![]() |
സമദാനി |
എഴുത്തിനെ മനുഷ്യസ്നേഹത്തിനായി സമർപ്പിച്ച വ്യക്തിയാണ് നാലാപ്പാട്ട്
നാരായണ മേനോൻ. പാവങ്ങൾ പോലുള്ള നോവലുകൾ വിവർത്തനം ചെയ്തതും ഇത്തരത്തിൽ എഴുത്തിനെ
മനുഷ്യ സ്നേഹത്തിനു വേണ്ടി സമർപ്പിച്ചതു കൊണ്ടാണ്. കുറേയേറെ അറിവുകൾ നേടി
ബുദ്ധി ജീവിയായി നടക്കാതെ ലഭിച്ച അറിവുകൾ ജന സമൂഹത്തിന് പകർന്നു നൽകിയ
വ്യക്തിയായിരുന്നു നാലാപ്പാട്. അപൂർവ്വവ്യക്തിത്വം എന്ന് പലരേയും
വിശേഷി പ്പിക്കാറുണ്ടെങ്കിലും ഈ വിശേഷ ണത്തിന് അനുയോജ്യനായ വ്യക്തിയായിരുന്നു
നാലാപ്പാട്ട് നാരായണമേനോൻ.
![]() |
നാലാപ്പാട്ട് നാരായണ മേനോന്‍ |
അദ്ദേഹം രചിച്ച ആർഷഭാരതജ്ഞാനമെന്ന ഗ്രന്ഥത്തിന്റെ
ഷഷ്ടിപൂർത്തി ആഘോഷ ത്തോടനുബന്ധിച്ചു നടന്ന നാലാപ്പാട് സാംസ്ക്കാരിക സമിതിയുടെ
ആഭിമുഖ്യത്തിൽ ആർഷ വിജ്ഞാനവേദി എന്ന ആർഷജ്ഞാന പഠനകേന്ദ്രം തുടങ്ങുന്നതിന്റെ ചടങ്ങിൽ
ഉദ്ഘാടനം ചെയ്തു സംസാരി ക്കുകയായിരുന്നു എം.പി. അബ്ദുൾസമദ് സമദാനി എം.എൽ.എ.
തുടർന്നു നടന്ന ഗണിതവും ജ്യോതിശാസ്ത്രവും സെമിനാറിൽ ഡോ:എം.ലീലാവതി
അദ്ധ്യക്ഷത വഹിച്ചു. നാലാപ്പാടിന്റെ സമഗ്ര സംഭാവനകളെക്കുറിച്ച് സമഗ്രപഠനത്തിനുള്ള
നാലാപ്പാടൻ സ്മാരക സമിതിയുടെ നീക്കം പ്രശംസാ ർഹമാണെന്ന് ലീലാവതി അഭിപ്രായപ്പെട്ടു.
-പത്രവാര്‍ത്ത