അറിയാതെപോയ സ്വപ്നങ്ങള്‍

ബാലകൃഷ്ണന്‍  വാക്കയില്‍ 
ഇതുവരെ ഞാന്‍ കണ്ട 
സ്വപ്നങ്ങളില്‍ 
നീ ഇല്ലായിരുന്നു  

നിനക്ക് ചുറ്റും വളര്‍ന്ന 
സ്നേഹപ്പൂമരങ്ങളില്‍ 
മഴ പെയ്തതും 
മഞ്ഞു വീണതും 
ഞാനറിയാതെ പോയി 

നിന്നെ ചുറ്റിപ്പറന്ന 
ശലഭങ്ങളുടെ ചിറകില്‍ 
സ്നേഹത്തിന്റെ 
വര്‍ണങ്ങള്‍ വിരിഞ്ഞതും 
വര്‍ണങ്ങള്‍ നിലാവിലലിഞ്ഞതും   
നിലാവില്‍ മഴവില്‍ വിരിഞ്ഞതും 
ഞാന്‍ കാണാതെപോയി 

ഇന്ന് ഞാനറിയുന്നു 
എന്റെ സ്വപ്നങ്ങളില്‍ 
ഞാന്‍ കാണാതെ പോയത് 
എന്റെ നിഴാലായ 
നിന്നെയായിരുന്നുവെന്നു.