![]() |
ടി.ജെ.എസ്.ജോർജ്ജ് |
കാലത്തിന്റെ അപചയം മാധ്യമങ്ങളേയും ബാധിക്കുന്നു. ഒഴുക്കിനെതിരെ നീന്താനുള്ള
കഴിവിലാണ് ജേണലിസത്തിന്റെ ശക്തി. എന്നാൽ, കുഴഞ്ഞുമറിഞ്ഞ രാഷ്ട്രീയ സാമൂഹിക
സാഹചര്യങ്ങളിൽ മാധ്യമപ്രവർത്തനം സുഗമമല്ലെന്ന് തിരിച്ചറിയണം.
പത്രപ്രവർത്തനത്തിൽ മൂന്നു കാര്യങ്ങളാണ്
പ്രധാനഘടകങ്ങൾ.
പൈതൃകമാണ്
ആദ്യത്തേത്.
ധീരരായ പത്രപ്രവർത്തകരുടെ അനുഗൃഹീതപാരമ്പര്യത്താൽ
സമ്പന്നരാണ് നമ്മൾ.
ജനപക്ഷ നിലപാടുകൾ അവർ പത്രത്തിലൂടെ പ്രഖ്യാപിച്ചു.
പത്ര ഉടമകൾ ആ നിലപാടുകളെ
ബഹുമാനിച്ചിരുന്നു.
പ്രോഫഷണലിസമാണ് രണ്ടാമത്തെ ഘടകം. പ്രോഫഷണലിസത്തിന്റേയും സാങ്കേതിക ത്തികവിന്റേയും ഭാഗമായി വന്ന കമ്പ്യൂട്ടർ വൽക്കരണം പത്ര പ്രവർത്തകന്റെ ജോലി എളുപ്പമാക്കി. എന്നാൽ കമ്പ്യൂട്ടറിലേക്ക് തിരിയുന്നവർ ഒന്നോർക്കണം. കമ്പ്യൂട്ടർ ഒരു യന്ത്രം മാത്രമാണ്. പത്ര പ്രവർത്തനം ഒരു യന്ത്രപ്പണിയല്ല. കമ്പ്യൂട്ടറിനുമപ്പുറമാണ് മനുഷ്യന്റെ യുക്തിയും ഭാവനയും. പത്ര ധർമ്മമാണ് മൂന്നാമത്തെ കാര്യം. എല്ലാം കച്ചവട വത്‌കരിക്കപ്പെട്ട ഇന്നത്തെ കാലത്ത് പത്രങ്ങൾ മാത്രമായി അതിൽ നിന്ന് മുക്തമാണെന്ന് പറയാനാവില്ല. പല പത്രങ്ങൾക്കും ഇപ്പോൾ എഡിറ്റർമാരില്ല. എഡിറ്റർ തസ്തിക മാർക്കറ്റിങ് വിഭാഗത്തിന്റെ ഭാഗമാണ്. പത്രപ്രവർത്തന ത്തിന്റെ മൂല്യ ച്യുതിയായേ ഇതിനെ കാണാനാവു. ബാർ കൗൺസിൽ മാതൃകയിൽ മാധ്യമരംഗത്തും റേഗുലേറ്ററി അതോറിറ്റി വേണം.
.
പല വിഷയങ്ങളിലും
ജനോപകാരപ്രദമായി യുവപ്രവർത്തകർക്ക് പ്രവർത്തിക്കാനവസരം ഉണ്ട്. ഇനിയുള്ള കാലത്ത്
പത്ര പ്രവർത്തനം എങ്ങനെ യായിരിക്കണമെന്ന് തീരുമാനിക്കേണ്ടത് പുതിയ തലമുറയാണ്.
അവർക്ക് അഴിമതികാണിച്ചും അല്ലാതേയും പത്രപ്രവർത്തനം നടത്താം. എന്നാൽ പണത്തേക്കാൾ
വലുതാണ് സൽപേര് എന്ന് തിരിച്ചറിയണം.
താൻ എഴുതുന്നത് വിശ്വസിനീയമാണെന്ന്
വായനക്കാർക്ക് തോന്നുന്നിടത്താണ്
ഒരു പത്ര പ്രവർത്തകന്റെ സൽപ്പേര് .
അതു തന്നെയാണ് ശാശ്വതവും.
വായനക്കാർക്ക് തോന്നുന്നിടത്താണ്
ഒരു പത്ര പ്രവർത്തകന്റെ സൽപ്പേര് .
അതു തന്നെയാണ് ശാശ്വതവും.
പ്രശസ്ത പത്രപ്രവർത്തകൻ ശ്രീ ടി.ജെ.എസ്. ജോർജ്ജിന്റേതാണ് ഈ
വാക്കുകൾ. കേരള പ്രസ് അക്കാദമിയും, കാലിക്കറ്റ് പ്രസ് ക്ലബും ചേർന്ന്
സംഘടിപ്പിച്ച മാധ്യമ ശിൽപ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
-പത്രവാര്‍ത്ത