സ്ത്രീപക്ഷത്തെ പരിഗണിക്കുന്ന നിയമനിർമ്മാണങ്ങൾക്ക്‌ മുൻഗണന നലകണം


അരുണറോയ്
സ്ത്രീപക്ഷത്തെ പരിഗണിക്കുന്ന നിയമനിർമ്മാണങ്ങൾക്ക് മുൻഗണന നല്കണം.
സ്ത്രീകളുടെ സുരക്ഷ, നീതി, സമത്വം, മാനുഷികമൂല്യം, എന്നിവയിലധിഷ്ഠിതമായ നിയമ നിർമ്മാണത്തിനായിരി ക്കണം മുന്‍‌തൂക്കം  നല്കേണ്ടത്.
ഏതു തരത്തിലുള്ള വികസനമാണെങ്കിലും അതിൽ
സ്ത്രീകളുടെ സുരക്ഷയും അവകാശവും ജീവിത ഉന്നമനവും സംരക്ഷിക്കണം.
സ്ത്രീക്ക് സ്വന്തം അവകാശ സംരക്ഷണത്തിനും
സ്വയം തീരുമാനമെടുക്കാനുമുള്ള അവസ്ഥയും സംജാതമാക്കണം.
ജാതി യുടേയും, മതത്തിന്റേയും വേലിക്കെട്ടുകളില്‍പെട്ടുഴലുന്ന സ്ത്രീസമൂഹം അതിൽ നിന്ന്‌ പൂർണ്ണമായും മോചിതരാകേണ്ടതുണ്ട്.
സ്ത്രീകളെ  ഏറെ വേദനയിലാഴ്ത്തുന്ന ഭ്രൂണഹത്യയുൾപ്പെടെ അനീതികൾക്ക്
അറുതി വരുത്തണം.
പെൺഭ്രൂണഹത്യക്ക്‌ പരിഹാരം കാണാനോ
അടിയന്തിര ശ്രദ്ധ പതിയേണ്ട ഈ പ്രശ്നത്തെ  ഗൗരവത്തോടെ ചർച്ച ചെയ്യാനോ നടപടി സ്വീകരിക്കാനോ സർക്കാരോ ബന്ധപ്പെട്ട ഏജൻസികളൊ തയ്യാറായിട്ടില്ല.
രാജ്യത്തെ ജനസംഖ്യയിൽ സ്ത്രീകളുടെ അനുപാതം കുറഞ്ഞുവരുന്നത്‌ ഗൗരവത്തോടെ കാണേണ്ട കാര്യമാണ്‌.
പരസ്യങ്ങളിൽ സ്ത്രീകളെ കച്ചവടച്ചരക്കാക്കുന്നതു വഴി
പലപ്പോഴും സ്ത്രീയുടെ അവകാശസംരക്ഷണത്തിനുള്ള തിരിച്ചടിയായി മാറുന്നുണ്ട്‌.
സ്വർണ്ണത്തിന്റേയും ഗാർഹിക ഉത്പന്നങ്ങളുടെയും പരസ്യം പരോക്ഷതലത്തിൽ സ്ത്രീധനത്തിന്റെ ധ്വനി പകർന്നുനല്കുന്നതു കൂടിയാണ്‌.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നടമാടുന്ന ആസൂത്രിത ആക്രമണങ്ങൾക്കെതിരെ മഹിളാഫെഡറേഷൻ ശക്തമായ ബോധവല്ക്കരണം നടത്തും.

സ്ത്രീകൾക്കു നേരെ വർദ്ധിച്ച്‌ വരുന്ന പീഡനങ്ങൾ, പുത്തൻ സാമ്പത്തികനയങ്ങൾ, നടപ്പാക്കിയ തിലൂടെ തൊഴിൽ,ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ, ജനാധിപത്യം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത, വർഗ്ഗീയത ഉയർത്തുന്ന വെല്ലുവിളികൾ, ശ്രീലങ്കയിൽ തമിഴ് വംശജർ അനുഭവിക്കുന്ന വംശീയ വിവേചനം തുടങ്ങിയ  കാര്യങ്ങളെയെല്ലാം അടിസ്ഥാനമാക്കി ദേശീയ മഹിളാഫെഡറേഷൻ അഖിലേന്ത്യാപ്രസിഡന്റ്‌ ശ്രീമതി അരുണാ റോയ്‌ സംസാരിച്ചു. കോടമ്പാക്കത്തെ പത്മാറാം മഹലിൽ ദേശീയമഹിളാഫെഡറേഷന്റെ 19 താമതു അഖിലേന്ത്യാ സമ്മേളനം ഉൽഘാടനം ചെയ്യുകയായിരുന്നു അവർ.
- പത്രവാര്‍ത്ത