ഓ.എന്‍.വി
നമ്മുടെ സമൂഹത്തിനു ഇന്നാവശ്യം സഹോദരിമാരുടെ മാനം കാക്കുന്ന ആങ്ങള മാരെയാണ് .കാമുകന്മാരും,നേതാക്കന്മാരുംഒക്കെ ഉണ്ടെങ്കിലും നമുക്ക് സഹോദരന്മാരില്ലാതായ് കൊണ്ടിരിക്കുന്നു.
പേടിച്ചരണ്ട ആയിരമായിരം കണ്ണുകള്‍ തിരയുന്നത് മാരനെയോ,മണാളനേയോഅല്ല. ധീരനായ ആങ്ങള യെയാണ് .പ്രൊഫസ്സര്‍ ഓ.എന്‍.വി കുറുപ്പ് പറഞ്ഞു. ശാന്തിഗിരി ഫെസ്റ്റ് 2012 നോടനുബന്ധിച്ച് ആശ്രമത്തിലെ യുവജന വിഭാഗമായ "ശാന്തിമഹിമ " സംഘടിപ്പിച്ച യുവജന സംഗമത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പത്രവാര്‍ത്ത