ബഷീർ പ്രശസ്തി തേടാത്ത എഴുത്തുകാരൻ



എം.കെ സാനു
പ്രശസ്തിക്കു പിന്നാലെ പോകാത്ത എഴുത്തുകാരനായിരുന്നു വൈക്കം മുഹമ്മദ് ബഷീർ. അനുഗ്രഹിക്കപ്പെട്ട തൂലികയായിരുന്നു അദ്ദേഹത്തിന്റേത്‌. സാധാരണക്കാരനും വ്യാഖ്യാനിക്കാൻ കഴിയുന്ന രീതിയിൽ കഥയെഴുതാനുള്ള  ബഷീറിന്റെ കഴിവ്‌ ഒന്നു വേറെ തന്നെയായിരുന്നു.

കേരളസാഹിത്യ അക്കാദമിയുടെ നേതൃത്വത്തിൽ മുദ്ര കൾച്ചറൽ ആൻഡ്‌ ആർട്സ്‌ സൊസൈ റ്റിയുടെ സഹകരണത്തോടെ തലയോലപ്പറമ്പിൽ നടത്തിയ ബഷീറിന്റെ സാഹിത്യജീവിതം ഏകദിന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രൊ:എം.കെ സാനു.

വായനയിൽ നിന്നകലുമ്പോൾ 
തിന്മകളിലേക്കു പതിയ്ക്കുന്നു.
- പ്രൊഫ:എം.കെ. സാനു


മൂഹത്തെ തിന്മകളില്‍  നിന്ന്‌ മോചിപ്പിക്കാൻ ഒരു പരിധി വരേയെങ്കിലും വായനയ്ക്കു കഴിയും. ദൈവത്തിന്റെ സ്വന്തം നാടായ കേരളം ക്വോട്ടേഷൻ സംസ്ക്കാരത്തിലേക്ക് വഴി തെറ്റുന്നതും, കുറ്റ കൃത്യങ്ങളും, സ്ത്രീപീഡനങ്ങളും, ആത്മഹത്യയും വർദ്ധിക്കുന്നതിനുള്ള കാരണം വായനയുടെ പടി പടിയായുള്ള അസ്തമനമാണ് . പുസ്തകങ്ങളെ സമൂഹതിന്മക്കെതിരേയുള്ള ഏറ്റവും വലിയ ആയുധ മാക്കണമെന്നും അദ്ദേഹം പറഞ്ഞു. നല്ല പുസ്തകങ്ങളേയും സാഹിത്യകാരന്മാരേയും സുഹൃത്തു ക്കളായി കണ്ടാൽ വായന  വളരും. നല്ല ആസ്വാദകർക്കും വായനക്കാർക്കും ഒരിക്കലും തിൻമയുടെ വഴികളിലേക്ക് നീങ്ങാനാവില്ല. വായനയിലൂടെ സൃഷ്ടിക്കപ്പെടുന്ന അനുതാപവും അനുകമ്പയും കാരുണ്യവും തിന്മകളിൽ നിന്ന്‌ സമൂഹത്തെ അകറ്റാൻ ഉപകരിക്കും, പ്രൊഫസ്സർ എം.കെ സാനു അഭിപ്രായപ്പെട്ടു.

വായനവരാചാരണ ജില്ലാതല സമാപനവും പി.എൻ.പണിക്കർ അനുസ്മരണവും ചേർത്തല ശ്രീനാരായണ മെമ്മോറിയൽ ഗവൺമെന്റ്‌ ബോയ്സ് ഹൈസ്ക്കൂൾ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

-പത്രവാര്‍ത്ത