സുഹൃത്തെ, സഖാവേ, ചങ്ങാതി



വി.ബി.ജ്യോതിരാജ്

എത്ര വലിയ ശൂന്യതയിലേക്കാണ്‌ നമ്മൾ കണ്ണുനട്ട്‌ നോക്കിയിരിക്കുന്നത്‌. പുഴകൾ ഇനി പുനർജനിക്കില്ല, ഉണങ്ങിവരണ്ട നീരുറവകൾക്ക്‌ ഇനി പുനർജന്മമില്ല. ഉണ്ടായിരുന്ന ഒന്ന്‌ തീർത്തും ഇല്ലാതാകുമ്പോൾ കണ്ടെത്തുന്ന വല്ലാത്തൊരു യാഥാർത്ഥ്യമുണ്ട്‌. അതിലെ ശാസ്ത്രം, അതു തരുന്ന ഞെട്ടൽ, അതിനെ തിരുത്താൻ മനുഷ്യനാവില്ല. ഭൂമിയുടെ മരണത്തിനാണ്‌ സാമ്രാ ജ്ജ്യത്വം ആക്കം കൂട്ടുന്നത്‌. വരണ്ടുണങ്ങുന്ന ഭൂമിയുടെ തീവ്രമായ ദുഃഖം അക്കേഷ്യ വെച്ചുണക്കാൻ പറ്റുന്ന മുറിവല്ല. നമുക്കറിയാം, ഭീമാകാരമായ ഡാമുകൾക്കപ്പുറം നീരുറവകൾ വറ്റിയുണ ങ്ങിത്തുടങ്ങുന്നു എന്ന്‌. ഭൂമിയുടെ ഗർഭജലവും വറ്റിവരളുകയാണ്‌. മനുഷ്യമനസ്സിന്റെ നീരുറവകളും വറ്റിവരളുകയാണ് . തായ്  വേരുകളിലെത്തുന്ന സ്നേഹജലവും  ശൂന്യമായിരിക്കുകയാണ് . ഒരർത്ഥവുമില്ലാത്ത ജീവിതം എന്ന തോന്നലാണിപ്പോൾ .....ഒന്നും മുമ്പോട്ട്‌ നോക്കാനില്ലെന്നൊരു തോന്നലാണിപ്പോൾ....

ചീഞ്ഞളിഞ്ഞ നദിയുടെ മാറിലേക്ക് നോക്കിയാൽ മതി, നാട്` 
എങ്ങോട്ടു പോകുന്നു എന്നറിയാൻ. ...
ചപ്പുചവറുകളുടെ നിലയ്ക്കാത്ത കൂനകൾ കണ്ടാൽ മതി, ജീവനെങ്ങോട്ട്‌ പോകുന്നു എന്നറിയാൻ. ....എലികളും , പെരുച്ചാഴികളും ,കൃമികളും , കൊതുകുകളും,വൈറസ്സുകളും  
നിറഞ്ഞുപെരുകുന്നു. ...
ഈ നാടിന്റെ ചുറ്റുപാടുകളിലെവിടെ നോക്കിയാലും കാണുന്നതൊക്കെ ഒന്നു തന്നെയാണ്‌. സർവ്വനാശത്തിലേക്കുള്ള പോക്കു തന്നെ...

വാർത്തകളിലും, ചാനലുകളിലും നിരപരാധികളുടെ ചോര ചിന്നിച്ചിതറുകയണ്. മുതലാളി ത്തത്തിന്റെദുർഗന്ധമയമായ അശ്ലീലത, നീതിസങ്കലപ്പങ്ങളേയും തുടച്ചുമാറ്റിക്കൊണ്ട്‌ കുടുംബ വേരുകളിലേക്കുവരെ ഇറങ്ങിയിരിക്കുന്നു. ജീവിതം വഴുവഴുപ്പിന്റെ പശപശയായിരിക്കുന്നു. ആത്മ ഹത്യയല്ലാതെ പോംവഴികളില്ലാത്തവിധം ദുരന്തങ്ങളുടെ തുരങ്കങ്ങളിലകപ്പെട്ടുപോകുന്നു., പാവം മനുഷ്യർ...

നരകപീഢനങ്ങളുടെ പാളയത്തിലകപ്പെട്ട മനുഷ്യക്കൂട്ടങ്ങൾ,  കന്നുകാലി-കൂട്ടങ്ങളായി മാറുന്നിട ത്തോള, ആട്ടിത്തെളിക്കാവുന്നിടത്തോളം  കാലം പ്രത്യയശാസ്ത്രങ്ങൾക്ക്‌ പ്രതിസന്ധി യേതുമില്ല. മനുഷ്യൻ അസംബന്ധങ്ങളുടെ ഇരിപ്പിടങ്ങളായി മാറുകയാണ്. ചികിത്സ കിട്ടാതെ പെരുവഴിയിൽ ചീഞ്ഞുകിടക്കുന്ന മനുഷ്യനെ കാണുമ്പോൾ, പിഞ്ചുകുഞ്ഞുങ്ങളെ  അമ്മമാർ വില്പ്പ നക്കു വെക്കുമ്പോൾ, ഒരു നേരത്തെ ആഹാരത്തിനുവേണ്ടി അമ്മമാർ തുണിയഴിക്കുമ്പോൾ, ചികിൽ സിക്കാൻ കാശില്ലാതെ മരണത്തെ  കാത്തുകിടക്കുമ്പോൾ, പ്രത്യയ ശാസ്ത്രങ്ങൾക്ക്‌ ഒരു പ്രതി സന്ധിയുമില്ലത്രേ....

ഒരു നാൾ പകല്‍  വെളിച്ചത്തിലേക്ക് കണ്ണ്  തുറന്നുനോക്കുമ്പോൾ കാലം നമ്മുടെ സ്വപ്നങ്ങളിൽ നിന്ന്‌ എക്കാലത്തേക്കുമായി വഴുതിപ്പോയതറിഞ്ഞ്‌.... നമ്മൾ വാവിട്ടു കരയും. നമ്മൾ ഒരു മഹാ ദുരന്തത്തിന്റെ വക്കിലാണെത്തിപ്പെട്ടിരിക്കുന്നതെന്നറിയും. ആഗോളവല്ക്കരണം വന്നോട്ടേ എന്നാണ്‌ എല്ലാവരും പറയുന്നത്‌. വന്നോട്ടെ, കേരളത്തിൽ വെടിയുണ്ടകൾ ഉതിർന്നു വീഴുന്നില്ല എന്നേയുള്ളു. അക്ഷരാർത്ഥത്തിൽ നമ്മൾ അതിജീവനത്തിന്റെ പടക്കളത്തിൽ തന്നെയാണ്‌.(അന്തഃസ്സാരശൂന്യമായ ഒരു ഈളം തലമുറ നമുക്ക്‌ മുന്നിലൂടെ ബേന്റ്‌ മേളം കൊട്ടി മാർച്ച്‌ ചെയ്തു പോകുകയാണ്‌. സ്വന്തം പാരമ്പര്യത്തിന്റെ മോന്തക്ക്‌ കാറിത്തുപ്പിക്കൊണ്ട്‌ ഈ ചെറ്റകൾ എങ്ങോട്ടാണ്‌ മാർച്ച്‌ ചെയ്തു പോകുന്നത്‌, ആവോ!മലയാലം ഷിറ്റ്,ഷിറ്റ്,ഷിറ്റ്......)