മാധ്യമങ്ങളിലെ സ്ത്രീവിരുദ്ധത:നടപടി വേണം


കെ.കെ.ശൈലജ 
സ്ത്രീകളെ അശ്ലീലമായി പരസ്യങ്ങളിലും പോസ്റ്ററുകളിലും
 ഉപയോഗിക്കുന്നതിനെതിരെ നിയമം ഉണ്ടെങ്കിലും നടപ്പാക്കുന്നില്ല.
അരാജകത്വം കാഴ്ച്ചപ്പാട്‌ പ്രോൽസാഹിപ്പിക്കും വിധം ശരീരത്തെ കച്ചവടമാക്കുന്നതിന്നെതിരെ പ്രക്ഷോഭം സംഘടിപ്പിക്കണം. എന്ന്‌ സി.പി.എം കേന്ദ്രമമ്മിറ്റിയംഗം കെ.കെ.ശൈലജ പറഞ്ഞു. ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാനകമ്മിറ്റി സംഘടിപ്പിച്ച കാളിന്ദി ദേശ്പാണ്ഡേ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.ഡൽഹിയിൽ ചേരിനിവാസികളുടേ ഉന്നമനത്തിനായി പ്രവർത്തിച്ച്‌ ജീവിതം സമർപ്പിച്ച നേതാവായിരുന്നു കാളിന്ദി ദേശ്‌ പാണ്ഡേ എന്നും അവർ അനുസ്മരിച്ചു.


ചന്ദ്രമതി
എഴുത്തുകാരി ചന്ദ്രമതി മുഖ്യപ്രഭാഷണം നടത്തി. സ്ത്രീ എന്നാൽ സ്വർണ്ണം എന്ന സമവാക്യം രൂപീകരിക്കാനാണ്‌ പരസ്യങ്ങൾ ശ്രമിക്കുന്നത്‌. സ്ത്രീകളെ ഇരയായാണ്‌ ചിത്രീകരിക്കുന്നത്‌. ഇതി നാലാണ്‌ സദാചാരഗുണ്ടകൾ സമൂഹത്തിൽ വർദ്ധിക്കുന്നത്‌. വിവാഹസർട്ടിഫിക്കറ്റ്‌ ഇല്ലാതെ യാത്ര ചെയ്യാൻ ഭയപ്പെടുന്ന സ്ഥിതിയിലേക്ക്‌ എത്തിയിരിക്കുകയാണ്‌ ഇപ്പോൾ.ഇത്തരെക്കാരെ നേരി ടണമെന്നും ചന്ദ്രമതി പറഞ്ഞു.

ഉഷ എസ്‌.നായർ

തെറ്റായ സന്ദേശങ്ങൾ നൽകുന്ന പരസ്യങ്ങളേയും ചിത്രങ്ങളേയും നിയമനടപടിയിലൂടെ എതിർക്കണമെന്ന്‌ നിരൂപക ഉഷ എസ്‌.നായർ പറഞ്ഞു. സിനിമയിൽ ശരീരം പ്രദർശിപ്പിക്കുന്നവർക്കാണ്‌ പ്രതിഫലം കൂടുതൽ നൽകുന്നതെന്നും അഭിനയത്തിന്‌ പ്രാധാന്യമില്ലാതെയെന്നും ഡബ്ബിംഗ്‌ ആർട്ടിസ്റ്റ്‌ ഭാഗ്യലക്ഷ്മി പറഞ്ഞു. 

- പത്രവാര്‍ത്ത