ഇടപ്പള്ളി കവിതയെ ഹൃദയാനുഭവമാക്കിയ കവി


ഡോ:ജോർജ്ജ്‌ ഓണക്കൂർ 
മലയാളകവിതയെ ബൗദ്ധികാനുഭവത്തിൽ നിന്ന്‌ ഹൃദയാനുഭവമാക്കിയ കവിയാണ്‌ ഇടപ്പള്ളി രാഘവൻ പിള്ള.ബുദ്ധിയുടെ വ്യാപാരമായിരുന്ന കവിതയെ ഹൃദയത്തിന്റെ ഭാഷയിൽ നാവിൽ തുടിക്കുന്ന കാവ്യാനുഭവമാക്കി മാറ്റിയത്‌ ഇടപ്പള്ളിയും ചങ്ങമ്പുഴയും ചേർന്നാണ്‌. മലയാളകവിതയെ അതിന്റെ ചൊല്ലുവഴിയിലേക്ക്‌ കൊണ്ടുവരാൻ ഇരുവർക്കും കഴിഞ്ഞു.

മലയാളകവിതയിലെ ഒറ്റപ്പെട്ട വ്യക്തിത്വമാണ്‌ ഇടപ്പള്ളി രാഘവൻപിള്ള. സമൂഹത്തെ സ്വയം നിരാകരിച്ച വ്യക്തിയാണ്‌ അദ്ദേഹം. ഒറ്റപ്പെടലിൽ അദ്ദേഹം കരുത്ത്‌ കണ്ടെത്തി. ഇടപ്പള്ളിയുടെ കവിതകൾ വായിക്കുമ്പോൾ മറ്റൊരു സാംസ്ക്കാരികപരിസരത്തേക്ക്‌ നമുക്ക്‌ ഉയരാൻ കഴിയുന്നുവെന്നും ജോർജ്ജ്‌ ഓണക്കൂർ പറഞ്ഞു.

മുളങ്കാടകത്ത്‌ ഇടപ്പള്ളി സ്മൃതിമണ്ഡപത്തിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ "മലയാളകവിതയും ഇടപ്പള്ളിപ്രസ്ഥാനവും" എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

പത്രവാര്‍ത്ത