ശാപം

രാജലക്ഷ്മി

രാംശരൺ ആരാണ്‌ ആ പെൺകുട്ടി?
“പുരോഹിതന്റെ മകൾ ആയിരിക്കണം. ഇതിനടുത്താണ്‌ അദ്ദേഹത്തിന്റെ താമസം.”
“ഭാർഗ്ഗവാചാര്യന്റേയോ?”
“അതെ, തിരുമേനി”
“അത്ഭുതം. ദർഭപ്പുല്ലിന്മേൽ റോസാപ്പൂ വിരിയുക”
“ഈ കന്യകയുടെ അമ്മ അതിസുന്ദരിയായിരുന്നു എന്ന്‌ കേട്ടിട്ടുണ്ട്‌.”
“അവരിപ്പോഴില്ലേ?
”മരിച്ചു. പുരോഹിതന്‌ ലോകത്ത്‌ ഇപ്പോൾ ആകെ ഉള്ളത്‌ ഈ മകൾ മാത്രമാണ്‌.
എന്തൊരു അഭൗമലാവണ്യം“
അമ്മയുടെ തനിച്ഛായയാണെന്നാണ്‌ പറയപ്പെടുന്നത്‌. മഹാരാജാവിന്‌ അവൾ നടന്നു മറഞ്ഞ വഴിയിൽ നിന്ന്‌ കണ്ണ്‌ പറിക്കാൻ പറ്റുന്നില്ല.
വനദേവത
”മൂടൽമഞ്ഞിന്റെ മറ നീക്കി ആ അപ്സരസ്സ്‌ അങ്ങിനെ നടന്നടുത്തപ്പോൾ വസന്തം എതിരെ വരിക യാണ്‌ എന്ന്‌ തോന്നിയില്ലേ രാംശരൺ“?

രാംശരൺ കൈകൊണ്ട്‌ വായ്പൊത്തി ചിരിച്ചു.
”നീ ഒരു അരസികനാണ്‌ രാംശരൺ“

മഹാരാജാവ്‌ കുതിരയെ തിരിച്ചു. കൊട്ടാരത്തിൽ എത്തും വരെ പിന്നെ ഒന്നും മിണ്ടുക ഉണ്ടായില്ല.
സ്വാമിയെ അറിയാവുന്ന രാംശരണും ഒന്നും മിണ്ടിയില്ല. മുഷിവ്‌ മാറാൻ വേണ്ടി സവാരിക്കിറങ്ങിയതാണ് ..
മഹാരാജാവ്‌ മനോരാജ്യത്തിൽ ലയിച്ചു. അന്തഃപുരത്തിലെ ആ അരോചകമായ വൈവിധ്യരാഹിത്യം കൊണ്ട്‌ മടുത്താണ്  വ്യായാമം എങ്കിലും ആവട്ടെ എന്നു വെച്ച്‌ ഇറങ്ങിത്തിരിച്ചത്‌.
യുദ്ധഭൂമിയിലെ കാർക്കശ്യവും കഷ്ടപ്പാടും കഴിഞ്ഞ്‌ തിരിച്ചെത്തിയപ്പോൾ കുറച്ചു ദിവസത്തേക്ക് ഈ സുഖജീവിതം ആനന്ദമായി.
ഓ അതെത്രവേഗം ചെടിച്ചു.
വൈവിദ്ധ്യം എന്നൊന്നില്ല.
ഇന്നലത്തെപ്പോലെ ഇന്ന്‌. ഇന്നത്തെപോലെ നാളെ ഒരു വ്യത്യാസവുമില്ല.
എന്നിട്ട്‌ ഇന്ന്‌ കാലത്തേ ധവന്റെ പുറത്തു കയറി രാംശരണെയും കൊണ്ട്‌ പുറപ്പെട്ടപ്പോൾ ഇങ്ങിനെ ഒരനുഭവം പ്രതീക്ഷിച്ചിരുന്നോ?
മാവിൻതോപ്പിലെ മരങ്ങളുടെ ഇടയില്‍ ക്കൂടി മഴവില്ലു പോലെ ഒരു അപ്സരസ്സ്‌ പെട്ടെന്നിങ്ങനെ പ്രത്യക്ഷപ്പെടുമെന്ന്‌.
പിറ്റേ ദിവസവും അതേ സമയത്ത്‌ രാജാവ്‌ രാംശരണിനേയും കൂട്ടി മാന്തോപ്പിന്റെ വക്കത്തെത്തി.
യാമങ്ങൾ കഴിഞ്ഞു. നിന്ന്‌ നിന്ന്‌ മടുത്തു. കാണാൻ കൊതിച്ചത്‌ കണ്ടില്ല.. കുടവും അരയിൽ ഒതുക്കി ഈറന്‍ തലമുടിക്ക്‌ മുകളില്‍ ക്കൂടി സാരിത്തുമ്പ്‌ വലിച്ചിട്ട്‌ ആ ദേവത പ്രത്യക്ഷപ്പെട്ടില്ല. വെയിൽ ഉദിച്ചുപൊങ്ങിയപ്പോൾ തിരിച്ചു പോന്നു. തോപ്പിലൂടേ നടന്ന്‌ ചിറക്കര വരെ പോയി. താഴ്ന്ന്‌ പന്തലിച്ച്‌ കിടന്ന മരങ്ങൾക്കിടയിലൂടെ കുതിരയോടിക്കാൻ വയ്യ. ഇറങ്ങി നടന്നു. പലരും കുളിക്കുന്നുണ്ട്‌ ചിറയിൽ. കണ്ണ്  തിരക്കിയ ആൾ മാത്രം ഇല്ല.
കുറേക്കൂടി നേർത്തേ ആക്കി വരവ്‌. ഇല്ല എന്നിട്ടും പറ്റിയില്ല.ഓരോ ദിവസവും കാണാതെ മടങ്ങിപ്പോരുമ്പോൾ അവൾ കൂടുതൽ കൂടുതൽ ആകർഷകയാവുകയാണ്‌. കളിക്കോപ്പ്` കയ്യിൽ കിട്ടുന്നതിനുമുമ്പ്‌ നഷ്ടപ്പെട്ടുപോയ കുട്ടി.ദർശനം നിഷേധിക്കപ്പെടുമ്പോൾ കൂടുതൽ കൂടുതൽ പ്രിയദർശിനി ആവുകയാണ്‌ .` അവൾ. രാംശരണിന്‌ മടുത്തു. അയാൾ സൂത്രത്തിൽ ഒരന്വേഷണം നടത്തിവന്നു. പുരോഹിതപുത്രി ദിവസവും വെള്ളം കൊണ്ടുവരുന്നതിന്‌ ചിറയിലേക്ക്     പോകാറില്ല അച്ഛന്റെ കൺമണിയാണ്‌ മകൾ. അവളെ സാധാരണ ഇത്രയും ദൂരം തനിയെ അയയ്ക്കാറില്ല. ഇന്ന്‌ എന്തോ പ്രത്യേക കാരണം കൊണ്ട്‌ ആ കന്യക അവിടം വരെ പോയതാണ്‌. അവരുടെ താമസസ്ഥലത്തിൽ കുളമുണ്ട്‌. അവിടെയാണ്‌ സാധാരണ കുളിക്കുക. ചിറക്കരയിലും മാവിൻതോപ്പിലും കാത്തുനിന്നിട്ട്‌ കാര്യമില്ല.

വെളുപ്പാൻ കാലത്തെ സവാരി നിന്നു. ഒരാഴ്ച്ച രാജാവ്‌ സഹിച്ചു. ഇത്‌ ഒരു ജ്വരം പോലെ യായിത്തീരുകയാണ്‌.
”രാംശരൺ“
”തിരുമേനി-
“എനിക്കവളെ കിട്ടിയേ തീരു”
പുരോഹിതൻ“
”അതാൺ` പറയാൻ തുടങ്ങിയത്‌. പുരോഹിതനോട്‌ ചെന്ന്‌ ചോദിക്കു.“
”ബ്രാഹ്മണകന്യക“
”ഈ അംബർ രാജ്യത്തിലെ ഭരണാധികാരിയാണ് ` ഞാൻ“
”തിരുമേനി, പുരോഹിതനെ ഭീഷണിപ്പെടുത്താ-“
”മൂന്ന്‌ ഉപായങ്ങളും  നോക്കിക്കോളു .
”അങ്ങിനത്തെ ഒരാളുണ്ടോ?“
”ആ ബ്രാഹ്മണൻ- ഈ വിചാരം മനസ്സിൽ നിന്നു കളയു തിരുമേനി“.
”എടോ, ഭീഷണിയല്ലാതെ വേറെ ഉപായമൊന്നുമില്ലേ?അംബർ രാജാവിന്റെ പട്ടമഹിഷി-“
”പട്ടമഹിഷിയോ തിരുമേനി? അപ്പോൾ സുനന്ദാദേവി?
നഗരത്തിന്റെ അതിർത്തി വിട്ട്‌ കുറച്ചു ദൂരെയാണ്‌ പുരോഹിതന്റെ കൊച്ചുവീട്`. മാവുകൾ അന്യോന്യം തൊട്ടുരുമ്മി പടർന്ന്‌ പന്തലിച്ച്‌ കാടുപോലെ കിടക്കുന്ന തോപ്പിന്റെ വക്കത്ത്‌. സ്വല്പ്പം ശങ്കയോടെയാണ്‌ അന്ന്‌ വൈകുന്നേരം രാംശരൺ ആ പുൽ മേഞ്ഞ പുരയുടെ മുറ്റത്ത്‌ ചെന്ന്‌ നിന്നത്‌. ചുമച്ച്` തൊണ്ടയനക്കി ശബ്ദം ഉണ്ടാക്കിയപ്പോൾ പുരോഹിതൻ ഇറങ്ങി വന്നു.
നെഞ്ചു വരെ എത്തുന്ന നീണ്ട താടി. മുഖത്ത്‌ എല്ലുകൾ എഴുന്നു നില്ക്കുന്നു. നരച്ച പുരികങ്ങൾക്കു താഴെ രണ്ടു കുഴിയിൽ തീക്ഷ്ണമായ കണ്ണുകൾ.
കുസലപ്രശ്നാദികൾ കഴിഞ്ഞു.ഇനി കാര്യം പറയണ്ടെ? എങ്ങിനെയാണ്‌ തുടങ്ങുക. ബ്രാഹ്മണന്റെ ക്ഷമ നശിക്കും മുമ്പ്‌ പറഞ്ഞില്ലെങ്കിൽ-
ആചാര്യൻ സഹധർമ്മിണി മരിച്ചിട്ട്‌ പിന്നെ വിവാഹം-“
”ഇല്ല, ഞാൻ പുനർവിവാഹം ചെയ്തില്ല“
”അപ്പോൾ മകൾക്ക്‌ തുണയ്ക്ക്‌?
ഞാൻ ഉണ്ട്‌“
”സ്ത്രീകൾ ആരും-കുട്ടി മുതിർന്നില്ലേ?
പുരോഹിതന്റെ പുരികങ്ങൾ ഉയർന്നു കൂട്ടിമുട്ടി“
”വേറൊരാൾക്കു വേണ്ടി കന്യകയെ യാചിക്കാനാൺ` ഞാൻ വന്നത്‌“
രാംശരൺ ധൃതിയിൽ പറഞ്ഞു”
“ഉം” ഒരു മൂളൽ മാത്രം
“പെൺകുട്ടിക്ക്‌ പ്രായം?”
“ആരാൺ` ആൾ?
”ഗുരോ, അങ്ങയുടെ പുത്രി ലക്ഷ്മീദേവിയാണ്‌.
ആരാണ്‌ വരണാർത്ഥി?
അവളുടെ സൗന്ദര്യത്തിന്റെ കീർത്തി കേട്ട്‌-“
ആൾ ആരാണെന്നു പറയു”

അങ്ങയുടെ കന്യക രത്നമാണ്‌. എല്ലാ രത്നങ്ങളും ചേരേണ്ട സ്ഥാനം-“
പുരോഹിതൻ ഒന്നും മിണ്ടിയില്ല.
രാംശരണിന്‌ സാധാരണ തോന്നാത്ത ഒരു പരുങ്ങൽ.
ഒരു സൈന്യം മുഴുവൻ എതിരെ വന്നാലും കുലുങ്ങാത്തവൻ ആന്‌. എതു കീണഞ്ഞ യുദ്ധത്തിലും സ്വാമിയുടെ കുതിരയുടെ പിന്നിൽ നിന്ന്‌ മാറിയിട്ടില്ല. ഈ ബ്രാഹ്മണന്റെ നോട്ടത്തിന്‌ മുമ്പിൽ-
”രാജാധിരാജനാണ്‌ എന്നെ പറഞ്ഞയച്ചത്‌. അങ്ങയുടെ പുത്രി തിരുമേനിയുടെ അന്തഃപുരേശ്വരി.
“എന്ത്‌? പുരോഹിതൻ ചാടിയെഴുന്നേറ്റു.രാംശരണും എണീട്ടു. മഹാരാജാവിന്റെ പട്ടമഹിഷി-അംബർ രാജ്യത്തിലെ മഹാറാണി.
എന്തു പറഞ്ഞു?
”ഓർത്തുനോക്കു, അങ്ങയുടെ പൗത്രൻ സിംഹാസനത്തിൽ-“നിർത്ത്‌”
അതൊരു ഗർജ്ജനമായിരുന്നു“.രാംശരൺ ഞെട്ടിപ്പോയി.
രാജാവിന്‌ അത്‌ പറയാൻ ധൈര്യം വന്നോ? ബ്രാഹ്മണകന്യക-
മഹാരാജാവ്‌
മഹാരാജാവ്` ഭാർഗ്ഗവവംശത്തിൽ പിറന്ന കന്യകയെ-
”അദ്ദേഹം ക്ഷത്രിയനാണ്‌“
ക്ഷത്രിയൻ- നീചൻ
ബ്രാഹ്മണ കന്യകയെ ക്ഷത്രിയന്‌ വരിച്ചുകൂടെന്നില്ലല്ലൊ.അത്‌ ശാസ്ത്രം നിഷേധിച്ചിട്ടൊന്നുമില്ല.
ഏത്‌ ശാസ്ത്രമാൻ` അത്` അനുവദിച്ചിരിക്കുന്നത്‌?
ശുകപുത്രി യയാതിയെ വരിച്ചില്ലേ?
ശുകപുത്രി- വേണ്ട, ഒന്നും പറയണ്ട- യാഗഭാഗം ശ്വാനന്‌ നക്കാനുള്ളതല്ല. ”
ശ്വാനൻ- പുരോഹിതരെ , അങ്ങ്‌ ആലോചിക്കാതെ സംസാരിക്കുകയാണ്‌.
ഛീ, കടക്ക്‌ പുറത്ത്‌. ഒരക്ഷരം മിണ്ടിപ്പോകരുത്‌.എന്റെ മകളെ തരില്ല.
കാറ്റത്ത്‌ കുതിരയോടിച്ച്‌ കൊട്ടാരത്തിൽ എത്തിയപ്പോഴേക്കും രാംശരണിന്റെ തല തനുത്തു. അയാളുടെ കോപം ഒന്നടങ്ങി.
രാജാവ്‌ അക്ഷമനായി കാത്തുനില്ക്കുന്നു.
“എന്തായി”
“പുരോഹിതൻ തരില്ല. ബ്രാഹ്മണകന്യകയെ ക്ഷത്രിയന്‌ കൊടുക്കില്ല എന്ന്‌.”
തീർത്തു പറഞ്ഞോ? പട്ടമഹിഷി ആക്കാമെന്ന്‌ പറഞ്ഞില്ലേ?
“പറഞ്ഞു, എല്ലാം പറഞ്ഞു. സ്വാമി. ഒന്നും അദ്ദേഹത്തിന്റെ ചെവിയിൽ കേറില്ല.
സുനന്ദാദേവി ഇരിക്കുമ്പോൾ പട്ടമഹിഷി ആക്കാമെന്ന്‌ നാം പറഞ്ഞിട്ടു്-
ആ ബ്രാഹ്മണന്‌”-
“ബ്രാഹ്മണൻ- ഇതിന്‌ പകരം ചോദിച്ചിട്ട്‌ മേല്ക്കാര്യം”.
“ഭാർഗ്ഗവാചാര്യൻ ഇവിടത്തെ മിക്ക കുടുംബങ്ങളിലേയും പുരോഹിതൻ ആണ്‌. അദ്ദേഹത്തെ ശിക്ഷിക്കുകയോ, ദണ്ഡിപ്പിക്കുകയോ ചെയ്താൽ ജനങ്ങൾ-”
“അയാളെ ശിക്ഷിക്കുമെന്ന്‌ ആരു പറഞ്ഞു?
തിരുമേനി ഘോരമാന്ത്രികനാണ്‌ അയാൾ. തീകൊണ്ട്` കളിക്കലാവും അത്‌. ഒരു വയസ്സന്റെ അവിവേകം- അതങ്ങ്‌ ക്ഷമിക്ക്‌ തിരുമേനി. പിന്നെ ആ പെണ്ണ്‌-അതിലും സുന്ദരിമാർ എത്ര പേരുണ്ട്‌. വല്ലാത്തവനാണ്‌ ആ ബ്രാഹ്മണൻ”.
നീ പേടിക്കേണ്ട. അയാളെ ഞാൻ ഒരു പാഠം പഠിപ്പിക്കും. അയാൾ ഇങ്ങോട്ട്‌ കാൽ പിടിക്കാൻ വരും.
ബ്രാഹ്മണകന്യക.
അവളൊന്നു തിരിഞ്ഞുനോക്കിയോ? പാവം പെണ്ണ്‌.
പുരോഹിതപുത്രിയുടെ ദിനചര്യകൾ പഠിച്ചുവരാൻ രാംശരൺ നിയുക്തനായി. അയാൾ സമ്മതമില്ലാതെ പോയി. തിരുവായ്കെതിർവായുണ്ടോ?

കന്യക ദിവസവും കാലത്ത്‌ കൂളിക്കാൻ പോകും. സ്വന്തം കുളത്തിലാന്‌ .തനിയെയാണ് പോവുക.
പുരോഹിതനും മകലുമല്ലാതെ ഒരു വൃദ്ധ മാത്രമേയുള്ളു വീട്ടിൽ. അടുത്തെങ്ങും വേറെ വീടുകളില്ല.
ഒരു ദിവസം കാലത്ത്‌ പെൺകിടാവ്‌ കൂളിക്കാൻ പോകുമ്പോൾ കുളക്കരയിൽ കുതിരപ്പുറത്തു നിന്ന്‌ വീണ്‌ അവശനിലയിൽ ഒരു യോദ്ധാവിനെ കാണുകയുണ്ടായി. അയാൾക്ക്‌ കുറച്ച്‌ വെള്ളം കുടിക്കാൻ വേണം. അയാളെ കുതിര നില്ക്കുന്നിടം വരെ നടക്കാൻ അവൾ സഹായിക്കുകയുമുണ്ടായി.
കുളി കഴിഞ്ഞ്‌ തിരിച്ചെത്തിയപ്പോൾ എല്ലാം പറയുന്ന ധാത്രിയോട്‌ ഈ സംഭവം അവൾ എന്തുകൊണ്ടോ പറയുകയുണ്ടായില്ല. അന്ന്‌ സന്ധ്യക്ക്‌ പ്രാർത്ഥനക്കിരുന്നപ്പോൾ പീലിത്തിരുമുടിയും കിങ്ങിണീയും അരമണിയുമായി ഉണ്ണിക്കണ്ണനാല്ലായിരുന്നു മുമ്പിൽ. മണ്ണിൽ അവശനിലയില്കിടന്ന്‌ തന്നെ ദയ്നീയമായി നോക്കുന്ന ഒരു ദീർഘകായൻ. അങ്ങിനെ ആ പഴയ നാടകം ആ പുൽമേഞ്ഞ പുരയുടെ നിഴലിൽ നിന്നകന്ന പരമ്പിൽ ആടുകയായി. ഋഷികന്യകയും പൗരവനും പറഞ്ഞ്‌ എരികേറ്റാൻ അനസൂയയും പ്രിയംവദയും ഇല്ലായിരുന്നു. അൻപോടെ നോക്കിനില്ക്കാൻ മാൻകിടാങ്ങളും ഇല്ലായിരുന്നു. മാവിൻ ചില്ലകൾക്കിടയിൽ കൂടി വരുന്ന കാറ്റ് ചൂളം അടിച്ച്‌ കടന്നുപോയി.കുളക്കരയിലെ പഞ്ചസാരമണൽ പുച്ഛിച്ച്‌ ചിരിച്ചു. ആ അമ്മയില്ലാത്ത പാവം കുട്ടി നട്ടുനനച്ച്‌ അരുമയായി വളർത്തിയ വെള്ളമന്താരം മാത്രം ദുഃഖിച്ച്‌ കണ്ണ്‌ ചിമ്മി. അതിലെ വെള്ളപ്പൂക്കൾ കണ്ണടയ്ക്കുന്നത്‌ അവൾ ശ്രദ്ധിക്കുകയുണ്ടായില്ല. ജീവിതാനന്ദം ഉടലെടുത്ത്‌ നിന്ന്‌ മാടി വിളിക്കുമ്പോൾ- ആ കുളക്കരയിലെ കട്ടെടുത്ത നിമിഷങ്ങൾ മാത്രമാണ്‌ ജീവിതം.ബാക്കിയെല്ലാം അയവിറക്കൽ.

മാസങ്ങൾ കഴിഞ്ഞു. വല്ലികൾ പൂക്കുന്നതും ഇലകൊഴിയുന്നതും ശ്രദ്ധിക്കാത്ത കാലം കുതിച്ചുപാഞ്ഞു. കവിത തീർന്നു. കടുത്ത യാഥാർത്ഥ്യം മാത്രമാണ്‌ ഇപ്പോൾ മുൻപിൽ. അവസാനം ഒരു ദിവസം പുരോഹിതനും അറിഞ്ഞു. ആരാണ്‌ നിന്നെ ചതിച്ചത്‌ ,പറയ്‌.“
അവൾ ഒന്നും മിണ്ടിയില്ല.
”പറയ്‌, പറയ്‌“ വൃദ്ധൻ ഗർജ്ജിച്ചു. ആരാണെന്ന്‌ പറയ്‌.”
പുരോഹിതൻ മകളെതലമുടി ചുറ്റിപ്പിടിച്ച്‌ വലിച്ചു. അവളിൽ നിന്ന്‌ ഒരു ദീനസ്വരം പോലുമില്ല.
“പറയ്‌, പറയ്‌” വൃദ്ധൻ ഭ്രാന്തനായി മാറുകയാണ്‌.
ജന്തുബലിക്ക്‌ ഉപയോഗിക്കുന്ന വാൾ കിളിയുടെ മുമ്പിൽ ഇരിപ്പുണ്ട്‌.അത്‌കൈയിൽ വന്നത്‌ എങ്ങിനെയെന്ന്‌ പുരോഹിതൻ അറിഞ്ഞില്ല.
“പറയ്‌, പറയ്‌...
അവൾ തല പൊക്കിയതു തന്നെയില്ല.
വൃദ്ധന്റെ കൈ ഉയർന്നു താണു.
ആ സാധു പെൺകുട്ടിയുടെ കഷ്ടപ്പാടുകൾ അവസാനിച്ചു.
മുറ്റത്ത്‌ കാളീവിഗ്രഹത്തിന്‌ മുമ്പിൽ ഹോമകുണ്ഡത്തിൽ തീ കത്തിജ്ജ്വലിച്ചു. പുരോഹിതൻ മകളുടെ ജീവനറ്റ ദേഹം കൈയിലെടുത്ത്‌ ഉപാസനാമൂർത്തിയുടെ മുമ്പിൽ നിന്നു.
”ദേവി, ഭദ്രകാളീ​‍ീ, ഞാൻ അവിടത്തെ സേവിച്ചിട്ടുണ്ടെങ്കിൽ ഇതു ചെയ്തവന്‌ അതിനുള്ള ശിക്ഷ കൊടുക്കണേ.ഇന്നേക്ക്‌ ഒരു കൊല്ലം തികയുന്നതിനു മുമ്പ്‌ അവനും എന്നെപ്പോലെ നീറി നീറി ചാകാൻ ഇടവരണേ......വൃദ്ധൻ മകളേയും കൊണ്ട്‌ തീയിലേക്ക്‌ ചാടി.
ആ വഴിയെ കടന്നുപോയ ഒരു ആട്ടിടയൻ മാത്രം ആ കൃത്യത്തിന്‌ സാക്ഷിയായി. അയാൾക്ക്‌ പുരോഹിതനെ ചെന്ന്‌ തടുക്കാനുള്ള ധൈര്യം ഉണ്ടായില്ല.
പുരോഹിതന്റെ നരബലിയുടെ ഘോരമായ കഥ നാട്ടിലാകെ പരന്നു. മഹാരാജാവിന്റെ ചെവിയിലുമെത്തി.
അദ്ദേഹം കേൾക്കാതിരിക്കാൻ രാംശരൺ കുറേ ശ്രമിച്ചു. ആറുമാസത്തിനുള്ളിൽ മഹാരാജാവ്‌ കിടപ്പിലായി. രോഗം എന്താണെന്ന്‌ കണ്ടുപിടിക്കാൻ ആർക്കും കഴിഞ്ഞില്ല. വൈദ്യൻമാരും മാന്ത്രികരും കിണഞ്ഞ്‌ നോക്കിയിട്ടും ഗുണമില്ല.

കൊല്ലം തികയുന്ന ദിവസം ചോരയിൽ കുളിച്ച സന്ധ്യനേരത്ത്‌ അദ്ദേഹം മരിച്ചു.