മലയാള സർവ്വകലാശാല ആവശ്യമില്ല



 
ടി. പത്മനാഭൻ 
മലയാളാർവകലാശാല ആവശ്യമില്ല.കൊച്ചിസർവകലാശാല സ്ഥാപിച്ചതു പ്രധാനമായിട്ടും മാനേജ്മെന്റ്‌ സ്റ്റഡീസിനു വേണ്ടിയാണ്‌. പക്ഷേ ഇന്ന്‌ മാനേജ്മെന്റ്‌സ്റ്റഡി നടക്കുന്നില്ല.ഹിന്ദിയിൽ പോലും ഉപരിപഠനം നടത്തുന്ന ചെറിയ സ്ഥാപനമായി അതും ചുരുങ്ങി. കാലടി സംസ്ക്കൃത സർവകലാശാല എന്നാണ്  അറിയപ്പെടുന്നതെങ്കിലും അവിടെ പല വിഷയങ്ങളിൽ ഒന്നു മാത്രമാണ് സംസ്കൃതം. മലയാളസർവകലാശാലക്ക്‌ ഇങ്ങിനെ സംഭവിക്കുമോ എന്നു ഭയമുണ്ട്‌. 

മലയാളഭാഷക്ക്‌ ക്ളാസിക് പദവിക്കു വേണ്ടി കേന്ദ്രത്തിനു പിന്നാലെ ഓടുന്നത്‌ 100 കോടി രൂപ കിട്ടുമെന്നതിനാലാണ്‌. അല്ലാതെ ഭാഷയോടുള്ള സ്നേഹമല്ല. ആയിരുന്നെങ്കിൽ പണ്ടേ മലയാളം ഭരണഭാഷയാക്കാമായിരുന്നു. കോടതികളിൽ ഇപ്പോഴും ഇംഗ്ളീഷുകാരന്റെ വേഷം പോലും അനുകരിക്കുന്നു. എന്റെ ഭാഷ മലയാളമാണ്‌. ഞാൻ സ്വപ്നം കാണുന്നതുപോലും മലയാളത്തിലാണ്‌. മലയാളത്തിൽ ജ്ഞാനപീഠം ലഭിച്ച സാഹിത്യകാരന്മാരുടെ മക്കളൊക്കെ ഇംഗ്ളീഷ് ഭാഷയാണ്‌ കൈകാര്യം ചെയ്യുന്നത്‌. വലിയ അവാർഡ് വാങ്ങിയ പലരും മലയാളഭാഷയോട്‌ കൂറ്‌ കാണിക്കുന്നില്ല. ഉപയോഗിക്കാത്ത ആയുധങ്ങളുടെ മൂർച്ച കുറയുന്നതുപോലെ മലയാളവും ഉപയോഗിച്ചില്ലെങ്കിൽ നിലനില്ക്കില്ല, വളരില്ല. സാഹിത്യകാരൻ ടി.പത്മനാഭന്‍   പറഞ്ഞു. 

ഭാരതീയവിചാര കേന്ദ്രത്തിന്റെ മലയാളഭാഷാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പത്രവാര്‍ത്ത