വിജയകുമാർ
മേനോൻ
വീക്ഷണത്തിലും, മാധ്യമ പ്രയോഗത്തിലും ആധുനികതയെ ആവാഹിക്കുക വഴി
രാജാരവി വർമ്മയുടെ യഥാർത്ഥ ചിത്ര രചനാ ശൈലിയെ പൂർണ്ണമായി നിരാകരിച്ച് ഭാരതീയ
ചിത്രകലയ്ക്ക് പുതിയ ദിശാബോധം പകർന്ന ചിത്രകാരനാണ് കെ.സി.എസ് പണിക്കർ .
നവോത്ഥോന കാലഘട്ടത്തിലെ കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക
ജീവിതമണ്ടലങ്ങളെ സൂക്ഷ്മമായി അടയാള പ്പെടുത്തുന്നവയാണ് കെ.സി.എസ്സിന്റെ
ആദ്യകാലരചനകൾ. പിന്നീട് ഭാരതീയ പാരമ്പര്യത്തിൽ നിന്ന് ഊർജ്ജം സ്വീകരിച്ചുകൊണ്ട്
രൂപവികലീകരണത്തിൽ അധിഷ്ഠിതമായ വക്രീകരണശൈലിയിലേക്ക് അദ്ദേഹം മുന്നേറി.
![]() |
കെ .സി.എസ.പണിക്കര്‍ |
കേരളവും,
തമിഴ്നാടുമെല്ലാം ഉൾപ്പെടുന്ന ദക്ഷിണേന്ത്യൻ ജനതയുടെ ഭാഷാപരവും, സാംസ് ക്കാരികവുമായ
സ്വത്വപ്രശ്നങ്ങളാണ് വാക്കുകളും, പ്രതീകങ്ങളും എന്ന പില്ക്കാല രചനാ രീതിയിലൂടെ
കെ.സി.എസ് ആവിഷ്ക്കരിച്ചത്. ഭാരതീയ ചിത്രകലയിൽ എന്നും പ്രമുഖ സ്ഥാനം വഹിച്ചിരുന്ന
രേഖീയതയുടെ ശക്തി വീണ്ടും കണ്ടെടുത്തു വെന്നതാണ് കെ.സി.എസ് നേതൃത്വം നല്കിയ മദ്രാസ്
ചിത്ര രചനാ സങ്കേതത്തിന്റെ ഏറ്റവും നിർണ്ണായകനേട്ടം.
കേരളാ കൾച്ചറൽ അസോസിയേഷൻ
സംഘടിപ്പിച്ച കെ.സി.എസ് പണിക്കർ ജന്മ ശതാബ്ദി ആഘോഷത്തിൽ മുഖ്യപ്രഭാഷണം
നടത്തുകയായിരുന്നു പ്രമുഖ കലാചിത്രകാരനും, വിമർശ കനുമായ വിജയകുമാർ മേനോൻ .
- പത്രവാര്‍ത്ത