അച്ഛനെപ്പോലൊരു ഗുരുനാഥൻ- വെമ്പട്ടി ചിന്നസത്യം.


കലാമണ്ഡലം സരസ്വതി

............ഗുരുകുലസമ്പ്രാദായത്തിലായിരുന്നു അദ്ദേഹത്തിന്റെ ക്ലാസ്സുകൾ. അതിനാൽ ശിഷ്യരുമായി നല്ല അടുപ്പമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഗുരുകുല ശിക്ഷണം ലഭിച്ചില്ലയെന്നത്‌ എന്റെ എക്കാലത്തെയും  വേദനകളിലൊന്നാണ്‌. നാട്ടിൽ ഭരതനാട്യം ക്ലാസ്സുകള്‍ എടുത്തിരുന്നതിനാൽ അവധിക്കാലത്ത്‌ ബന്ധുവിന്റെ വീട്ടിൽ താമസിച്ചാണ്‌ ചിന്നസത്യം സാറിന്റെ അടുത്ത്‌ കുച്ചിപ്പുഡി പഠിക്കാൻ പോയത്‌.
നാട്ടിൽ ക്ലാസ്സുകൾ എടുക്കുന്നതിൽ സന്തോഷിച്ച അദ്ദേഹം എനിക്കു പ്രത്യേക ക്ലാസ്സുകൾ തന്നിരുന്നു. അദ്ദേഹത്തിന്റെ പ്രശസ്ത ശിഷ്യകളായ മഞ്ജുഭാർഗ്ഗവി. സി.എച്ച്‌.പദ്മ എന്നിവരോടൊപ്പം കോഴിക്കോട്‌ ടൗൺഹാളിൽ അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ എന്റെ അരങ്ങേറ്റം നടത്താൻ അവസരം തന്നത്‌ എന്റെ കണ്ണു നനയിച്ചു. എന്നും തുണയായി നിന്നിരുന്ന അദ്ദേഹത്തിന്റെ വിയോഗം കലാലോകത്തിന്‌ നികത്താനാവാത്ത നഷ്ടം തന്നെയാണ്‌.......



                                                                                                              പത്രവാർത്ത