മഹാകവി അക്കിത്തവും ഞാനും


അരവിന്ദന്‍

       
മദ്ധ്യപ്രദേശ് സര്‍ക്കാരിന്റെ പരമോന്നത പുരസ്കാരമായ കബീര്‍ സമ്മാനത്തിന് അക്കിത്തം അര്‍ഹനായെന്ന് മാസങ്ങള്‍ക്കു മുന്‍പ് പത്രത്തില്‍ കണ്ടപ്പോള്‍ എന്തെന്നില്ലാത്ത സന്തോഷം തോന്നിയിരുന്നു. കേരള സാഹിത്യ അക്കാദമി അവാര്‍ ഡുകള്‍, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, ഓടക്കുഴല്‍ അവാര്‍ഡ്,  സാഹിത്യ സഹകരണ സംഘം അവാര്‍ഡ്, ഉള്ളൂര്‍, ആശാന്‍, അന്തര്‍ജ്ജനം, വള്ളത്തോള്‍ അവാര്‍ഡുകള്‍, പത്മ പ്രഭാ പുരസ്ക്കാരം, വട്ടത്താനം അവാര്‍ഡ് തുടങ്ങിയ ഒട്ടേറെ അവാര്‍ഡുകള്‍ അദ്ദേഹത്തെ ഇതിനകം തേടിയെത്തിയിരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളില്‍ നാലോ അഞ്ചോ അവാര്‍ഡുകള്‍ അദ്ദേഹത്തിനു ലഭിച്ചിരുന്നു. ഇനിയും എത്രയോ അവാര്‍ഡുകള്‍ അദ്ദേഹത്തെ തിരഞ്ഞെത്തും അവാര്‍ഡുകള്‍ അദ്ദേഹ ത്തിന്റെ സ്വഭാവത്തിന്, വിനയപൂര്‍വ്വമുള്ള പെരുമാറ്റത്തിന്, യാതൊരു മാറ്റവും വരുത്തിയിട്ടില്ലെന്നത് ശ്രദ്ധേയമാണ് അവാര്‍ഡുകള്‍ക്ക് പുറമേ ഓടിനടക്കുകയും ചരടുവലികള്‍ നടത്തുകയും ഏതെങ്കിലും അവാര്‍ഡ് തരപ്പെടുത്തിയാല്‍ സാഹിത്യ ലോകത്തിലെ സാമ്രാട്ടായ മട്ടില്‍ അഹങ്കാരാപൂര്‍വ്വം പെരുമാറുകയും ചെയ്യുന്ന അപ്പന്മാരെ കാണുമ്പോഴാണ് അക്കിതത്തിന്റെ മഹനീയ വ്യക്തിത്വം നാം മനസ്സി ലാക്കുന്നത്.അഹന്തയും ഞാനെന്ന ‘ഭാവമോ തൊട്ടു തീണ്ടിയിട്ടില്ലാത്ത അക്കിത്തത്തില്‍ തിളങ്ങുന്നത് സ്നേഹം, വിനയം, ശാന്തത, പക്വത തുടങ്ങിയ ഗുണവിശേഷങ്ങളാണ്. ആര്‍ക്കും എപ്പോഴും അദ്ദേഹത്തെ കാണാന്‍ ഇല്ലത്തേക്കു കയറിച്ചെല്ലാം. എത്ര തിരക്കുണ്ടെങ്കിലും അദ്ദേഹത്തോടു സംസാരിക്കാം കഴിയുന്നതെന്തും ചെയ്തു തരാന്‍ മടിക്കാത്ത എല്ലാവരെയും പ്രോത്സാഹിപ്പിക്കുന്ന അപൂര്‍വ്വ വ്യക്തിത്വത്തിനുടമയാണ് അക്കിത്തം. 

അക്കിത്തം 
എന്റെ കുട്ടിക്കാലം മുതലേ അക്കിത്തത്തെ മനയെയും അക്കിത്തതിനെയും കുറിച്ച് ഞാന്‍ കേട്ടി രുന്നു.എന്റെ അമ്മമ്മയോടൊപ്പം പലപ്പോഴും അക്കിത്തത്ത് മനയില്‍ ഞാന്‍ ചെന്നിട്ടുണ്ട്. എന്റെ അമ്മാമ, തൃക്കണ്ടിയൂര്‍ ഉണ്ണികൃഷ്ണ മേനോന്‍, അക്കിത്തത്തിന് ഇംഗ്ളീഷും മറ്റു വിഷയങ്ങളും വീട്ടിലിരുത്തി പഠിപ്പിച്ച് (ട്യൂഷന്‍) സ്ക്കൂളില്‍ ചേര്‍ത്തതായി അമ്മമ്മ പറയാറുണ്ടായിരുന്നു. സംസ് കൃതവും കവിതയും ആയി നടന്നിരുന്ന അകിത്തത്തിന്റെ ചെറുപ്പകാലത്ത് ഇല്ലത്തുചെന്ന്, ഇംഗ്ളീഷ് പഠിക്കുവാന്‍ വിസമ്മതം കാട്ടിയുരുന്ന അക്കിത്തത്തിന്റെ അച്ഛനെ പറഞ്ഞു മനസ്സി ലാക്കിയതും അകിത്തത്തിന് ട്യൂഷന്‍ കൊടുത്ത് കുമാരനെല്ലൂര്‍ സ്ക്കൂളില്‍ പരീക്ഷയ്ക്കിരുത്തി എട്ടാം തരത്തില്‍ ചേര്‍ത്തതും എന്റെ അമ്മാമനായിരുന്നെന്ന് അക്കിത്തം തന്നെ എഴുതിയിട്ടുണ്ട്. 

ഇടശ്ശേരി 
അക്കിത്തത്തിന്റെ കവിതാ കമ്പം കണ്ട് 
കുമാരനെല്ലൂരുള്ള ഗോവിന്ദന്‍ ഉണ്ണി, വി.ടി ശങ്കുണ്ണി മേനോന്‍ എന്നിവരെ കവിതകള്‍ കാണിക്കുകയും പിന്നീടു അമ്മാമയുടെ മിത്രമായിരുന്ന കുട്ടികൃഷ്ണ മാരാരുടെ അടുത്തുകൊണ്ടുപോയതും മാരാരെ കാണിച്ച കവിതയില്‍ ഒരു ശ്ളോകത്തില്‍ കവിത യുള്ളതുകൊണ്ട് ശ്രമിച്ചാല്‍ നന്നാവുമെന്ന് അദ്ദേഹം പറഞ്ഞതും പ്രശസ്തിയുടെ കൊടുമുടിയില്‍ എത്തിയിട്ടും അക്കിത്തം ഇന്നും ഓര്‍ക്കുന്നു എന്നത് അദ്ദേഹത്തിന്റെ പ്രത്യേകതയാണ്. ശിഷ്യനായ ഇടശ്ശേരിയെ അക്കിത്തത്തിന് പരിചയപ്പെടുത്തിയതും അമ്മാമയായിരുന്നു. അക്കിത്തത്തിന്റെ കവിതകള്‍ ആദ്യകാലത്ത് തിരുത്തിക്കൊടുത്തതും ഇടശ്ശേരിയായിരന്നുവത്രെ.

കുട്ടിക്കൃഷ്ണ മാരാര്‍ 

കൊല്ലങ്ങള്‍ക്കു മുമ്പ് എന്റെ ചില 
പ്രസിദ്ധീകരിച്ചു വന്ന കഥകളുമായി ഞാന്‍ അക്കിത്തത്തെ കണാന്‍ പോയത് 
ഇന്നും സ്മരണയില്‍ തെളിയുന്നു. 
ഒരു കഥാ സമാഹാരം 
പുറത്തിറക്കണമെന്നായിരുന്നു മോഹം എന്റെ, 
“"ഓന്ത്''’, "പോട്ട''’ എന്നീ കഥകള്‍ വായിച്ചു കേട്ടതിനു ശേഷം അദ്ദേഹം പറഞ്ഞു, 
 " എം.ടി ശൈലിയിലാണ് "ഓന്ത്'', 
 “"പോട്ട'' ഒരു കാവ്യവും- രണ്ടും നന്നായിട്ടുണ്ട്. എം.ടി.എന്‍.വള്ളത്തോള്‍ കോളേജിനടുത്ത് ഒരു പ്രസ്സ് നടത്തുന്നുണ്ട് കഥകള്‍ അദ്ദേഹത്തെ ഏല്‍പ്പിക്കൂ’’


സാമ്പത്തിക വിഷമതകള്‍ കൊണ്ട് അന്ന് ആ പുസ്തകം പുറത്തിറക്കാന്‍ ആയില്ലെങ്കിലും എന്റെ ആദ്യ കഥാസമാഹാരമായ "പിറന്നാളില്‍’’ എന്റെ ആമുഖം എഴുത്തിതരാനും ആ പുസ്തകത്തിന്റെ പ്രകാശനം നിര്‍വ്വഹിക്കാനും അദ്ദേഹം സമ്മതിച്ചത് എന്റെ ഭാഗ്യമായി ഞാന്‍ കരുതുന്നു. ഒരിക്കല്‍ ഇല്ലത്തു ചെന്നപ്പോള്‍ അദ്ദേഹം പറഞ്ഞു..
" ഉണ്ണികൃഷ്ണ മേനോന്‍ മാഷ് ഇരുന്നിരുന്ന ചാരുകസേരയാണിത് ഈ കസേരയിലിരുന്നാണ് എന്നെ പഠിപ്പിച്ചിരുന്നത് ഈ കസേര കേടുവരാതെ ഇത്രയും കാലം സൂക്ഷിച്ചു. ആദരവോടെ മാത്രമാണ് ഞാന്‍ ഈ കസേരയെ നോക്കാറുള്ളത്. എന്നെ ഞാനാക്കിയതില്‍ മാഷക്ക് വലിയ പങ്കുണ്ട്’’ ഭാരതം മുഴുവന്‍ അിറയപ്പെടുന്ന മഹാകവിയായി ഉയര്‍ന്നിട്ടും കഴിഞ്ഞകാലം മറക്കാത്ത സംസ്ക്കാര സമ്പന്നനായ, ആദര്‍ശ ശുദ്ധിയും പരസ്പര സ്നേഹവും ബഹുമാനവും മനസ്സിലും പ്രവര്‍ത്തിയിലും ഒരു പോലെ കൊണ്ടുനടക്കുന്ന മഹാ പ്രതിഭയാണ് അക്കിത്തം.  അദ്ദേഹത്തിന് ആരോഗ്യവും ദീര്‍ഘായുസ്സും എല്ലാ വിധ നന്മകളും ആശംസിക്കുന്നു. അദ്ദേഹത്തിന്റെ തൂലികയില്‍ നിന്നും എനിയും മികച്ച സൃഷ്ടികള്‍ ജനിക്കട്ടെ എന്നും അദ്ദേഹത്തിന്റെ പ്രസക്തി അഖില ലോകം മുഴുവന്‍ പരക്കട്ടെ എന്നും പ്രാര്‍ത്ഥിക്കുന്നു.