![]() |
സൂര്യകൃഷ്ണമൂര്‍ത്തി ചെയര്‍മാന്‍, കേരള സംഗീത നാടക അക്കാദമി |
ഏതാനും അംഗങ്ങളുള്ള
“അമ്മ” എന്ന സിനിമാസംഘടനയിൽ എന്തെങ്കിലും ചലനമുണ്ടായാൽ അത് എല്ലാ മലയാളിയും
അറിയും. കേരളത്തിൽ, മാത്രമല്ല ഇന്ത്യയിലും ഏറ്റവും അധികം സ്റ്റേ ജ്ഷോകൾ
അവതരിപ്പിച്ചത് ഒരു പക്ഷേ ഞാനായിരിക്കും. എന്നെ പരിചയപ്പെടുത്തുമ്പോൾ ഞാനൊരു
സംവിധായകനാണെന്നു പറഞ്ഞാൽ എത്ര സിനിമ സംവിധാനം ചെയ്തു എന്ന ചോദ്യ മാണ് എനിക്കു
നേരിടേണ്ടിവരിക. സിനിമ സംവിധാനം ചെയ്താലേ സംവിധായകനാകൂ എന്ന അവസ്ഥ അസഹനീയമാണ്.
ബാലൻ കെ നായർ എന്ന നാടകത്തിലെ അനുഗൃഹീതനായ നടൻ സിനിമയിൽ അഭിനയിച്ചതുകോണ്ടാണ്
അദ്ദേഹത്തിന് തൊണ്ടയിൽ അസുഖം വന്നപ്പോൾ അന്നത്തെ നമ്മുടെ സർക്കാർ
ചികിൽസാസഹായധനമായി 13 ലക്ഷം രൂപ അനുവദിച്ചത്. ഒരു തെയ്യം കലാകാരനോ, നാടകകലാകാരനോ,
വെളിച്ചപ്പാടിനോ, റോഡിൽ അപകടം പിണഞ്ഞാൽ ഈ സഹായധനം നല്കുമായിരുന്നോ എന്ന് നാം സ്വയം
വിലയിരുത്തേണ്ടതാണ്. അയാൾ അവിടെ കിടക്കും. എത്രയോ വേദനയനുഭവിക്കുന്ന കലാകാരന്മാർ
നമുക്കിടയിലുണ്ട്. മലയാള ത്തിലെ ആദ്യസിനിമാനടിയെ (ബാലൻ എന്നസിനിമയിലെ നടി)
ഞാനൊരിക്കൽ അഭിമുഖം നടത്താനായി അന്വേഷിച്ചുപോയപ്പോൾ അവരുടെ താമസസ്ഥലം ആർക്കും
അറിയില്ല. അവർ നാടക നടിയായിരുന്നതുകൊണ്ടാണ് അവരെ അറിയാതിരുന്നത്. ജയഭാരതിയുടേയോ,
കാവ്യാ മാധവന്റേയോ വീടറിയാത്തവർ ഉണ്ടാവില്ല. ഇത് നമ്മുടെ അവഗണനയുടെ പ്രശ്നമാണ്.
മറ്റു കല കളോട് നമുക്കുള്ള സമീപനം മാറണം. എത്രയോ വർഷങ്ങളുടെ അനുഷ്ഠാനങ്ങളോടെയാണ്
വാദ്യ കലകളു , മോഹിനിയാട്ടം, കഥകളി തുടങ്ങിയ കലകൾ പഠിച്ച് രംഗത്ത്
അവതരിപ്പിക്കുന്നത്. അവരെ അർഹിക്കുന്ന വിധം നമ്മുടെ സമൂഹം കാണുന്നില്ല. ഇതിനൊരു
മാറ്റം വരണം.
കേരളസംഗീതനാടകാക്കാദമിയുടെ ചെയർമാനായി
സ്ഥാനമേറ്റെടുത്തതിനുശേഷം ഒട്ടേറെ പദ്ധതികൾ പുതിയ ഭരണസമിതി ഏറ്റെടുത്ത്
നടത്തുന്നുണ്ട്. നാടകകലാകാരന്മാർക്ക് ഇൻഷൂറ ൻസ് പരിരക്ഷയാണ് ഒന്ന്.
നാടകത്തിനുവേണ്ടിയുള്ള യാത്രയിൽ അരങ്ങൊരുക്കുന്നതിന്നിടയിൽ വീഴ്ച്ചയോ, അപകടങ്ങളോ
സംഭവിച്ചാൽ ‘ന്യൂ ഇന്ത്യാ അഷ്യൂറൻസ് ’കമ്പനിയുമായി സഹകരിച്ച് ഒരു ലക്ഷം വരെ
ചികിൽസാസഹായം ഏർപ്പെടുത്തി. അവർ മരണപ്പെട്ടാൽ രണ്ടു ലക്ഷം രൂപ നല്കാനും
തീരുമാനമെടുത്തിട്ടുണ്ട്. അപകടം പറ്റുന്നവർക്ക് ആഴ്ച്ചയിൽ 500 രൂപ വീതം അസുഖം
മാറുന്നതുവരെ നല്കാനും തീരുമാനമെടുത്തു. 75 ലക്ഷം രൂപയോളം വരുന്ന ക്ഷേമനിധിയും നല്കാൻ
തീരുമാനമെടുത്തു. മാജിക്, കൃഷ്ണനാട്ടം, തൂടങ്ങിയ കലകളെ സംരക്ഷിക്കാനും ആശ്വാസം
നല്കാനും പദ്ധതിയായിട്ടുണ്ട്.
ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും നിരവധി
മലയാളികലാകാരന്മാർ ഉണ്ട്. അവരെ കണ്ടെത്താനും,
അവരുടെ കലകൾ കേരളത്തിൽ
അവതരിപ്പിക്കാനും,
അവർക്ക് അംഗീകാരം നലകാനും പരിപാടിയിട്ടു കഴിഞ്ഞു.
കേരളത്തിൽ
ഏതൊരു നാടകം, അമേച്ച്വർ,പ്രൊഫഷണൽ നാടകമായാലും
സംഗീത നാടക അക്കാദമിയെ അറിയിച്ച് അവർ
അതുകണ്ട് ബോധ്യപ്പെട്ടാൽ
ഒരു ലക്ഷം രൂപ സഹായധനം നല്കുന്നു.
ജൂലൈ മാസം
കഥാപ്രസംഗ മാസമായി ആചരിക്കുന്നു. ഓരോ കഥാപ്രസംഗാവതരണവും അക്കാദമി അധികൃതരെ
അറിയിച്ച് സർട്ടിഫൈ ചെയ്താൽ അവർക്ക് സംഗീതനാടക അക്കാദമി സബ്സിഡി നല്കും. ഏതു
കച്ചവടസിനിമക്കും, ഗുണമില്ലാത്ത സിനിമക്കും 5 ലക്ഷം സബ്സിഡി കൊടുക്കുന്നതില്‍ വലിയകാര്യമൊന്നുമില്ല. കേരളം ആദ്യമായി നാടകത്തിന് സബ്സിഡി നല്കാൻ തീരുമാനിച്ചത്
നാട്കവേദിയെ ശക്തിപ്പെടുത്തും എന്ന് പ്രതീക്ഷിക്കുന്നു.
മറുനാട്ടിലെ
നാടകപ്രവർത്തനം 4സോണൂകളായി തിരിച്ച് ഓരോ സോണുകളിലേയും മൽസരം ജനുവരി മാസത്തിൽ
നടത്തി, രണ്ടു നാടകം വീതം തെരെഞ്ഞെടുത്ത് ഫെബ്രുവരിയിൽ 8 നാടക ങ്ങളടങ്ങുന്ന “മറുനാടൻ നാടകോൽസവം” തൃശൂരിൽ ഫെബ്രുവരി മാസത്തിൽ നടത്തുന്നു. നവംബറിൽ
മോഹിനിയാട്ടമേളകള്‍ നടത്തുന്നു. മറുനാട്ടിലെ കലാകാരികളെയും ഇതിൽ
പങ്കെടു പ്പിക്കുന്നു. ഫെബ്രുവരി മാസം മറുനാടൻ മലയാളികൾക്കായി മാറ്റിവെച്ച് അവരുടെ
കലാരൂപങ്ങൾ 14 ജില്ലകളിലായി കേരളത്തിൽ അവതരിപ്പിക്കും.
നോർക്കയാണ്
അക്കാദമിയുടെ പ്രവാസിവിഭാഗം നോഡൽ ഏജൻസി. ഉത്തരമേഖല, ദക്ഷിണ മേഖല, പശ്ച്ചിമമേഖല,
പൂർവമേഖല എന്നിങ്ങനെയാണ് സോണുകളുടെ കേന്ദ്രങ്ങൾ. കർണ്ണാടകയും, തമിഴ്നാടും
ആന്ധ്രയും ദക്ഷിണമേഖലയുടെ കീഴിലായിരിക്കും. കർണ്ണാടകത്തിലെ എല്ലാ സ്ഥലങ്ങളിൽ
നിന്നുമുള്ള കലാകാരന്മാരുടെ സൗകര്യാർത്ഥം നോർത്ത്, സൌത്ത്, വെസ്റ്റ്, ഈസ്റ്റു
സോണുകളായി തിരിച്ചാണ് പ്രവർത്തനം.രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലുമുള്ള
മലയാളി കൾക്ക് പ്രയോജനം ലഭ്യമാകത്തക്കവിധത്തിലാണ് പദ്ധതി
തയ്യാറാക്കിയിരിക്കുന്നത്.
മറുനാട്ടിലെ 70 വയസ്സു കഴിഞ്ഞ
പ്രഗല്ഭകലാകാരന്മാർക്ക് ലൈഫ്ടൈം അവാർഡ്, ഗുരുപൂജ, ഓരോ കലാവിഭാഗത്തിലും അവാർഡ്
എന്നിവ ഈ വർഷം മുതൽ നടത്താൻ തീരുമാനിച്ചു. കർണ്ണാടകത്തിൽ സംഗീതനാടക അക്കാദമിയുടെ
സംസ്ഥാന അഡഹോക്ക് കമ്മിറ്റിയിലേക്ക് താഴെ പറയുന്നവരെ തിരഞ്ഞെടുത്തു:
എം.കെ
സോമശേഖരൻ, സംഗീത അയ്യർ, കെ രാജേന്ദ്രൻ, ഡെന്നീസ്പോൾ, കെ.ആർ.കിഷോർ, സി.കുഞ്ഞപ്പൻ, കെ കെ കൃഷ്ണന്‍ നമ്പൂതിരി, അരവിന്ദൻ, എ.വി.ബാലകൃഷ്ണൻ.