പുതുതലമുറയെ പഠിപ്പിക്കുന്നത്‌ ഭീരുക്കളാകാൻ

മധുസൂദനൻ നായർ
പുതുതലമുറയെ ഇപ്പോൾ പഠിപ്പിക്കുന്നത്‌ ഭീരുക്കള്‍ ആകാനാണ്.സത്യം പറയുന്നതിനു പകരം പ്രിയം പറയാനാണ്‌ പഠിപ്പിക്കുന്നത്‌ . പാതി മാത്രം പറഞ്ഞ്‌ പ്രീതിപ്പെടുത്തുന്നത്‌ പുതിയ രാഷ്ട്രീയ തന്ത്രമാണ്‌. സാധ്യതകളും, സാഹചര്യങ്ങളും ഏറെയുണ്ടായിട്ടും കുട്ടികൾ ആത്മവിശ്വാസമില്ലാതെ വളരുന്നതിന്‌ കാരണം സമൂഹമാണ്‌. മലയാളവും, തമിഴും തമ്മിലുള്ള മൊഴിയുടെ പഴക്കം ഒരു മുല്ലപ്പെരിയാർ കൊണ്ട്‌ തകരരുത്‌. ഭാഷയെ പ്രായോഗികതന്ത്രമായി ഉപയോഗിക്കാൻ തുടങ്ങിയിരിക്കയാണ്‌. മുമ്പ്‌ കച്ചവടക്കാർ പയറ്റിയിരുന്ന തന്ത്രം ഇപ്പോൾ ഭരണാധികാരികളൂം ഉപയോഗിക്കുകയാണ്‌.

കോയമ്പത്തൂർ നായർ സർവീസ്‌ സൊസൈറ്റി പ്രസിദ്ധീകരിക്കുന്ന പൂമുഖത്തിന്റെ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു കവി മധുസൂദനൻ നായർ

പത്രവാര്‍ത്ത