തെറ്റിനോട്‌ സന്ധി ചെയ്യുന്ന അവസ്ഥ മാറണം


ഖദീജാമുംതാസ്‌
കുടുംബ ഭദ്രതക്കു വേണ്ടി സ്ത്രീകൾ 
പലപ്പോഴും തെറ്റിനോട്‌ സന്ധി ചെയ്യുകയും, 
വിധേയ രാവുകയും ചെയ്യുന്ന അവസ്ഥ മാറേണ്ടതുണ്ട്‌. 
ഈ അവസ്ഥ സ്ത്രീകളുടെ പരാജയത്തിന്‌ കാരണ മാകുന്നു. 
ശരിയെന്ന്‌ ബോധ്യമുള്ളതിനുവേണ്ടി വിട്ടുവീഴ്ച്ചയില്ലാതെ 
നില കൊള്ളാൻ സ്ത്രീകൾക്ക്‌ കഴിയണം. 
എന്നാൽ മാത്രമേ സ്ത്രീകളുടെ സ്ഥാനം 
സമൂഹത്തിൽ സ്ഥാപിച്ചെടുക്കാൻ കഴിയു. 

ആഴത്തിലുള്ള വായനയിലൂടെ സ്വയം തിരിച്ചറിവ്‌ നേടാൻ സാധിക്കും എന്ന്‌ പ്രശസ്ത സാഹിത്യകാരി ഡോ:ഖദീജാ മുംതാസ്‌ അഭിപ്രായപ്പെട്ടു.  അഖിലേന്ത്യാ മഹിളാ സാംസ്ക്കാരിക സംഘടനയുടെ നേതൃത്വത്തിൽ ബത്തേരിയിൽ നടന്ന സ്ത്രീ സുരക്ഷാ കണ്വേൺഷൻ ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അവർ.

പത്രവാര്‍ത്ത