മലയാളത്തിനു ക്ലാസ്സിക്കല്‍ പദവി :രാഷ്ട്രീയ സമ്മര്‍ദ്ദം ആവശ്യം


ഓ.എന്‍ .വി
മലയാളത്തിനു ക്ലാസ്സിക്കല്‍ പദവി നിശ്ച്ച്ചയിക്കുന്നതിനുള്ള  കേന്ദ്ര സാഹിത്യ അക്കാദമിയുടെ   വിദഗ്ദ്ധ സമിതിയില്‍  അദ്ധ്യക്ഷന് അനുകൂലമായി  പറയുന്നവരെ മാത്രമാണ്   നിയോഗിച്ചിട്ടുള്ളത്. സമിതിയുടെ  ഹൈദരാബാദില്‍ നടന്ന യോഗത്തില്‍ കേരളത്തിന്റെ പ്രതിനിധി പങ്കെടുത്തിട്ടില്ല  സമിതിയുടെ അഭിപ്രായം പുനഃ പരിശോധിക്കുവാന്‍   കേന്ദ്രത്തോട്  ആവശ്യപ്പെടുകയും രാഷ്ട്രീയ സമ്മര്‍ദ്ദം ചെലുത്തുകയും വേണം. 
മന്ത്രി കെ.ബി.ഗണേഷ്കുമാര്‍ രചിച്ച "കരയ്ക്കടുക്കാത്ത കപ്പല്‍" എന്ന നോവലിന്റെയും ലേഖന സമാഹാരമായ "ഗണേഷ്കുമാറിന്റെ ലേഖനങ്ങളു" ടെയും  പ്രകാശനച്ചടങ്ങില്‍ സംസാരിക്കു കയായിരുന്നു  ഓ.എന്‍.വി.
- പത്ര വാര്‍ത്ത