എഡിറ്റോറിയൽ


മലയാളഭാഷയുടെ  ശ്രേഷ്ഠപദവി

എം.ടി 
മലയാളഭാഷയ്ക്കെന്നല്ല, ഒരു ഭാഷയ്ക്കും അർഹിക്കാത്ത 
ഒരു പദവി ഏതെല്ലാം തരത്തിലുള്ള സമ്മർദ്ദങ്ങളോ, 
തന്ത്രങ്ങളൊ ഉപയോഗിച്ച്‌ നേടിയെടുക്കുന്നത്‌ ശരിയല്ല. 
അതുകൊണ്ട്‌ തന്നെ മലയാള ഭാഷയ്ക്ക്‌ 
ശ്രേഷ്ഠ  പദവിയ്ക്ക്‌ യോഗ്യതയോ, അർഹതയോ ഇല്ലെങ്കിൽ പിന്നെ അതിന്റെ പിന്നാലെ എന്തിന്‌ നടക്കണം.? 
ഭാഷ, സാഹിത്യം, സംസ്ക്കാരം, ചരിത്രം എന്നിവയെക്കുറിച്ച്‌ അവഗാഹവും, സുതാര്യവീക്ഷണവുമുള്ള കേരളീയരുടെ സ്നേഹാദരങ്ങൾ ഏറ്റുവാങ്ങിയ എം.ടി,  ഓ.എൻ.വി,സുഗതകുമാരി തുടങ്ങിയ സാഹിത്യസാംസ്ക്കാരിക നായകർ മലയാളത്തിന്‌ ശ്രേഷ്ഠ  ഭാഷാ പദവിയ്ക്ക്‌ അർഹതയുണ്ടെന്നും, അത് നേടിയെടുക്കണമെന്നും ആവശ്യപ്പെടുന്നു? എന്തിന്‌?

ഓയെന്‍വി 
കഥയും, കവിതയുമെഴുതാനും പ്രസംഗിക്കാനും ഭാഷയ്ക്ക്‌ 
ഒരു പദവി ലഭിക്കുന്നത്‌ കൊണ്ട്‌ യാതൊരു പ്രയോജനവും ലഭ്യമാകുന്നില്ല.
 ലോകമെമ്പാടുമുള്ള മലയാളിക്ക്‌ 
മാതൃഭാഷയിൽ ആശയവിനിമയം നടത്താനും, 
ഭാഷയ്ക്ക്‌ ഒരു പദവി വേണമെന്ന്‌ നിർബ്ബന്ധമൊന്നുമില്ല.

സുഗതകുമാരി
 എന്നാൽ,  ചില ഭാഷകൾക്ക്‌ പ്രസ്തുത പദവി നല്കുകയും
 ചിലതിനെ നിഷേധിക്കുകയും ചെയ്യുമ്പോൾ
 അതിനുള്ളിലെ രാഷ്ട്രീയം അന്വേഷിക്കാതിരിക്കാനാവില്ല.
 അത്‌ വിവേചനമാണ്‌, സ്ഥാപിതതാല്പ്പര്യമാണ്‌. 
 ആഗോളവല്ക്കരണമെന്ന പരികല്‍പ്പനയുടെ 
പച്ചയായ അർഥം, സാമ്പത്തിക ചൂഷണമെന്നോ,
 സാംസ്ക്കാരിക വ്യഭിചാരമെന്നോ, 
ഒക്കെ പറഞ്ഞാലൊന്നും പൂർണ്ണമാകില്ല.
 അത്‌ ക്രൂരവും ബീഭത്സവുമായ രാഷ്ട്രീയ ബലാൽസംഗമാണ്‌.
 അതിന്റെ പ്രയോക്താക്കൾ ലോകം മുഴുവനുമുള്ള 
മനുഷ്യനെ മനുഷ്യനായിട്ടല്ല കാണുന്നത്‌. ലോകത്തെ ചുരുക്കി ഒരു ഗ്രാമമായി, അതിലെ പൗരന്മാരെ മുഴുവൻ ചോരയൂറ്റിക്കുടിക്കാനാണ്‌ അവരുടെ വെമ്പൽ. മനുഷ്യൻ ചൂഷണോപകരണം...!
വൈരുദ്ധ്യങ്ങളും, വൈവിദ്ധ്യങ്ങളും, ബഹുസ്വരതകളും ഒന്നും അവശേഷിക്കരുത്‌. ഒരേ ശബ്ദം, ഒരേ ഭാഷ, ഒരേ സംസ്ക്കാരം ....എതിർപ്പൊഴിവാക്കുക, അതാണെളുപ്പം! അതാണ്‌  ബലാൽസംഗ ത്തിന്റെ നീതിശാസ്ത്രം. അടിച്ചമർത്താനും, അതിലൂടെ ചൂഷണം ചെയ്യാനും ഏറ്റവും അനി വാര്യമായത്‌, ആശയ വിനിമയശേഷി തകർക്കുക എന്നതാണ്‌. നൂറ്റാണ്ടുകൾക്കു മുമ്പേ ഈ സാമ്രാ ജ്ജ്യത്വ തന്ത്രം പയറ്റിത്തുടങ്ങിയിട്ടുണ്ട്‌. അമേരിക്കയെ കീഴടക്കാൻ പോയ കൊളംബസിനോട്‌ അന്നത്തെ ബ്രിട്ടീഷ്‌ ഭരണാധികാരി പറഞ്ഞത്‌, അവിടെ എത്തിയാൽ ആദ്യം ചെയ്യേണ്ടത്‌ പ്രാദേശിക ഭാഷയെ തകർക്കുക, തങ്ങളുടെ  ഭാഷ പ്രചരിപ്പിക്കുക എന്നതാണ് . ആസ്ത്രേലിയലും ദക്ഷിണാ ഫ്രിക്കയിലും അമേരിക്കയിലും ഇംഗ്ളീഷ്‌ പ്രചരിപ്പിച്ചതും അവിടങ്ങളിലെ പ്രാദേശിക ഭാഷ കളെ തകർത്തതും സാമ്രാജ്യത്വം അധികാരമുറപ്പിച്ചതും എങ്ങനെയാണെന്ന്‌ നാം കണ്ടതാണ്‌.

ചെറിയ ഭാഷകളെ വേഗം കൊല്ലുക, മറ്റു ഭാഷകളെ സാവധാനം കൊല്ലുക- ഇതാണ്‌ സാമ്രാജ്യത്വ അജണ്ട. അനതി വിദൂരഭാവിയിൽതന്നെ മലയാളമടങ്ങുന്ന പ്രാദേശികഭാഷകളെ കുളിപ്പിച്ച്‌ കിടത്തണം എന്നത്‌ അവരുടെ കാര്യ പരിപാടിയിലെ ഇനങ്ങളാണ്‌. (അതവരുടെ കേവല വ്യാമോഹമാണ്‌. ഇത്തിരി പനിക്കും...!) ചരിത്രത്തിന്റെ എത്രയോ പ്രതിസന്ധികളിലൂടെ വിജയ കരമായി കടന്നുപോയ മലയാളിയെ അങ്ങനെ കീഴ്പ്പെടുത്താൻ കഴിയില്ല എന്നത്‌ വെറുതെ “മലയാളമെന്ന്‌ കേട്ടാൽ ചോര തിളയ്ക്കുന്നതു കൊണ്ടല്ല”, മലയാളി സ്വാംശീകരിച്ച രാഷ്ട്രീയ അവബോധം കൊണ്ടാണ്‌. മലയാളിക്ക്‌ കുറെ സമരം ചെയ്ത ചരിത്രമുണ്ട്‌.
സഹ്യന്‌  അപ്പുറത്തും ഇപ്പുറത്തുമുള്ളവർ, 
കേരളത്തിലും തമിഴ്നാടുമടങ്ങുന്ന മറ്റു ദക്ഷിണേന്ത്യൻ 
സംസ്ഥാനങ്ങളിലുള്ളവർ മുമ്പ്‌ സംസാരിച്ചിരുന്നത്‌ 
തമിഴും മലയാളവുമല്ലാത്ത, പൂർവ ദ്രാവിഡഭാഷയായിരുന്നു. 
ഓരോ ഘട്ടത്തിൽ ഓരോ ഭാഷയായി 
ഈ ആദിദ്രാവിഡഭാഷ വളർന്ന്‌ വികസിച്ചുണ്ടായതാണ്‌ 
ഇന്നുള്ള എല്ലാ ദക്ഷിണേന്ത്യൻ ഭാഷകളും. 
1200/ 1500 കൊല്ലത്തിലേറെ പഴക്കമുണ്ടെങ്കിൽ മാത്രമേ 
ക്ളാസ്സിക്കൽ ആകുന്നുള്ളു എന്നത്‌ ആരുടെ നിശ്ച്ചയമാണ്‌?
 വർഷങ്ങളുടെ പഴക്കമാണൊ 
 ഭാഷയുടെ മഹത്വം നിശ്ച്ചയിക്കാനുള്ള മാനദണ്ഡം?
ഈ മാനദണ്ഡം അന്ഗീകരിചാലും
മലയാളത്തിനു ക്ലാസ്സിക്കല്‍ പദവിക്ക്
മറ്റെല്ല്ലാ ഭാഷയെക്കാലും അവകാശമുണ്ട്‌..  
 ഏറ്റവുമധികം പദസമ്പത്തുണ്ടെന്നവകാശപ്പെടുന്ന
 ഇംഗ്ളീഷ്‌ അടക്കമുള്ള ഭാഷകളുടെ 
പദങ്ങളെല്ലാം അതാതു ഭ്ഹഷകളില്‍ സ്വയംഭൂ ആയതല്ല. 
ഇതരജനവിഭാഗങ്ങളുടെ ഇഴുകിച്ചേരലുകളിൽ നിന്ന്‌
 കൊടുത്തും കൊണ്ടുമാണ്‌ എല്ലാ ഭാഷയും വളർന്ന്‌ വലുതാവുന്നത്‌. 
ഒരു ഭാഷയുടെ മഹത്വവും ധന്യതയും എന്നു പറയുന്നത്‌ 
വൈജ്ഞാനികവും ധൈഷണികവും സൗന്ദര്യാത്മകവും
 ശാസ്ത്രീയവുമായ ശേഷിയാണ്‌.
ലോകത്തെ മുന്നോട്ടു നയിക്കുന്ന ഏറ്റവും പുതിയ ചിന്തകള്‍ മലയാളത്തില്‍ വേണ്ടുവോളമുണ്ടാകുന്നുണ്ട്.
അതാണ്‌ പരിഗണനയെങ്കിൽ
 ജന്മവർഷത്തോടനുബന്ധിച്ചുള്ള 
കണക്കിനും പഴക്കത്തിനുമൊന്നും കാര്യമില്ല.
 മറ്റേത്‌ ദക്ഷിണേന്ത്യൻ ഭാഷയേക്കാളും 
യാതൊരു കുറവുമില്ലെന്ന്‌ മാത്രമല്ല, 
പലതിനേക്കാളും  മേലെ നില്ക്കാനുള്ള ശേഷി
 കഴിഞ്ഞ ഒന്നു രണ്ട്‌ നൂറ്റാണ്ടുകളായി മലയാളം നേടിക്കഴിഞ്ഞിരിക്കുന്നു, 
വിസ്മയകരമായി...........
മലയാളിക്ക് ഭാഷാ ഭ്രാന്തൊന്നുമില്ല. ഭാഷയോടുള്ള സ്നേഹവും അഭിമാനവും അതിന്റെ ഭാവിയെ കുറിച്ച് ആശങ്കളും ഉണ്ട്. ഭാഷയെന്നത്‌ കേവലം ആശയവിനിമയ മാദ്ധ്യമമല്ല. ഒരു ജനതയുടെ സംസ്ക്കാരത്തിന്റെ ചിഹ്നം കൂടിയാണത്‌. ഇതര ചിഹ്നങ്ങളെ തകർത്ത്‌ അവരുടെ ഭാഷയെ സ്ഥാപി ക്കുന്നതിലൂടെ പുത്തൻ കൊളോണിയൽ വ്യവസ്ഥ അംഗീകരിക്കപ്പെടണം. അത്‌ ആത്മാ ഭിമാനവും സമരപാരമ്പര്യവും പുരോഗമന വീക്ഷണവുമുള്ള മലയാളി സമൂഹത്തിന്നംഗീകരിച്ച്‌ കൊടുക്കാനാവില്ല. 
കരുണാനിധി 

ജയലളിത 
ലോകസഭയിൽ മുപ്പത്തെട്ട്‌ എം.പി.
മാരുടെ സംഖ്യാബലം വെച്ച്‌ വില പേശുന്ന തമിഴ്‌നാടിന്‌ കാര്യം നേടിയെടുക്കാൻ അതീവ മിടുക്കുണ്ട്‌. അവരുടെ പൊതുപ്രശ്നങ്ങളിൽ ഒന്നിക്കാൻ ജയലളിതയ്ക്കും കരുണാനിധിക്കും ഒരു ബുദ്ധിമുട്ടുമില്ല. കേന്ദ്രമന്ത്രിസഭയിൽ ഏറ്റവും കൂടുതൽ അംഗബലമുള്ള കാലം കേരളത്തിന്‌ ഇന്നത്തെപ്പോലെയുണ്ടായിട്ടിയല്ല. എ.കെ. ആന്റണിയും വയലാർ രവിയും, മുല്ലപ്പിള്ളിയും, എല്ലാം ഈ യാഥാർത്ഥയങ്ങൾ കാണേണ്ടതല്ലേ? 

കേരളത്തിന്റെ സാംസ്ക്കാരികമന്ത്രി കെ.സി. ജോസഫ്‌
ഭാഷയുടെ ക്ളാസ്സിക് പദവിക്ക്‌ വേണ്ടിയുള്ള ശ്രമം തുടരും
എന്ന്‌ തന്നെയാണ്‌ പറയുന്നത്‌. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും
പ്രതിപക്ഷനേതാവു വി.എസ. അച്യുതാനന്ദനും
 സാംസ്ക്കാരിക നായകരുമടങ്ങുന്ന ഒരു വൻ സംഘം  ഇക്കാര്യത്തിനു വേണ്ടി ആത്മാർത്ഥമായി പരിശ്രമിച്ച്   മലയാളത്തിന് അര്‍ഹമായ ശ്രേഷ്ഠ ഭാഷാ പദവി നെടിയെടുക്കണമെന്നാണ്‌ ലോകമെമ്പാടുമുള്ള മലയാളികൾ ആഗ്രഹിക്കുന്നത്‌.  ശ്രേഷ്ഠപദവിയിലൂടെ ലഭ്യമാകുന്ന
നൂറുകോടി രൂപയുടെ ഗ്രാന്റ്‌        
  ( മലയാളം സർവകലാശാലയുടെ ചിലവിലേക്ക് അതുപയോഗിക്കാമല്ലൊ)
 എന്ന സാമ്പത്തിക നേട്ടം മാത്രമല്ല നമ്മുടെ ലക്ഷ്യം. 
അതിലൂടെ ലഭിക്കുന്ന അന്തർദേശീയ അംഗീകാരവും 
കാലാന്തരത്തിൽ കിട്ടുന്ന പരിഗണനകളും മലയാളഭാഷയുടെ 
വളർച്ചാവികാസങ്ങൾക്ക്‌ ശക്തി പകരും എന്നുള്ളതാണ്‌  പ്രധാനം .
കൂടാതെ, ഭാഷ നേരിട്ടുകൊണ്ടിരിക്കുന്ന വർത്തമാന കാല പ്രതിസന്ധികളെ  
അതിജീവിക്കുവാനും പ്രസ്തുത പദവി ഉപകരിക്കും.

അതുകൊണ്ട്‌, മലയാളത്തിന്‌ നിഷേധിക്കപ്പെട്ട ശ്രേഷ്ഠപദവി ലഭ്യമാകാനുള്ള രാഷ്ട്രീയവും, സാംസ്ക്കാരികവുമായ ഇച്ഛാശക്തി മലയാളി മനസ്സിൽ വളർത്തി കൊണ്ടുവരാൻ എല്ലാ ഭാഷാ സ്നേഹി കൾക്കും കഴിയട്ടെ എന്ന്‌ ഞങ്ങൾ ആശംസിക്കുന്നു.

- മാനേജിംഗ് എഡിറ്റര്‍