നീതി സാധാരണക്കാരന്റെ പടിവാതിലിൽ എത്തണം

മഞ്ജുള ചെല്ലൂർ 
കേരള ഹൈക്കോടതി ആക്ടിംഗ്‌ ചീഫ്‌ ജസ്റ്റിസ്‌
സാധാരണക്കാരന്റെ പടിവാതിൽക്കൽ നീതി എത്തണം. 
ആ ലക്ഷ്യത്തിലേക്കാണ്‌ കേരള ത്തിലെ നീതിന്യായവ്യവസ്ഥയെ ഇപ്പോൾ നയിക്കുന്നത്‌. 
നല്ല നീതിന്യായവ്യവസ്ഥ സമൂഹത്തിൽ സമാധാനം നിലനിർത്തും. 
കോടതികളുടെ പ്രവർത്തനത്തിന്‌ പരാധീനതകളുണ്ടെങ്കിൽ 
അത്‌ കോടതികളുടെ കാര്യക്ഷമതയേയും ബാധിക്കും. 
കേസുകളുടെ ബാഹുല്യം പോലും അതിന്റെ പരാധീനതകളിൽ നിന്നുണ്ടാകുന്നതാണ്‌. ഹൈക്കോടതി സർക്കാരിനോട്‌ ആവശ്യപ്പെടുന്ന ഭൂരിഭാഗം കാര്യങ്ങളിലും
 അനുകൂലമായ നിലപാടുകളാണ്‌ ഉണ്ടാകുന്നത്‌. 
പക്ഷേ, കേരളത്തിലെ കോടതികൾക്ക്‌ കാര്യക്ഷമമായി പ്രവർത്തിക്കാൻ ആവശ്യമായ ജീവനക്കാരെ ഇനിയും സർക്കാർ അനുവദിച്ചിട്ടില്ല. 
നിലവിൽ പ്രവർത്തിക്കുന്ന മീഡിയേഷൻ സെന്ററുകൾ
 എല്ലായിടത്തും വലിയ വിജയം കാണുന്നുണ്ട്‌. 
താലൂക്ക്‌ തലങ്ങൾ മുതൽ ഇത്തരം പ്രവർത്തനങ്ങൾ നടത്തേണ്ടതിന്റെ ആവശ്യകത തിരിച്ചറിഞ്ഞിട്ടുണ്ടെന്നും മഞ്ജുള ചെല്ലൂർ പറഞ്ഞു.

കരുനാഗപ്പള്ളിയിൽ പുതിയ സബ്കോടതിയുടെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു  
കേരള ഹൈക്കോടതി ആക്ടിംഗ്‌ ചീഫ്‌ ജസ്റ്റിസ്‌ മഞ്ജുള ചെല്ലൂർ. 
പത്രവാര്‍ത്ത