ചെണ്ടയോ ആമയോ




ഓട്ടം പലതരത്തിലുണ്ടല്ലൊ. നെട്ടോട്ടം, മതിലു ചാടിയോട്ടം, ആനയോട്ടം, വണ്ടിയോട്ടം, മത്സര യോട്ടം, മാരത്തോൺ ഓട്ടം, എന്നിങ്ങനെ ആ പട്ടിക നീളുന്നു. പണ്ടു  കാലത്ത്‌  മറ്റൊരോട്ടം കൂടി ഉണ്ടായിരുന്നു- പടയോട്ടം.അതായത്‌ യുദ്ധത്തിനായുള്ള നീക്കം. പടയോട്ടമുള്ളതു പോലെ പടയിൽ നിന്ന്‌ പിന്തിരിഞ്ഞുള്ള ഓട്ടവുമുണ്ട്‌. പടയോട്ടത്തിന്‌ എന്തൊരു ചിട്ടയായിരുന്നു.. പക്ഷേ, പരാജയ പ്പെട്ട്‌  പിന്തിരിഞ്ഞോടിയപ്പോഴോ?
അതാ എന്തോ താഴേക്ക് ഉരുണ്ടു വരുന്നുവല്ലൊ! എന്താണത്‌? തവിട്ടു നിറത്തിൽ ഉരുണ്ട സാമാന്യം വലിപ്പമുള്ളഒന്ന്‌.നെടുകേവരകളുംകാണുന്നുണ്ട്‌. ങ്..ഹാ... ഏതാണ്ടടുത്തെത്തി...അല്ലാ  ഒരാമയാണ ല്ലൊ... .ഇങ്ങനേയും ആമയുണ്ടോ...മനുഷ്യന്റെ തലയുള്ള ആമയോ!
വളരെ അടുത്തെത്തിയപ്പോഴാണ്‌ കാര്യം ബോധ്യപ്പെട്ടത്‌. ഒരുവൻ ചെണ്ടയുടെ ഒരു വശത്തെ തോല്‌ പൊളിച്ചിട്ട്‌ തല മാത്രം പുറത്തേക്ക്‌ നീട്ടി അതിനകത്ത്‌ കയറിയിരുന്ന്‌ , താഴേക്ക്  ഉരുണ്ടു വരികയായിരുന്നു. കാര്യം , മറ്റൊന്നുമല്ല.ചിത്രസേനനോടേറ്റ് പിന്തിരിഞ്ഞോടുന്ന കൗരവപ്പടയിലെ ചെണ്ടക്കാരനാണയാൾ. പടയിൽ നിന്ന്‌ തോറ്റോടുമ്പോൾ ഇങ്ങനെയുമാവുമെന്നേയുള്ളു.
അല്ലെങ്കിലും നന്ദി വേണമല്ലൊ. ചെണ്ടക്കാരന്റെ "വയറു "നിറയ്ക്കുന്നത്‌ ചെണ്ടയാണല്ലൊ. ഒരു ദിവസം  ചെണ്ടയുടെ വയറു ചെണ്ടക്കാരൻ" നിറയ്ക്കാതിരിക്കുന്നതെങ്ങനെ"?