അമ്മദൈവം (കവിതകള്‍)

സുഷമാശങ്കര്‍ 

മലയാളത്തെ അമ്മയായി കാണുന്നതിനു പകരം  അമ്മയെ മലയാളമായി  കാണുകയാണ് സുഷമാശങ്കര്‍ .ഈ കവിതയിലുടനീളം  കേരളീയതയുടെ സുഗന്ധവും  സൌന്ദര്യവും ഉണ്ട്ട്. ചേങ്ങലയും, ചെണ്ടയും ആമ്പലും കായലും  ചേനയും ചേമ്പും ഉപ്പുമാങ്ങയും  അരിവാളും  ഈര്‍ക്കില്‍ ചൂലും  പമ്പരവും വരിക്കപ്ലാവിനെ വഴക്ക് പറയുന്ന  അമ്മയും കപ്പയും കാച്ചിലും  ചീരയും മുരിങ്ങയും എല്ലാം  ഈ കവിതയില്‍  ഉണ്ട് .ഇതിലൂടെ സഞ്ചരിക്കുമ്പോള്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കേരളീ യതയും  അതിന്റെ നന്മയും സൌന്ദ ര്യത്തോടും  സുഗന്ധത്തോടും കൂടി നമുക്ക് അനുഭവിക്കാന്‍ കഴിയുന്നു
                                                                                                             കുരീപ്പുഴ ശ്രീകുമാര്‍  
പ്രസാധനം -ചന്ദന്‍ പബ്ലിക്കേഷന്‍സ്  
വൈറ്റ് ഫീല്‍ഡ് 
കവര്‍ ഡിസൈന്‍ -സി.മാര്‍ക്കണ്ടെയ 
വില-60 രൂപ