മലയാളസിനിമ മാറ്റത്തിന്റെ വഴിയിൽ

ഭാഗ്യരാജ് 
മലയാളസിനിമ ഇപ്പോൾ മാറ്റത്തിന്റെ വഴിയിലാണ്‌. ഈ പുതിയ മാറ്റം സന്തോഷകരമാണ്‌. കൂടുതൽ ആശയങ്ങൾ കടന്നുവരുന്നുണ്ട്‌. ജനകീയമാധ്യമമായ ആകാശവാണിയും ജനപ്രിയ മാധ്യമമായ സിനിമയും കൈകോർക്കുന്നതിൽ പുതുമയുണ്ട്‌. മലയാളചിത്രങ്ങളുടെ ആരാധകനായ തന്നെ സംസ്ഥാന ചലച്ചിത്ര പുരസ്ക്കാര നിർണ്ണയത്തിന്‌ ക്ഷണിച്ചതിൽ സന്തോഷമുണ്ട്‌. തമിഴ് ചലച്ചിത്ര സംവിധായകനും നടനുമായ ഭാഗ്യരാജ് പറഞ്ഞു.


ആകാശവാണിയുടെ ‘ഇന്ത്യൻ സിനിമ കൈവഴികൾ, നാൾവഴികൾ’ എന്ന പ്രതിദിന പ്രക്ഷേപണ പരമ്പരയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.