മാധ്യമ വിചാരണയുടെ ജനപക്ഷം
![]() |
കേസരി ബാലകൃഷ്ണ പിള്ള |
![]() |
സ്വദേശാഭിമാനി രാമകൃഷ്ണ പിള്ള |
ജനാധിപത്യപ്രക്രിയയുടെആരംഭത്തിൽപത്രപ്രസിദ്ധീകരണങ്ങളോ,ഇലക്ട്രോണിക്‌മാധ്യമങ്ങളോ
ഉണ്ടായിരുന്നില്ല. തങ്ങളെ അടിച്ചമർത്തി ചൂഷണം ചെയ്യുന്ന
ഭരണവർഗ്ഗത്തിന്നെതിരെ ജനം സംഘടിച്ച്, സമരങ്ങളിലൂടെ നേടിയെടുത്തതാണ്
ജനാധിപത്യ സംവിധാനം. പൗരവവകാശ ബോധ വികാസവും അതിന്റെ പരിണാമപ്രക്രിയയും
സജീവമാകുന്നതോടെ പത്രമാധ്യമങ്ങൾ രംഗത്ത് വന്നു. വ്യക്തിത്വവും ധാര്‍മിക
നിഷ്ഠയും ഉള്ള നിരവധി പത്ര പ്രവര്‍ത്തകര്‍ നമുക്കുണ്ടായിരുന്നു. വാർത്തയും,
വീക്ഷണവും, വിമർശനവും
അവതരിപ്പിച്ചുകൊണ്ട് ജനകീയ മാകുന്ന പത്ര പ്രവർത്തനം ദേശാതിർത്തികളെ
അതിലംഘിച്ച്
പുരോഗമനപരമായി നിലനിന്നു പോന്നു.
![]() | |
മൂര്‍ക്കോത് കുമാരന്‍ |
![]() |
കെ പി കേശവമേനോന്‍ |
എന്നാൽ, ജനാധിപത്യം
നാടുവാഴിത്തത്തിനെ മാറ്റി
മുതലാളിത്തത്തെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിച്ചതോടെ ആ വ്യവസ്ഥിതിയുടെ
സ്വഭാവവിശേഷങ്ങൾ മാധ്യമങ്ങളേയും സ്വാധീനിച്ചു.
വലിയ മുടക്കു മുതൽ അനിവാര്യമായ
സമകാലികമായ മാധ്യമപ്രവർത്തനം മുതൽ മുടക്കുന്നവരുടെ താൽപ്പര്യ ങ്ങൾ സംരക്ഷിക്കാൻ
നിർബന്ധിതരായി. ഇന്ന് ജനാധിപത്യ നിലനിൽപ്പിന് നാലാംതൂണായ മാധ്യമങ്ങളുടെ പങ്ക്
അനിവാര്യമായിരിക്കുന്നു.
മാധ്യമത്തിന്റെ ലക്ഷ്യം ബഹുഭൂരിപക്ഷം വരുന്ന ജനതയുടെ താൽപ്പര്യം സംരക്ഷിക്കാനോ .അതോ മുതൽ മുടക്കുന്നവന്റെ ഇംഗിതങ്ങൾക്കനുസരിച്ച് ജനതയെ നയിക്കാനോ? മൂലധന മിറക്കുന്നവന്റെ താൽപ്പര്യം വ്യവസായത്തിൽ എത്രത്തോളം പ്രസക്ത മാണോ, അതുപോലെ ത്തന്നെയാണ് മാധ്യമവും വ്യവസായവൽക്കരിക്കപ്പെട്ടപ്പോള്‍ സംഭവിക്കു ന്നത്`. മാധ്യമങ്ങളെ വ്യവസായമായി ഉപയോഗിക്കുന്നവർക്ക് രണ്ടു താൽപ്പര്യമുണ്ട്. ലാഭമുണ്ടാക്കുക എന്നതോടൊപ്പം, ലാഭമുണ്ടാക്കുന്ന പണാധിഷ്ഠിതമായ ഈ വ്യവസ്ഥിതി തകരാതെ നിർത്തുകയും വേണം. അതാണ് അവരുടെ രാഷ്ട്രീയം. നിങ്ങൾക്ക് അതിനോട് നൂറുശതമാനവും വിയോജിക്കാ മെങ്കിലും. അവരുടെ നില പാടുകളുമായി മുന്നോട്ടു പോകാൻ അവർക്കും അവകാശമുണ്ട്. ഈ വ്യവസ്ഥിതിയുടെ ഏടുപാടുകൾ ചൂണ്ടിക്കാട്ടി ഇതു തകർത്ത് സോഷ്യലിസത്തിലേക്ക് ജനത നയിക്കപ്പെടണമെന്ന് ചിന്തിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയത്തിന് എതിരെ നിലകൊള്ളുക എന്നത് അവരുടെ താൽപ്പര്യമാണ്. അത്, ജനകീയമോ പുരോഗമനപരമോ, എന്നൊക്കെയുള്ള ചോദ്യങ്ങൾ വേറെ. അപ്പോൾ മാധ്യമങ്ങൾ രാഷ്ട്രീയമായി ഇടതുപക്ഷ വിരുദ്ധരാഷ്ട്രീയ നിലപാടുകൾ എടു ക്കുന്നു എന്നത് സ്വാഭാവികം മാത്രം. എന്നാൽ മാധ്യമങ്ങളുടെ ലക്ഷ്യം ഇടതുപക്ഷത്തെ തകർക്കുക എന്നതു മാത്രമായി ചുരുങ്ങുന്നില്ല. ഇടതുപക്ഷവിരുദ്ധമായ രാഷ്ട്രീയ നിലപാടുകള്‍ സ്വീകരിക്കുന്നു വെന്നു കരുതി മാധ്യമ വിരുദ്ധ നിലപാടെടുക്കാനും, മാധ്യമങ്ങളെ തകർക്കാനും, മാധ്യമങ്ങളില്ലാത്ത ഒരു ലോകം സൃഷ്ടിക്കാനും ലെനിനെപ്പോലുള്ള കമ്മ്യൂണിസ്റ്റാചാര്യന്മാർ ശ്രമിച്ചിട്ടില്ല.
വിമർശന വിധേയമാകുമ്പോൾ,
സ്വന്തം നിലപാടുകൾ വിശദീകരിക്കാനും, വേണ്ടിവന്നാൽ മാധ്യമങ്ങളെ തന്നെ ഉപയോഗപ്പെടുത്തുവാനുമാണ് ലെനിൻ ഉപദേശിച്ചതു. അതു
തന്നെയാണ് ജനാധിപത്യപരവും പുരോഗമനപരവുമായ സമീപനം.
വിമർശനവും, ആക്രമണവും ഉണ്ടായാലും മാധ്യമങ്ങൾ നിലനിൽക്കുകതന്നെ വേണം. വീണുകിട്ടുന്ന അവസരങ്ങളും സ്വയമേവ തയ്യാറാകുന്ന തിരക്കഥകളും കൊണ്ട് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തകർക്കാൻ മാധ്യമങ്ങൾ ശ്രമിക്കുന്നുണ്ടെന്ന യാഥത്ഥ്യം അംഗീകരിക്കുമ്പോൾ തന്നെ കമ്മ്യൂണീ സ്റ്റുകാർക്കും സ്വീകാര്യമായ നിലപാടുകൾ മാധ്യമങ്ങൾ സ്വീകരിക്കാറുണ്ടെന്നത് വിചിത്രമെങ്കിലും വസ്തുതയാണ്. സാമ്രാജ്ജ്യവിരുദ്ധമായ കോളവിരുദ്ധ സമരങ്ങളിലും. എൻഡോസൾഫാൻ വിരുദ്ധ പ്രചാരണങ്ങളിലും ഐസ്ക്രീംകേസ് മുതൽ നടക്കുന്ന പെൺവാണിഭക്കേസുകളിലും, മുല്ലപ്പെരി യാർ വിഷയത്തിലും കക്ഷി ഭേദമെന്യേ രാഷ്ട്രീയകാപട്യ ങ്ങളെ തുറന്നു കാണിക്കാനും മാധ്യമങ്ങൾ സ്വീകരിച്ച നിലപാടുകൾ ജനകീയമായിരുന്നു. ഇതെല്ലാം ജനങ്ങളുടെ സ്വീകാര്യത വശീകരിക്കാ നുള്ള തന്ത്രങ്ങളാണെന്ന വിമർശനവും ഉയർന്നുവന്നേക്കാം. എങ്കിലും മാധ്യമങ്ങളെ വിവിധ കോണു കളിലൂടെ നോക്കിക്കാണുവാനും പലപ്പോഴും അവർ സൃഷ്ടിക്കുന്ന ആശയക്കുഴപ്പങ്ങളിൽ നിന്നും മുക്തമാകാനുള്ള അവബോധം പൊതുസമൂഹത്തിനുണ്ടാകുവാൻ മാധ്യമങ്ങളും വിചാരണ ചെയ്യപ്പെടേണ്ടതിന്റെ ആവശ്യകത ഏറിവരികയാണ്.
മാധ്യമങ്ങൾ ധർമ്മാധിഷ്ഠിതമായി ലാഭമുണ്ടാക്കുന്നതിനോടും
അവരുടെ രാഷ്ട്രീയം ജനാധി പത്യപര മായ മൂല്യബോധത്തോടെ പ്രചരിപ്പിക്കുന്നതിനോടും ആരും
വിയോജിക്കുന്നില്ല. എന്നാൽ ഏതു യുദ്ധത്തിനും ധാർമ്മികതയുടെ പിൻതുണ ആവശ്യമാണ്.
ജനകീയപ്രശ്നങ്ങളെ മാറ്റിനിർത്തി ഇക്കിളിപ്പെടുത്തുന്ന (സെൻസിറ്റീവ്) വാർത്തകൾക്കും
വികാരങ്ങൾക്കും പിന്നാലെപ്പോയി പ്രചാ രണം വർദ്ധിപ്പിക്കാനുള്ള ശ്രമം വിലകുറഞ്ഞ
വിപണനതന്ത്രമാണ്. വാർത്തകൾക്കുള്ളിൽ ഊഹാ പോഹങ്ങളും, കള്ളക്കഥകളും, ആക്ഷേപങ്ങളും
നിരത്തി ജനത്തിനെ ആശയക്കുഴപ്പത്തിലാ ക്കുന്നത് ധാർമ്മികനീതിയല്ല. സത്യവിരുദ്ധമായ
നിലപാടുകളെടുത്താൽ താൽക്കാലിക നേട്ടങ്ങൾ മാത്രമാണ് ഉണ്ടാവുക.
കെട്ടിപ്പൊക്കിക്കൊണ്ടുവന്ന ചാരക്കേസ് തകർന്നടിച്ച് പോയിട്ടും അത്തരം തെറ്റുകളിൽ
വരുത്തിയെടുത്ത മാധ്യമങ്ങൾ ഒരിക്കലെങ്കിലും തെറ്റു പറ്റിയതായി ഏറ്റു പറഞ്ഞ
ചരിത്രമില്ല. രാഷ്ട്രീയ സാമൂഹിക പ്രസ്ഥാനങ്ങൾ അവരുടെ തെറ്റുകൾ ഏറ്റുപറയാനും
തിരുത്താനും തയ്യാറായ സന്ദർഭങ്ങൾ പലതുമുണ്ടായിട്ടുണ്ട്. എന്നാൽ മൂലധനശക്തികൾ
നിയന്ത്രിക്കുന്ന മാധ്യമ ങ്ങൾക്ക് അങ്ങനെയൊരു ശീലമില്ല. ആ പ്രവണത ഗുണപരമല്ല.
![]() |
അഴീക്കോട് |
സ്വയം കയ്യാളുന്ന മാധ്യമങ്ങൾ
സ്വയംവിമർശനം നട ത്താറില്ല
എന്നത് മാത്രമല്ല, വിമർശിക്കുന്നവരുടെ
സ്വഭാവഹത്യവരെ നടത്തുക എന്നതാണ്
അവരുടെ നടപ്പുരീതി.
പത്രമുതലാളിയെ വിമർശിച്ചപ്പോൾ
സുകുമാർ അഴീക്കോടെന്ന സാംസ് ക്കാരിക
നായകന്റെ പേര്‌പോലും
ദീർഘകാലം അച്ചടിക്കാതിരിക്കാനുള്ള
അസഹിഷ്ണുത മലയാള
പത്ര പ്രവർത്തനത്തിൽ കേരളം കണ്ടതാണ്.
സന്ദീപ് ഉണ്ണിക്കൃഷ്ണൻ എന്ന
മിലിട്ടറി ഓഫീസർ
തീവ്രവാദ ആക്രമണത്തിൽ കൊല്ലപ്പെട്ടപ്പോൾ
അന്നത്തെ മുഖ്യമന്ത്രി
വി.എസ്. അച്ചുതാനന്ദൻ ബാംഗ്ലൂരിലെ അയാളുടെ വീട് സന്ദർശിച്ചില്ല എന്നും അതു
കുറ്റകരമായ മുഖ്യമന്ത്രിയുട്രെ അനാസ്ഥയായി ചിത്രീകരിച്ചതും മാധ്യമങ്ങളുടെ നാണം
കെട്ട നടപടിയായിരുന്നു. മുഖ്യമന്ത്രിയും, ആഭ്യന്തരമന്ത്രി കൊടിയേരി ബാലകൃഷ്ണനും
മരണവീട്` സന്ദർശിച്ചതു വൈകിയെന്ന തിന്റെ പേരിൽ അയാളുടെ വീട്ടുകാരിൽ നിന്ന് ശകാരം
കേൾക്കേണ്ടി വന്നതും, കേരളീയ സമൂഹത്തിന് നാണക്കേട് വരുത്തിയതിന്റേയും പിന്നിൽ
മാധ്യമങ്ങൾ നിന്ദ്യമായ കളികളാണ് കളിച്ചത്.
![]() |
വീ എസ് |
എത്രയോ കൊല്ലങ്ങളായി മറുനാട്ടിൽ
താമസിക്കുന്ന
ഒരു
മലയാളിയുടെ മകനായ പട്ടാളക്കാരൻ മരണപ്പെട്ടാൽ മുഖ്യമന്ത്രി ചെന്ന്
സമാശ്വസിപ്പിക്കണമെന്ന് എന്തെങ്കിലും കീഴ്‌വഴക്കമുണ്ടോ? ഒരാഴച്ചയോളം
നീണ്ടുനിന്ന ഈ
മാധ്യമ ദുരന്ത നാടകാന്ത്യ ത്തിൽ, വേദനയില്‍ കഴിയുന്ന ഉണ്ണിക്കൃഷ്ണന്റെ
വീട്ടുകാർ ഖേദം പ്രകടിപ്പിച്ചുവെങ്കി ലും ഈ അനിഷ്ട
സംഭവങ്ങള്‍ക്കെല്ലാം കരുനീക്കിയ മാധ്യമങ്ങൾ ഒരക്ഷരം
മിണ്ടിയില്ല....!
![]() |
കോടിയേരി |
ഇഷ്ടപ്പെടാത്ത വ്യക്തികളേയും, പ്രസ്ഥാനങ്ങളെയും
തകർക്കുന്ന സമീപനം
ആധുനിക പരിഷ് കൃത സമൂഹം അംഗീകരിക്കില്ല. ജനാധിപത്യമൂല്യങ്ങളിൽ വിശ്വസിക്കുന്ന
പുരോഗമന കാരികൾ
മാധ്യമങ്ങളുടെ ഇത്തരം "സമ്മിതി നിർമ്മിതി" കളെ തിരിച്ചറിയാനും വിചാരണ
ചെയ്യാനും തുട ങ്ങിയത് ശുഭകരമാണ്. എല്ലാ പ്രവർത്തനങ്ങളും പോലെ
മാധ്യമപ്രവർത്തനങ്ങളേയും അവരുടെ ആശയ
നിർമ്മിതികളേയും തിരിച്ചറിയാനും ക്രിയാത്മകമായി
സമാന്തര പ്രവർത്ത നം നടത്താനുമുള്ള ശേഷി ജനകീയ ജനാധിപത്യത്തിന് ആവശ്യമാണ്.
മാധ്യമങ്ങളെ ശത്രു ക്കളാക്കി മാറ്റാതിരിക്കാനുള്ള അവധാനതയും വേണം.
മാധ്യമങ്ങൾ പുരോഗമനപ്രസ്ഥാനങ്ങളുടെ വിശ്വാസ്യത തകർക്കാൻ ബോധപൂർവ്വം
സന്ദർഭങ്ങൾ ഉപയോഗിക്കുമ്പോൾ, മാധ്യമങ്ങളുടേയും വിശ്വാസ്യത തകരുന്നുണ്ടെന്നും,
രാഷ്ട്രീയ പാർട്ടി കളുടേയും, മാധ്യമങ്ങളുടേയും വിശ്വാസ്യത തകരുന്നത് സമൂഹത്തിനു അഭികാമ്യമല്ല
എന്നുമുള്ള മാധ്യമവിമർശകൻ ഡോക്ടർ സെബാസ്റ്റ്യൻ
പോളിന്റെ വാക്കുകൾ ശ്രദ്ധേയമാണ്.
പോളിന്റെ വാക്കുകൾ ശ്രദ്ധേയമാണ്.
- മാനേജിംഗ് എഡിറ്റർ