോഫ്റ്റ് വെയറിന്റെ ലോകമാണ് കുത്തക കമ്പനികള്‍ സ്ഥാപിച്ചെടുത്തത്.
ഉപഭോക്താവ് പണം കൊടുത്ത് ഒരു ഉത്പന്നം വാങ്ങുമ്പോള്‍ വാങ്ങിയ സാധനം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നറിയാനുള്ള അവകാശം അയാള്‍ക്ക് ലഭിക്കണമല്ലോ. മാത്രമല്ല, തന്റെ ആവശ്യത്തിനുതകുന്ന വിധത്തില്‍ വേണമെങ്കില്‍ അതില്‍ മാറ്റങ്ങള്‍ വരുത്താനും അയാള്‍ക്ക് അവകാശം ഉണ്ടായിരിക്കണം എന്നാല്‍ സോഫ്റ്റ്വെയര്‍ വാങ്ങുന്ന ഉപഭോക്താവിന് ഈ അവകാശങ്ങളൊന്നും ലഭിക്കുന്നില്ല. നാം പണം മുടക്കി വാങ്ങിയ സോഫ്റ്റ്വെയറിന്റെ ഉള്ളില്‍ എന്തെന്നറിയാന്‍ നമുക്ക് അവകാശമില്ല. സ്വന്തം ആവശ്യത്തിനുതകുന്ന വിധത്തില്‍ മാറ്റങ്ങള്‍ വരുത്തി അത് കൂടുതല്‍ കാര്യക്ഷമമായി ഉപയോഗിക്കുന്നതിനെക്കുറിച്ച് പിന്നെ ആലോചിക്കുകയേ വേണ്ട. കമ്പ്യൂട്ടറിന് മാത്രം വായിക്കാന്‍ കഴിയുന്ന രൂപത്തിലാണ് കമ്പ്യൂട്ടര്‍ പ്രോഗ്രാമുകള്‍ നമുക്ക് ലഭിക്കുന്നത്. ആ പ്രോഗ്രാമുകള്‍ എന്തെന്നറിയണമെങ്കില്‍ ആ പ്രോഗ്രാമിന്റെ മനുഷ്യന് വായിക്കാന്‍ പറ്റുന്ന രൂപം അഥവാ സോഴ്സ് കോഡ് നമുക്ക് കിട്ടേണ്ടതുണ്ട്. ഇതൊരിക്കലും സോഫ്റ്റ്വെയര്‍ കമ്പനികള്‍ ഉപഭോക്താവിന് നല്‍കുന്നില്ല. എഞ്ചിനീയറിംങ്ങ് രംഗത്തെ പുരോഗതിക്ക് സോഴ്സ് കോഡ് തുറന്നുകൊടുക്കാനുള്ള അവകാശം അത്യാന്താപേക്ഷിതമാണ്. നാം വാങ്ങുന്ന കാറിന്റെ എഞ്ചിന്‍ തുറന്നു നോക്കാനോ, നമുക്ക് വേണ്ടുന്ന മാറ്റങ്ങള്‍ വരുത്താനോ കാര്‍ വാങ്ങുന്ന ആളിന് അവകാശമില്ലെന്ന് പറയുന്നതുപോലെയാണ് നാം വാങ്ങുന്ന സോഫ്റ്റ്വെയറിന്റെ സോഴ്സ് കോഡ് കാണാനോ മാറ്റങ്ങള്‍ വരുത്താനോ അവകാശമില്ല എന്നു പറയുന്നത്. എന്ത് മാറ്റങ്ങള്‍ വരുത്തണമെങ്കിലും ഉപഭോക്താവ് വീണ്ടും അതേ കമ്പനിയെത്തന്നെ ആശ്രയിച്ചേ മതിയാവു. അങ്ങനെ മാറ്റങ്ങള്‍ വരുത്തിയ സോഫ്റ്റ്വെയറിന് വീണ്ടും ‘ഭാരിച്ച വില ഉപഭോക്താവ് നല്‍കുകയും വേണം.

മറ്റൊരു വിചിത്രമായ നിയന്ത്രണം നാം വാങ്ങിയ ഉത്പന്നം എന്തിനുവേണ്ടിയെല്ലാം ഉപയോഗിക്കാം എന്നതിനെ സംബന്ധിച്ചാണ് ആ കാര്യവും കമ്പനി തന്നെ നിര്‍ണയിക്കും. നാം വാങ്ങുന്ന സോഫ്റ്റ്വെയര്‍ ഇന്ന ആവശ്യത്തിന് മാത്രമേ ഉപയോഗിക്കാവൂ എന്നും കമ്പനികള്‍ ലൈസന്‍സില്‍ രേഖപ്പെടുത്തുന്നു. വിദ്യാഭ്യാസത്തിന് മാത്രം ഉപയോഗിക്കാമെന്നും, വ്യക്തിപരമായ ആവശ്യങ്ങള്‍ക്കു മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളു എന്നും വീട്ടിലെ കമ്പ്യൂട്ടറില്‍ മാത്രമേ ഉപയോഗിക്കാവൂ എന്നുമൊക്കെയുള്ള നിയന്ത്രണങ്ങള്‍ തരാതരം പോലെ എഴുതിച്ചേര്‍ക്കുന്നു. നാം ഒരു കടയില്‍ ചെന്ന് ഒരു കത്തി വാങ്ങുമ്പോള്‍ കടക്കാരന്‍ കത്തിയുടെ കൂടെ” ഈ കത്തി തക്കാളി മുറിക്കാന്‍ മാത്രമുള്ളതാണ്. ഇത് കൊണ്ട് വെണ്ടയ്ക്ക മുറിക്കുന്നത് നിയമവിരുദ്ധമാണ്’ എന്ന് രേഖപ്പെടുത്തിയ ഒരു ലൈസന്‍സും  നമ്മുടെ മേല്‍ കെട്ടിവെയ്ക്കുന്നതിന് സമാനമാണിത്.
ഇങ്ങനെ ഉപഭോക്താക്കളെ പിഴിഞ്ഞ് കൊള്ള ലാഭമുണ്ടാക്കിയും അവര്‍ക്ക് മേല്‍ വിചിത്രമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പടുത്തിയും വിപണി അടക്കി വാഴുന്ന കുത്തകഭീമന്മാരുടെ ലോകത്താണ് തിക്കച്ചും വ്യത്യസ്ഥമായൊരും സമീപനവുമായി ഉപഭോക്താവിന്റെ സ്വാതന്ത്യ്രമെന്ന പ്രഖ്യാപിത ലക്ഷ്യവുമായി അവരെ കുത്തകകളുടെ തടവില്‍ നിന്ന് രക്ഷപ്പെടുത്താനുള്ള പരിശ്രമങ്ങള്‍ സ്വതന്ത്യ്ര സോഫ്റ്റ്വെയര്‍ പ്രസ്ഥാനത്തിന്റെ കൂട്ടായ്മയില്‍ ഉയര്‍ന്നു വന്നത്. ലോകത്തിന്റെ പല കോണുകളില്‍ ജീവിക്കുന്ന തികച്ചും വ്യത്യസ്ഥമായ ‘ഭാഷയും സാംസ്ക്കാരിക പശ്ചാത്തലവുമുള്ള പരസ്പരം കാണുകയോ അിറയുകയോപോലുമില്ലാത്ത പതിനായിരക്കണക്കിന് കമ്പ്യൂട്ടര്‍ പ്രൊഫഷണലുകളും കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്ന സാധാരണക്കാരും, മറ്റു പല മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുമൊക്കെയാണ് സ്വാതന്ത്ര്യ  സോഫ്റ്റ്വെയര്‍ പ്രസ്ഥാനത്തിന്റെ ‘ഭാഗമായി തികച്ചും സേവന സന്നദ്ധരായി യാതൊരു പ്രതിഫലവും പറ്റാതെ പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ ഒരു പതിറ്റാണ്ടിലധികം കാലത്തെ ഈ സാമൂഹ്യ സേവന സന്നദ്ധ പ്രവര്‍ത്തകരുടെ ശ്രമഫലമായി ഇന്ന് ഏതാണ്ടെല്ലാ “പ്രൊപ്പറൈറ്റി’ സോഫ്റ്റ്വെയറിനും ഉള്ള സ്വതന്ത്യ്ര സോഫ്റ്റ്വെയര്‍ ബദലുകള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമായിട്ടുണ്ട്. ലാഭേച്ഛ കൂടാതെ ഒരു സാമൂഹ്യപരമായ ലക്ഷ്യത്തിനുവേണ്ടി ജനകീയ കൂട്ടായ്മകള്‍ എങ്ങനെ രൂപപ്പെടുത്താമെന്നും സമര്‍ത്ഥമായി ഉപയോഗപ്പെടുത്താമെന്നുള്ളതിന് വലിയൊരു ഉദാഹരണമാവുന്നു സ്വതന്ത്ര സോഫ്റ്റ്വെയര്‍ കമ്യൂണിറ്റി മാതൃക. കോപ്പി റൈറ്റിലൂടെ കുത്തകാവകാശം ഏര്‍പ്പെടുത്തുകയും, തൊഴിലാളികളെ കൂലികൊടുത്ത് വെച്ച് അവരുണ്ടാക്കുന്ന സോഫ്റ്റ്വെയറില്‍ സ്വന്തം കുത്തകാവകാശം സ്ഥാപിച്ച് ‘ഭീമമായ വിലക്ക് വിപണിയില്‍ വില്‍ക്കുകയും ചെയ്യുന്ന കോര്‍പ്പറേറ്റ് സാമ്രാജ്യങ്ങള്‍ നിലനില്‍ക്കുകയും ചെയ്തെങ്കില്‍ മാത്രമേ ഗുണമേന്മയുള്ള സോഫ്റ്റ്വെയര്‍ വിപണിയില്‍ ഇറക്കാനാവൂ എന്ന് വാദിച്ചു പോന്ന കുത്തക കമ്പനികള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുകയാണ് ലോകമെമ്പാടും പടര്‍ന്നു പന്തലിച്ചിട്ടുള്ള സ്വതന്ത്യ്ര സോഫ്റ്റ്വെയര്‍ പ്രസ്ഥാനം.

സ്വതന്ത്യ്ര സോഫ്റ്റ്വെയര്‍ അതിന്റെ അടിസ്ഥാന പ്രമാണങ്ങളായി അംഗീകരിച്ചിരിക്കുന്നത് സോഫ്റ്റ്വെയര്‍ ഉപഭോക്താക്കള്‍ക്ക് ആവശ്യം ലഭിക്കേണ്ടുന്ന താഴെ കൊടുത്ത നാലുവിധം സ്വാതന്ത്യ്രത്തെയാണ്.

1. ഏത് കാര്യങ്ങള്‍ക്കും (അി്യ ജൌൃുീലെ), ഏത് തരത്തിലും സോഫ്റ്റ്വെയര്‍ ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യം . 

2. സോഫ്റ്റ്വെയര്‍ എങ്ങിനെ പ്രവര്‍ത്തിക്കുന്നു എന്നറിയാനും സ്വന്തം ആവശ്യത്തിനുതകുന്ന വിധം മാറ്റങ്ങള്‍ വരുത്താനും (അറമു) ഉള്ള അവകാകം. ഇതിന് ആവശ്യം വേണ്ടതായ ഒന്നാണ് സോഫ്റ്റ്വെയറിന്റെ സോഴ്സ് കോഡ് ഉപ‘ാക്താവിന് ലഭ്യമാക്കുക എന്നത്. എങ്കില്‍ മാത്രമേ സോഫ്റ്റ്വെയറിന്റെ ഉള്ളറിയാനും, അതെങ്ങനെ ഉണ്ടാക്കിയിരിക്കുന്നു, എങ്ങിനെ പ്രവര്‍ത്തിക്കുന്നു എന്നും മറ്റും ഉപഭോക്താവിന് അറിയാനും കഴിയൂ.

3. സോഫ്റ്റ്വെയര്‍ പ്രോഗ്രാമുകള്‍ പരസ്പരം കൈമാറ്റം ചെയ്യാനും സമൂഹത്തിന് സഹായകരമാകാനായി ആര്‍ക്കും, എവിടെയും വിതരണം (ഉശൃശയൌലേ) ചെയ്യാനും ഒക്കെയുള്ള അവകാശം (സൌജന്യമായോ അല്ലെങ്കില്‍ വില ഈടാക്കിയോ.)

4. സോഫ്റ്റ്വെയര്‍ പ്രോഗ്രാമുകള്‍ മെച്ചപ്പെടുത്തുന്നതിനും (ക്ാുൃീലാലി), ഇപ്രകാരം മെച്ചപ്പെടുത്തിയ പ്രോഗ്രാമുകള്‍ മുഴുവന്‍ സമൂഹത്തിനും ഗുണകരമാകത്തക്കതരത്തില്‍ പൊതുജനത്തിന് വിതരണം ചെയ്യാനും (ഞലറശൃശയൌലേ) ഉള്ള അവകാശം. ഇത് സാധ്യമാക്കുന്നതിന് സോഫ്റ്റ്വെയറിന്റെ സോഴ്സ് കോഡ് ഉപഭോക്താവിന് ലഭ്യമാക്കണം.
മുകളില്‍ പറഞ്ഞ  നാലുവിധ സ്വാതന്ത്യ്രവും ഉപഭോക്താവിന് നല്‍കുന്ന ഏത് സോഫ്റ്റ്വെയറിനെയും സ്വതന്ത്ര സോഫ്റ്റ്വെയര്‍ എന്ന ഗണത്തില്‍ പെടുത്താം. സ്വതന്ത്ര സോഫ്റ്റ്വെയര്‍ ഉപഭോക്താവിന് സൌജന്യമായോ വിലയീടാക്കിയോ, എവിടെയുള്ള ആര്‍ക്കുവേണമെങ്കിലും, അതിന്റെ ആദ്യ  (ഛൃശഴശിമഹ) രൂപത്തിലോ അല്ലെങ്കില്‍ മെച്ചപ്പെടുത്തിയോ വിതരണം ചെയ്യാനുള്ള അവകാശമാണ് നല്‍കുന്നത്. അതിനുവേണ്ടി ആരുടെയെങ്കിലും സമ്മതം വാങ്ങുകയോ പണം നല്‍കുകയോ ചെയ്യേണ്ടതില്ല അങ്ങനെ സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രോഗ്രാമുകള്‍ വിതരണം ചെയ്യുമ്പോള്‍, പുതിയ ഉപഭോക്താവിന് സോഫ്റ്റ്വെയറിനൊപ്പം ഇപ്പറഞ്ഞ അവകാശങ്ങളും ലഭിക്കുന്നു. ഇങ്ങനെ ജനങ്ങളുടെ മൌലിക സ്വാതന്ത്യ്രത്തെ ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളാണ് സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രസ്ഥാനത്തിന്റെ പ്രത്യേയ ശാസ്ത്ര അടിത്തറ. കൂട്ടായ പ്രവര്‍ത്തനത്തിലൂടെ സാമൂഹ്യ നന്മയെ ലാഭത്തിനുമുകളില്‍ പ്രതിഷ്ഠിക്കുന്ന ഒരു പ്രത്യേയ ശാസ്ത്രത്തിലൂന്നി പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രസ്ഥാനം ഇന്ന് കുത്തക സോഫ്റ്റ്വെയര്‍ കമ്പനികള്‍ക്ക് അവഗണിക്കാനാവാത്ത വിധം ശക്തിയായി വളര്‍ന്നിരിക്കുന്നു. 
ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളെ സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രസ്ഥാനത്തിന് പ്രത്യേക പ്രശസ്തി ഉണ്ട്. പലപ്പോഴും ഉപഭോക്താക്കള്‍ക്ക് താങ്ങാനാവാത്ത വിധത്തില്‍ ഡോളര്‍ നിരക്കില്‍ കനത്ത വിലനല്‍കേണ്ടി വരുന്ന സാഹചര്യമാണ് ഇന്ത്യയില്‍ ഉള്ളത്. ഇങ്ങനെ കൊള്ളവിലയുള്ള സോഫ്റ്റ്വെയറിന് പകരമായി മേന്മയുള്ള സ്വതന്ത്ര സോഫ്റ്റ്വെയറുകള്‍ സൌജന്യമായൊ, അല്ലെങ്കില്‍ തുച്ചമായ വിലയ്ക്കോ ലഭ്യമാണ്. മാത്രമല്ല ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും അനുയോജ്യമാംവിധം വേണ്ട മാറ്റങ്ങള്‍ വരുത്താനുള്ള സ്വതന്ത്രവും ഇത് നല്‍കുന്നു. മൈക്രേസോഫ്ടിന്റ വിന്‍ഡോസ് ഓപറേറ്റ് സിസ്ററംസ് സോഫ്റ്റ്വെയറിന് ബദലെന്ന നിലയില്‍ പ്രചുരപ്രചാരം നേടിയിട്ടുണ്ട് ഇന്ന് ലിനക്സ് സോഫ്റ്റ്വെയര്‍. ഇന്ത്യയില്‍ സ്വതന്ത്ര സോഫ്റ്റ്വെയറിന് ഏറ്റവും കൂടുല്‍ പ്രചാരണം നല്‍കുകയും വ്യപകമായി ഉപയോഗിക്കുകയും ചെയ്യുന്ന സംസ്ഥാനങ്ങളില്‍ മുന്‍പന്തിയിലാണ്. എല്ലാവിഭാഗം ജനങ്ങള്‍ക്കുമിടയിലേക്ക് ഐ. ടി. യുടെ ശക്തി എത്തിക്കാനുള്ള 12:13 ഏശ വളരെ ഫലപ്രതമായ ഒരു ഉപാദിയാണ് സ്വതന്ത്ര സോഫ്റ്റ്വെയര്‍. ഇന്ത്യയില്‍ സ്വതന്ത്ര സോഫ്റ്റ്വെയറിന് വ്യാപകമായ പ്രചാരണം നല്‍കുകയും ഐ. ടി. നയത്തില്‍ സ്വതന്ത്ര സോഫ്റ്റ്വെയറിന്റ ഉപയോഗത്തിനും വ്യാപനത്തിനും ഊന്നല്‍ നല്‍കുകയും ചെയേണ്ടതുണ്ട്. സ്കൂളുകളില്‍ പ്രത്യേകിച്ചും കരിക്കുലം പൂര്‍ണമായും പ്രൊപ്പറേറ്ററി സോഫ്റ്റ്വെയര്‍ വിമുക്തമാക്കുകയും സ്വതന്ത്ര സോഫ്റ്റ്വെയറിന് പ്രാധാന്യം നല്‍കുകയും വേണ്ടതുണ്ട്.

മൈക്രോസോഫ്റ്റിനെപ്പോലെയുള്ള സോഫ്റ്റ്വെയര്‍ ‘ഭീമന്‍മാര്‍ തീര്‍ച്ചയായും ഈ ‘ഭീഷണി തിരിച്ചറിയുന്നുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തങ്ങളുടെ വിന്‍ഡോസും അതുപോലെ മറ്റു സോഫ്റ്റ്വെയറും സൌജന്യമായിനല്‍കി വിദ്യാര്‍ത്ഥികളെ തങ്ങളുടെ ക്യാമ്പിലാക്കാന്‍ വിവിധങ്ങളായ മാര്‍ക്കറ്റിങ്ങ് തന്ത്രങ്ങള്‍ പയറ്റുന്നുണ്ട് അവര്‍. നാളെ ഐ. ടി മേഖലയില്‍ തീരുമാനങ്ങളെടുക്കുന്ന സ്ഥാനങ്ങള്‍ കൈയ്യാളേണ്ട തലമുറയാണ് ഇന്നത്തെ വിദ്യാര്‍ത്ഥികളെന്ന് അവര്‍ കാണുന്നു. അതുകൊണ്ട് ‘ഭാവി തലമുറയെ തങ്ങളുടെ ഉല്പന്നങ്ങളുടെ അടിമകളാക്കുന്നത് സ്വന്തം വിപണി നാളെയും കോട്ടം തട്ടാതെ നിലനിര്‍ത്താന്‍ സഹായിക്കുമെന്നും അവര്‍ അറിയുന്നു. സിഗരറ്റുകമ്പനികളും കോളകമ്പനികളും കുട്ടികള്‍ക്ക് സിഗരറ്റും കോളയും നല്‍കുന്നതുപോലെ. വിദ്യാഭ്യാസരംഗത്ത് നുഴഞ്ഞ് കയറാനുള്ള ശ്രമം തിരുവനന്തപുരത്ത് ഫലം കാണാതെ വന്നപ്പോള്‍ മൈക്രോസോഫ്റ്റ്  നേരെ വന്ന് ഇറങ്ങിയത് ഐ. ടി. തലസ്ഥാനമായ ബാംഗ്ളൂരിലാണ്. വിശ്വേശരയ്യ ടെക്നിക്കല്‍ യൂണിവേഴ്സിറ്റിയുമായി സംയുക്തമായി സിലബസ് ഉണ്ടാക്കാനുള്ള കരാറുണ്ടാക്കി അവര്‍ തങ്ങളുടെ ഉദ്ദേശം സാധിച്ചെടുക്കുകയും ചെയ്തു. അതുകൊണ്ട് സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വ്യാപിപ്പിച്ചും സ്വതന്ത്ര സോഫ്റ്റ്വെയറിന് കൂടുതല്‍ പ്രചരണം നല്‍കിയും മാത്രമേ പരമാവധി മേഖലകളില്‍ നിന്നും പ്രൊപ്പറൈറ്ററി  സോഫ്റ്റ്വെയറിനെ ഒഴിവാക്കാനാവു. ഇതിനായി ബോധപൂര്‍വ്വമായ പ്രവര്‍ത്തനങ്ങളും ഇടപെടലുകളും തന്നെ ആവശ്യമായിട്ടുണ്ട്. സോഫ്റ്റ്വെയര്‍ രംഗത്തെ കുത്തകവല്‍ക്കരണത്തിനെതിരെയുള്ള സമരത്തിന് മൂര്‍ച്ചയേറിയ ഒരായുധവും ഫലപ്രദമായ ഒരു ജനകീയ ബദല്‍ മാതൃകയുമാണ് സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രസ്ഥാനം മുന്നോട്ട് വെക്കുന്നത്. അറിവിന്റ ഉടമസ്ഥാവകാശം സാമൂഹ്യവല്‍ക്കരിക്കുന്നതിനുള്ള സമരങ്ങളില്‍ ഈ മാതൃക ഫലപ്രദ മായി ഉപയോഗിക്കുന്നതിനുള്ള ശ്രമങ്ങള്‍ പൂര്‍വ്വാധികം ശക്തിയായി മുന്നോട്ട് പോവുകതന്നെ വേണം.