കെ.ആർ.കിഷോർ
"പെണ്ണായി ജനിച്ചതിൽ ഞാൻ അഭിമാനിക്കുന്നു.
പെൺമയുടെ വാഗ്ദാനങ്ങൾക്ക്
കാതോർക്കുന്ന യുഗത്തിൽ ജീവിക്കാൻ കഴിയുന്നത്
ഭാഗ്യമായി ഞാൻ കരുതുന്നു.
ലിംഗപരമായ
മേധാവിത്വത്തിൻ കീഴിൽ
സ്വന്തം ശരീരത്തിന്മേലുള്ള സ്വയം നിർണ്ണയാവകാശം പോലും
എടുത്തുകളയപ്പെട്ടിട്ടുള്ള പെണ്ണിന്റെ ലോകത്തെ കുറിച്ചു
ഭയലേശമില്ലാതെ എഴുതുക
എന്നതാണ് എന്റെ കർത്തവ്യം"
![]() |
സാറാ ജോസഫ് |
![]() |
സച്ചിദാനന്ദന്‍ |
അതിപ്രാചീനകാലങ്ങളില്‍ ലിംഗപരമായ അടിമത്തം സ്ത്രീ അനുഭവിച്ചിരുന്നില്ല. പ്രസവശേഷി
ഒരു വിസ്മയമായിക്കണ്ട്, അന്ന് സ്ത്രീ പൂജിക്കപ്പെടുക വരെയുണ്ടായി. ധനസമ്പാദനവും,
അധികാര- ആയുധബലവും പുരുഷൻ കൈയ്യടക്കിയതോടേ, സ്ത്രീ പുരുഷന്റെ .ഉപഭോഗ ങ്ങൾക്കുള്ള
ഉപകരണമായി മാറി, അടിച്ചമർത്തപ്പെട്ടു. ധാന്യം, ആഭരണം, സമ്പത്ത് ഇവയെല്ലാം
കൈമാറുന്നതുപോലെ സ്ത്രീയും കൈമാറ്റം ചെയ്യപ്പെട്ടു. സ്ത്രീധന സമ്പ്രദായത്തിന്റെ
ഉറവിടം ഇത്തരം വിൽപ്പന രീതികളായിരുന്നു. "നഃസ്ത്രീ സ്വാതന്ത്ര്യ മർഹതി" സ്ത്രീ
സ്വാതന്ത്ര്യ മർഹിക്കുന്നില്ലെന്ന് തറപ്പിച്ച് പറഞ്ഞു. അതിനു വേണ്ടുന്ന നിയമങ്ങൾ
പുരുഷൻ വാർത്തെടുത്തു. ഒറ്റപ്പെട്ട ചെറുത്തു നില്‍പ്പുകളും പ്രതിഷേധങ്ങളും അപൂര്‍വ്വം ഉണ്ടായെങ്കിലും പൊതുവില്‍ പുകയുന്ന അടുപ്പിൽ എരിയുന്ന തീയൂതി അവള്‍ കണ്ണുനീർ
തുടച്ചു. അടുപ്പി ലേതിനേക്കാൾ ചൂടൂള്ള എരിയുന്ന തീക്കനലുകൾ അവളുടെ മനസ്സിലായിരുന്നു.
നിശ്ശബ്ദ നിശ്വാസങ്ങളോടെ, ദയനീയ നെടുവീർപ്പുകളോടെ പൊലിയുന്ന കനവുകളുമായി ശതാബ്ദങ്ങൾ
അവള്‍ അടുക്കളയിൽ നിന്നു. ഒന്നും കാണാതെ, കണ്ട ഭാവം നടിക്കാതെ ഫ്യൂഡലിസം കടന്നുപോയി. മുതലാളിത്ത സമൂഹ ത്തിലാണ് മാറ്റത്തിന്റെ തിരയടികൾ കണ്ടു
തുടങ്ങിയത്. പാശ്ചച്ചാത്യ ലോകത്തിലെ ഫെമിനിസം പുരുഷ വിദ്വേഷത്തിലാണ് തുടങ്ങിയത്. എന്നാല്‍, ഇവിടെ സ്ത്രീ മാത്രമല്ല ചൂഷണ വിധേയ മാകുന്നതെന്നും, ലിംഗപരമായ ചൂഷണങ്ങളും വേര്‍തിരിക്കപ്പെട്ടു കണ്ടു കൊണ്ടുള്ള സ്വത്വപരമായ രാഷ്ട്രീയ മുന്നേറ്റം അശാസ്ത്രീയമാണെന്നും മാര്‍ക്സിസം നിര്‍ദ്ദേശിക്കുന്നു. പാര്‍ശ്വവല്‍കൃതവും ചൂഷിതരുമായ മറ്റു ജനവിഭാഗങ്ങളോട് കൈ കോര്‍ത്ത് കൊണ്ടു വര്‍ഗ്ഗപരമായ സമീപനം പ്രത്യയ ശാസ്ത്രപരമായ അടിത്തറയോടെ ദിശാബോധത്തോടെയുള്ള മുന്നേറ്റം ആണ് വേണ്ട തെന്നുമുള്ള മാര്‍ക്സിയന്‍ വീക്ഷണം ഏറെക്കുറെ അംഗീകരിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു.
കേരളത്തിൽ സ്ത്രീയുടെ അടിമത്തം മുമ്പേ ചർച്ച ചെയ്യുന്ന ചന്ദുമേനോന്റെ ഇന്ദുലേഖ ഒരു തുടക്കം ആയിരുന്നു. ആശാന്‍ കവിതകളില്‍ സ്ത്രീ പക്ഷ ചിന്ത ഉറക്കെ ചര്‍ച്ച ചെയ്യുന്നുണ്ട്. നവോദ്ധാന കാലാനന്തരം മറ്റു പല അവഗണിക്കപ്പെട്ട വിഭാഗങ്ങളുടെ പ്രശ്നങ്ങളും ഉയര്‍ന്നു വന്നപോലെ സ്ത്രീപക്ഷ ചിന്ത ഉയര്‍ന്നു വന്നതായി കാണുന്നില്ല. പുരോഗമന സാഹിത്യ ചിന്തയിലും സ്ത്രീ പ്രശങ്ങള്‍ക്ക് ഇടം കാണാനായില്ല എന്നത് ഒരു കറുത്ത നിഴല്‍ വീണ യാധാര്ത്യമായി നില നില്‍ക്കുന്നു. ലിംഗപരമായ പ്രശ്നങ്ങള്‍ വര്‍ഗ്ഗപരമായി എങ്ങനെ ചേര്‍ത്ത് വെക്കും എന്ന തല കുഴക്കുന്ന പ്രശ്നമായിരിക്കണം അതിനു കാരണം.
![]() |
കുമാരനാശാന്‍ |
സരസ്വതിയമ്മ,
ലളിതാംബിക അന്തർജ്ജനം,
ലളിതാംബിക അന്തർജ്ജനം,
ബാലാമണിയമ്മ, സുഗതകുമാരി,
മാധവിക്കുട്ടി,
മാധവിക്കുട്ടി,
എം.ടി. ഓ.എൻ.വി,
ടി .പത്നാഭൻ തുടങ്ങി പലരും
ടി .പത്നാഭൻ തുടങ്ങി പലരും
സ്ത്രീയുടെ വിഷയത്തെ അവതരിപ്പിച്ചു എങ്കിലും
അതിന്റേതായ കേന്ദ്രീകരണം ഉണ്ടായിട്ടില്ല.
ഇവരില്‍ സരസ്വതിയമ്മ, മാധവിക്കുട്ടി,
എന്നിവരുടെ കൃതികള്‍ വേറിട്ട് നില്‍ക്കുന്നുണ്ട്.
സ്ത്രീ പക്ഷ ചിന്തകള്‍ സംഘടനാ രൂപത്തോടെ പ്രസ്ഥാനമാവുന്നത് എൺപതുകളിലാണ്. ചിന്തി ക്കുന്ന സ്ത്രീകൾ
പലേടത്തും സംഘടിച്ചു. പട്ടാമ്പി കോളേജിലെ ചില അദ്ധ്യാപികമാരും പെണ്‍കുട്ടികളും
ചേർന്ന്, "മാനുഷി" എന്നൊരു സംഘടന രൂപീകരിച്ചു. അതിന്റെ മുൻനിരയിൽ നിന്നത്
അവിടുത്തെ അദ്ധ്യാപികയും, എഴുത്തുകാരിയുമായ സാറാ ജോസഫ് ആയിരുന്നു. അതോടൊപ്പം മാധവിക്കുട്ടി,
സുഗതകുമാരി, കെ. അജിത തുടങ്ങിയവരുടെ ചിന്തകളും പ്രവര്‍ത്തന ങ്ങളും , സ്ത്രീകൾക്ക് പ്രചോദനമായി.
വന്‍കിട ഹോട്ടലുകളിലെ നഗ്നനൃത്തം (കാബറെ) നിരോധനാവശ്യവുമായി സ്ത്രീകൾ
സമര മാരംഭിച്ചു. കാബറെ നിരോധനത്തിലൂടെ വിജയം കണ്ട സ്ത്രീ വിമോചന പ്രസ്ഥാനത്തിന്റെ
വീര്യം വർദ്ധിച്ചു. പ്രസ്തുത പ്രസ്ഥാനത്തിന്റെ പ്രചാരണത്തിനായി വികാസത്തിനും
സാഹിത്യത്തെ മാദ്ധ്യമ മാക്കിക്കൊണ്ടാണ് "പെണ്ണെഴുത്ത്" ആരംഭിക്കുന്നത്. എന്നാൽ,
സ്ത്രീയുടെ പക്ഷത്തു നിന്ന് ശക്തമായി എഴുതിക്കൊണ്ടിരിക്കുന്ന ഗ്രേസി, അഷിത,
ചന്ദ്രമതി തുടങ്ങിയ എഴുത്തുകാരികൾ , തങ്ങളെ പെണ്ണെഴുത്തുകാരികളെന്ന്
വിളിക്കുന്നത് അധിക്ഷേപമായി കരുതുന്നു.
ജീവിതത്തിന്റെ സമസ്തമേഖലകളിലേക്കും തങ്ങളുടെ വീക്ഷണം വ്യാപിപ്പിക്കാൻ പെണ്ണെഴു ത്തിന്റെ പ്രത്യയ ശാസ്ത്രത്തിനു കടന്നു പോകേണ്ടതുണ്ട്. വിദ്യാസമ്പന്നരായ യുവാക്കള്‍ക്കിടയില്‍ ഈ ദർശനം പടർന്നു കയറിക്കൊണ്ടിരിക്കയാണ്. നൈതികവും രാഷ്ട്രീയവുമായ അവകാശങ്ങള്‍, പൌരാവകാശ നിഷേധങ്ങള്‍, തൊഴില്‍ രംഗത്തെ ചൂഷണങ്ങള്‍, വീട്ടിനകത്തും പുറത്തും സ്ത്രീ നേരിടുന്ന അടിമത്തം, സ്ത്രീധന സംബന്ധമായ പീഢനം, ഒറ്റക്കും കൂട്ടായുമുള്ള ബലാൽസംഗം അടക്കമുള്ള വികൃത ലൈംഗീക ബോധങ്ങളും സമീപനങ്ങളും തൂടങ്ങി സ്ത്രീ നേരിടുന്ന വര്‍ത്ത മാനകാല പ്രശ്നങ്ങള്‍ക്ക് എത്രത്തോളം പ്രതിരോധമായി എന്ന് പരിശോധിക്കേണ്ട തുണ്ട്. എന്തെല്ലാം തരത്തില്‍ പ്രത്യക്ഷ പരിഹാരമായി എന്നതിനേക്കാള്‍, ഇതു അളവോളം സമൂഹത്തെ സ്വാധീനിച്ചു എന്നതാണ് പരിശോധിക്കേണ്ടത്. ഇനിയും വ്യപകമാകേണ്ടതുണ്ട് എന്ന വസതുത അംഗീകരിക്കുമ്പോള്‍, അത് സ്ത്രീ പക്ഷ ചിന്തയുടെ പരിമിതിയല്ല, മറിച്ചു, മുതലാളിത്തം ക്രൂരമായി അവരുടെ വ്യവസ്ഥാ പിത നില പാടുകളോടെ അജയ്യമായി നിലകൊള്ളുന്നു എന്നതാണ് യാഥാര്‍ ത്ഥ്യം. എങ്കിലും രാഷ്ട്രീ യവും സാംസ്കാരികവുമായി പ്രബുദ്ധമായ മസ്തിഷ്ക്കങ്ങളെ പ്രക്ഷാ ളനംചെയ്യാൻ സ്ത്രീ പക്ഷ ചിന്തക്ക് കഴിയുന്നുണ്ടെങ്കില്‍ അത് പുരോഗമന പരമായി പരിഗണി ക്കപ്പെടുന്നു.
![]() |
മാധവിക്കുട്ടി |
![]() |
കെ. അജിത |
പുരുഷനാണ് സ്ത്രീയുടെ
ശത്രുവെന്ന തരത്തിലുള്ള പാശ്ചാത്യ ഫെമിനിസ്റ്റുകളുമായി ഈ പ്രസ്ഥാനം വിയോജിക്കുന്നു. പുരുഷന്‍ സ്ത്രീയുടെ. ശത്രുവല്ല
പുരുഷാധിപത്യപരമായ അധികാര വ്യവസ്ഥ യാണ് സ്ത്രീയുടെ ശത്രു. നാടുവാഴി വ്യവസ്ഥയിലും തുടര്‍ന്നുള്ള മുതലാളിത്തതിലും പെണ്ണ് ഉപഭോഗ വസ്തുവായി, വില്‍പ്പന ചരക്കായി പരിഗണിക്കപ്പെടുന്നു. എല്ലാ അർത്ഥത്തിലും തലത്തിലും പുരുഷ നോടൊപ്പം സ്ത്രീ നിൽക്കണമെന്നും
ശഠിക്കുന്നില്ല. പ്രകൃതിനിഷ്ഠക്കനു സൃതമായി, പാരിസ്ഥിതികമായി കായബലം, പ്രസവം,
മാനസിക ഭാവങ്ങൾ തുടങ്ങിയവയിൽ സ്ത്രീ പുരുഷ ഭേദങ്ങളുണ്ട്. അവയൊന്നും തന്നെ
പുരുഷന്റേയോ, സ്ത്രീയുടേയ നേട്ടങ്ങളോ, പരിമിതികളോ അല്ല. അതിവേഗം പായുന്ന ഒരു
വാഹന ത്തിലിരിക്കുമ്പോൾ , ആ വേഗത പുരുഷനെ ഹരം പിടിപ്പിക്കുമ്പോൾ, സ്ത്രീ
പീഢിപ്പി ക്കപ്പെടുകയാണ്. അവളുടെ ഗർഭപാത്രത്തിലോ, മാറിലോ, മടിയിലോ കിടക്കുന്ന
കുട്ടിയെക്കുറിച്ച് ഓർത്ത്` അവൾ അസ്വസ്ഥയാകുന്നു. ഇവ രണ്ടും ആരുടേയും
പരിമിതിയല്ല, മറിച്ച് നൈസർഗ്ഗികമായ സ്വഭാവരീതിയാണ്. ഇതെല്ലാം വിവേകപൂർവ്വം
അംഗീകരിച്ചു കൊണ്ടുതന്നെ, സാമ്പത്തിക -സാമൂഹിക -സാംസ്ക്കാരിക മേഖല കളിൽ
സ്ത്രീ പുരുഷ സമത്വം കൈവരിക്കുകയാണ് ലക്ഷ്യം. സ്ത്രീത്വം ആഘോഷിക്കുകയാണ് വേണ്ടത്
എന്നവർ കരുതുന്നു.
സ്ത്രീയുടെ അവയവങ്ങൾ പ്രദർശിപ്പിച്ച് പരസ്യങ്ങളും
, സിനിമകളും, പ്രസിദ്ധീകരണ മാധ്യമങ്ങളും സ്ത്രീയെ വിൽപ്പനച്ചരക്കാക്കുന്ന വ്യവസ്ഥയോട്
രൂക്ഷമായി അവര്‍ കലഹിക്കുന്നുണ്ട്. അതേ സമയം സ്വന്തം ശരീരം പ്രദർശിപ്പിക്കാനും,
അവരവരുടെ ഇഷ്ടാനുസരണം സൗന്ദര്യവും, പ്രതിഭയും കാത്തുസൂക്ഷിക്കാനും
വികസിപ്പിച്ചെടുക്കാനും, രതിയിലേർപ്പെടാനുമുള്ള അവകാശം സ്ത്രീ ക്കുണ്ടായിരിക്കണം എന്നവര്‍ക്ക് ഉറച്ച വിശ്വാസമുണ്ട്.
പക്ഷേ, കുത്തക മുതലാളിത്ത സ്ഥാപിത താൽപ്പര്യാനുസരണം, അവരുടെ അളവുകൾക്കും
തൂക്കങ്ങൾക്കുമനുസൃതമായി കൊണ്ടാടുന്ന സൗന്ദര്യ മൽസരങ്ങളും നിഷേധിക്കപ്പെടേണ്ടതാണ്.
പൊള്ളുന്ന വെയിലിനെ മറന്ന് നെല്ലുകൊയ്യുന്ന കറുത്ത കർഷക പ്പെൺകൊടിയിലും
സൗന്ദര്യമുണ്ട്. കൃത്രിമത്വത്തിന്റെ ആധുനിക സൗന്ദര്യസങ്കൽപ്പങ്ങളെ അടിമുടി
അവര്‍ നിഷേധിക്കുന്നു.
സ്ത്രീക്ക് മാത്രമാണ് പ്രശ്നങ്ങള്‍ എന്ന അര്‍ത്ഥത്തില്‍
പ്രശ്നങ്ങളെ ചുരുക്കി കാണുന്നത്
സ്വത്വ രാഷ്ട്രീയത്തിലേക്കും
സങ്കുചിത വീക്ഷണത്തിലേക്കും നയിക്കും.
അത് വര്‍ഗ്ഗ വീക്ഷണങ്ങളെയും വര്‍ഗ്ഗ സമരങ്ങളെയും തകര്‍ക്കും.
മുന്‍പ് നാടുവാഴിത്തവും, പിന്നീട് മുതലാളിത്തവും കൊണ്ട് നടക്കുന്ന
പുരുഷാധിപത്യ വ്യവസ്ഥ തകര്‍ക്കപ്പെടെണ്ടതാണ്
അതിനെതിരെയുള്ള സമരത്തില്‍ പുരുഷനും സ്ത്രീയും
മറ്റു എല്ലാ ചൂഷിത ജന വിഭാഗങ്ങളും ഒന്നിക്കും. അതാണ് സ്ത്രീ പക്ഷ രാഷ്ട്രീയം.
ജീവിതത്തിന്റെ സമസ്തമേഖലകളിലേക്കും തങ്ങളുടെ വീക്ഷണം വ്യാപിപ്പിക്കാൻ പെണ്ണെഴു ത്തിന്റെ പ്രത്യയ ശാസ്ത്രത്തിനു കടന്നു പോകേണ്ടതുണ്ട്. വിദ്യാസമ്പന്നരായ യുവാക്കള്‍ക്കിടയില്‍ ഈ ദർശനം പടർന്നു കയറിക്കൊണ്ടിരിക്കയാണ്. നൈതികവും രാഷ്ട്രീയവുമായ അവകാശങ്ങള്‍, പൌരാവകാശ നിഷേധങ്ങള്‍, തൊഴില്‍ രംഗത്തെ ചൂഷണങ്ങള്‍, വീട്ടിനകത്തും പുറത്തും സ്ത്രീ നേരിടുന്ന അടിമത്തം, സ്ത്രീധന സംബന്ധമായ പീഢനം, ഒറ്റക്കും കൂട്ടായുമുള്ള ബലാൽസംഗം അടക്കമുള്ള വികൃത ലൈംഗീക ബോധങ്ങളും സമീപനങ്ങളും തൂടങ്ങി സ്ത്രീ നേരിടുന്ന വര്‍ത്ത മാനകാല പ്രശ്നങ്ങള്‍ക്ക് എത്രത്തോളം പ്രതിരോധമായി എന്ന് പരിശോധിക്കേണ്ട തുണ്ട്. എന്തെല്ലാം തരത്തില്‍ പ്രത്യക്ഷ പരിഹാരമായി എന്നതിനേക്കാള്‍, ഇതു അളവോളം സമൂഹത്തെ സ്വാധീനിച്ചു എന്നതാണ് പരിശോധിക്കേണ്ടത്. ഇനിയും വ്യപകമാകേണ്ടതുണ്ട് എന്ന വസതുത അംഗീകരിക്കുമ്പോള്‍, അത് സ്ത്രീ പക്ഷ ചിന്തയുടെ പരിമിതിയല്ല, മറിച്ചു, മുതലാളിത്തം ക്രൂരമായി അവരുടെ വ്യവസ്ഥാ പിത നില പാടുകളോടെ അജയ്യമായി നിലകൊള്ളുന്നു എന്നതാണ് യാഥാര്‍ ത്ഥ്യം. എങ്കിലും രാഷ്ട്രീ യവും സാംസ്കാരികവുമായി പ്രബുദ്ധമായ മസ്തിഷ്ക്കങ്ങളെ പ്രക്ഷാ ളനംചെയ്യാൻ സ്ത്രീ പക്ഷ ചിന്തക്ക് കഴിയുന്നുണ്ടെങ്കില്‍ അത് പുരോഗമന പരമായി പരിഗണി ക്കപ്പെടുന്നു.
കാലം കുളമ്പടികളുമായി നീങ്ങുന്നത് മുന്നോട്ടാണ്.
അതിന്റെ സ്വരം കേട്ടില്ലെന്നു ആര് നടിച്ചാലും
അതിനു മാറ്റൊലികള്‍ ഉണ്ടായി ക്കൊണ്ടിരിക്കും .
തുറന്ന മനസ്സുമായി കാതോര്‍ക്കാനാണ്
കാലം ആവശ്യപ്പെടുന്നത്.