എന്റെ പാട്ടുകൾ മാത്രം സിനിമയിൽ നിന്ന്‌ ഒഴിവാക്കുന്നു
പി. ജയചന്ദ്രൻ


താൻ പാടുന്ന പാട്ടുകൾ മാത്രം സിനിമകളിൽ നിന്ന്‌ ഒഴിവാക്കുന്നത്‌ പതിവാക്കിയിരിക്കുന്നു. 
പണ്ട്` പാട്ടുകൾ മുഴുവനായി സിനിമയിൽ വരും. പക്ഷേ ഇപ്പോള്‍ പാടിയാൽ രണ്ടു വരി മാത്രമുണ്ടാകും സിനിമയിറങ്ങുമ്പോൾ. എന്റെ പാട്ടുകൾ
 മാത്രമേ ഇങ്ങനെ മാറ്റുന്നുള്ളുവെന്നത്‌ സത്യമാണ്‌. 
പക്ഷേ പുതിയ ഗായകരോട്‌ ഈ അനീതി കാണിക്കരുത്‌.
പഴയ സിനിമാപാട്ടുകളെ വെറുതെ വിടണം, അവയെ മിക്സ് ചെയ്ത്‌ വൃത്തികേടാക്കരുത്‌.കഥകളിയെക്കുറിച്ചു പറയുന്നതുപോലെയാണ്‌ 
പഴയ പാട്ടുകളെപ്പറ്റിയും പറയാനുള്ളത്‌. 
അതൊരു ആശ്രമക്കളിയാണ്‌. അതിനെ വെറുതെ വിടണം. 
പുതിയ പാട്ടുകളി ൽ എന്തു വൃത്തികേടു വേണമെങ്കിലും കാണിച്ചോളു. അമ്മായിയേയോ, അമ്മാമനേയോ ആരെ വേണമെങ്കിലും ചുട്ടുകൊള്ളു. 
പക്ഷേ പഴയ പാട്ടുകളെ വെറുതെ വിടണം. 

ട്രിവാന്ട്രം  ലോഡ്ജ് എന്ന സിനിമയുടെ ഓഡിയോ സീഡി. പ്രകാശനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു  ഗായകൻ പി.ജയചന്ദ്രൻ.