കാലത്തിന്റെ മാറ്റം ഉൾക്കൊള്ളാൻ മാർക്സിസത്തിന്‌ കഴിയണം


സിതാറാം യെച്ചൂരി
കാലത്തിന്റെ മാറ്റം ഉൾക്കൊള്ളാൻ മാർക്സിസത്തിന്‌ കഴിയണം.
സോവിയറ്റ്‌ യൂണിയനിലും കിഴക്കൻ യൂറോപ്പ്യൻ രാജ്യങ്ങളിലും 
മാർക്സിസത്തിനല്ല പരാജയം നേരിട്ടത്‌. 
ആ തത്വശാസ്ത്രം പ്രവൃത്തിപഥത്തിലേക്കെത്തിക്കേണ്ടവർക്ക്‌ 
അത്‌` ഉൾക്കൊള്ളാൻ കഴിയാതെ വന്നതാണ് .. 
സാമ്രാജ്യത്വശക്തികളെ തുരത്തി 
സോഷ്യലിസ്റ്റു സമൂഹം കെട്ടിപ്പടുക്കുന്നതിന്‌ 
അധ്വാനവർഗ്ഗത്തെ 
ശക്തിപ്പെടുത്തേണ്ട 
ബാധ്യത ഉണ്ട്‌. 

സാമ്രാജ്യത്വ ആഗോളവല്‍ക്കരണം ഉയർത്തുന്ന വെല്ലുവിളികളും, ഭീഷണികളും  നേരിടുന്നതിന്‌ ഏറ്റവും ഫല പ്രദമായ ആയുധം മാർക്സിസമാണ്‌. അത്‌ ഒരേ സമയം വിമോചന തത്ത്വശാസ്‌ത്രവും ജീവിതത്തിന്റെ സമഗ്ര രൂപങ്ങളേയും സ്പർശിക്കുന്ന ശാസ്ത്രവുമാണ്‌. ആഗോള സാമ്രാജ്യത്വ മൂലധനം വരുത്തിവെയ്ക്കുന്ന സാമ്പത്തിക പ്രതിസന്ധിയും പ്രകൃതിനാശവും നേരിടുന്നതിൽ മാർക്സിസത്തിന്‌ സുപ്രധാനമായ പങ്കു് വഹിക്കാനുണ്ട്‌. 2014 ഓടെ മുതലാളിത്ത ലോകം വൻ സാമ്പത്തിക പ്രതിസന്ധിയിലകപ്പെടും.

ധനകാര്യകമ്മി വർധിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ 
ഭരണകൂടം കോർപ്പറെറ്ററുകൾക്ക്‌ 
വൻ നികുതി ഇളവുകൾ നല്കുന്നു. 
നികുതിയിളവ്‌ വേണ്ടെന്നു വെച്ച്‌
 മിച്ചം സമ്പദ്ഘടന ശക്തിപ്പെടുത്താൻ 
വിനിയോഗിക്കുകയെന്ന വ്യവസ്ഥിതിയിലെ 
സാധ്യത പോലും ഭരണകൂടം പ്രയോജന പ്പെടുത്തുന്നില്ല.

- സി.പി. എം. പോളിറ്റ് ബ്യൂറൊ അംഗം സീതാറാം യെച്ചൂരി, കോസ് റ്റ്ഫോർഡിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഇ.എം.എസ് സ്മൃതി " - 21 ആം നൂറ്റാണ്ടിലെ മാർക്സിസം“ ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. 

- പത്രവാര്‍ത്ത